
ഇനി കുറച്ചു ചരിത്രമാകാം
കാലം 1855 ന് ശേഷം നമ്മൾ ഒന്നാം സ്വാതന്ത്ര്യ സമരം കഴിഞ്ഞ് കമ്പിനി ഭരണം വിക്ടോറിയ രാജ്ഞി എറ്റെടുക്കുന്ന കാലം. ഇന്നത്തെ പോലെ ചൈനയിലെ യുനാനിൽ നിന്ന് ബബോണിക് പ്ലേഗ് ലോകമാകമാനം പടർന്ന് പിടിച്ചു. ഇന്നത്തെ പോലെ വിമാനയാത്ര ഇല്ലാതിരുന്നത് കൊണ്ട് കടൽ കടന്ന് വരാൻ പിന്നേയും സമയമെടുത്തു. എലികളിൽ നിന്നും എലികളെ കടിക്കുന്ന ഈച്ചകളിൽ നിന്നുമാണ് രോഗം മനുഷ്യരിലേക്ക് പടർന്നത് , മനുഷ്യർ ചുമ്മക്കുമ്പോഴും രോഗം അടുത്തുള്ളവരിലേക്ക് പകർന്നിരുന്നു. സാധാരണ പ്ലേഗിൻ്റെ ലക്ഷണത്തോടപ്പം മനുശ്യൻ്റെ ലസികാ ഗ്രന്ഥികളെ ബാധിക്കുന്നതൊടോപ്പം അവ വീർത്തു വരുന്ന ഒരു തരം കുമിളകൾ ഉണ്ടാകുന്നതായിരുന്നു പ്രധാന ലക്ഷണം.
തുറമുഖ നഗരമായി ബോംബെയിലേക്കും തുടർന്ന് പുനെയിലേക്കും ഇതെത്തുന്നത് 1895 ന് ശേഷമാണ്. ആ കാലത്ത് മാത്രം ഇന്ത്യയിൽ 10 മില്യൺ ആളുകളാണ് ഈ രോഗം മൂലം മരിച്ചത്. അവിടുന്ന് മിക്കവാറും ഉത്തര-പശ്ചിമ ഇന്ത്യയിലേ മിക്ക നഗരങ്ങളിലേക്കും അവിടുന്ന ഗ്രാമങ്ങളിലേക്കും ഇത് പടർന്ന് പിടിച്ചു. പറയത്തക്ക പൊതു ആരോഗ്യ സംവിധാനമില്ലാതിരുന്ന ബ്രീട്ടിഷ് ഇന്ത്യയിൽ , ഈ മഹാമാരിയെ എങ്ങനെ നേരിടും എന്ന് ഉദ്യോഗസ്ഥ തലത്തിൽ പോലും അജ്ഞാതമായിരുന്നു. ആളുകളിൽ ആളുകളിലേക്ക് പകരുമ്പോഴും വാണിജ്യ താല്പര്യങ്ങളെ ബാധിക്കാന തുടങ്ങിയപ്പോഴാണ്. ബ്രീട്ടിഷ് സർക്കാർ തന്നെ ഒന്ന് ഉണർന്നത്. സാധാരണ ആളുകളിൽ നിന്ന് ബ്രീട്ടിഷ് ഒഫിഷ്യലുകളിലേക്കും ഇത് പകരും എന്ന അവസ്ഥ വന്നു. എന്നാൽ ഒരു സംവിധാനവും സർക്കാർ തലത്തിൽ ഉണ്ടായിരുന്നില്ല പോലീസിനായിരുന്നു പലപ്പോഴും ആരോഗ്യ പ്രവർത്തനത്തിൻ്റെ ചാർജ്ജ്, ആധുനികമായ ആശുപത്രികളോ ഡോക്ടർമാരോ, ആരോഗ്യ സംവിധാനങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ഇന്ത്യൻ നഗരങ്ങളിലെ വൃത്തിയില്ലായ്മയും, ഇ്ന്ത്യൻ സമൂഹത്തിൻ്റെ വൃത്തികെട്ട ശീലങ്ങളും സംഗതി വഷളാക്കി.
1898ൽ ബ്രീട്ടിഷ് സർക്കാർ ഒരു ഫേസർ കമ്മിറ്റിയെ നിയോഗിച്ചു അവരാകട്ടെ രണ്ടു മൂന്നു വർഷം കൊണ്ട് ഒരു റിപ്പോർട്ടുണ്ടാക്കിയെങ്കിലും അത് പ്രഹസനമായിരുന്നു എന്നും ആ കാലത്തെ സംവിധാനം ഉപയോഗിച്ച് അതേ ചെയ്യാന സാധിക്കുമായിരുന്നുള്ളു എന്നും രണ്ട് അഭിപ്രായമുണ്ട്. ശാസ്ത്രത്തിൻ്റെ വളർച്ചയില്ലായ്മ രോഗത്തെ കൂടുതൽ പേരിൽ പകരാൻ ഇടയാക്കി, അന്നത്തെ പല പഠനങ്ങളും നടത്താൻപറ്റുന്ന അവസ്ഥയായിരുന്നില്ല. ആൻ്റെി ബാക്ടീരിയിൽ മരുന്നു പോലും കണ്ടെത്തിയിരുന്നില്ല. രോഗം പകരുന്നതെങ്ങനെ എന്ന് പോലും വ്യക്തമായിരുന്നില്ല. എലികളെയാണ് രോഗം പരുത്തുന്നവരായി കണ്ടിരുന്നത് മറ്റു പല കാരണങ്ങളും അതിൽ മുങ്ങി പോയി പീന്നീട് എലിയെ കടിക്കുന്ന പ്രാണികൾ വഴി രോഗം പകരുന്നു എന്ന് കണ്ടെത്തി. എന്നാലും ശാസ്ത്രീയമായ ഐസോലോഷനോ ക്വറണ്ടെയ്നോ നടന്നില്ല.

എറ്റവും വലിയ പ്രശ്നം ആളുകളുടെ മനോഭാവമായിരുന്നു. രോഗം തടയുന്നതിനുള്ള ആകെയുള്ള വഴി ആയിരുന്നു ഐസോലേഷൻ ജാതി മത സമുദായങ്ങളാൽ ഭിന്നിച്ച് കഴിഞ്ഞിരുന്ന ഈ ഇന്ത്യൻ ജനത ഐസോലേഷനോടും ക്വറണ്ടെയ്നോടും പുർണമായും നിസ്സഹകരിച്ചു. രോഗം മറച്ചു വെക്കുന്നതും വേണ്ട മുൻകരുതലുകൾ എടുക്കാൻ മതപരമായ കാരണങ്ങൾ വിസമ്തിക്കുന്നതും ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ പ്രശ്നമുണ്ടാക്കി. രോഗം ഉണ്ടോ എന്ന് നോക്കാൻ ബ്രീട്ടിഷ് സർക്കാർ ഒരു സെർച്ച് പാർട്ടിയെ തന്നെ വെച്ചു. അതിൽ ഭാഷ അറിയാവുന്ന തദ്ദേശിയരായ ഒരാൾ ഉണ്ടാകണമെന്ന് ഉത്തരവിറക്കി, വീടുകളിലെ പരിശോധന നടത്തുമ്പോൾ വീട്ടിലെ ഒരാളില്ലാതെ അടുക്കളകളിലും പൂജമുറിയിലും കയറരുത്. എന്ന് ബ്രീട്ടിഷ് സർക്കാർ ശക്തമായ മാർഗ്ഗ നിർദ്ദേശം നൽകി. എന്നാലും തദ്ദേശീയരുടെ നിസ്സഹകരണം ശക്തമായിരുന്നു.
ലിംഗ ഭേദമന്യേ എല്ലാവരേയും ഐസോലേഷനിലിടാൻ ബ്രീ്ട്ടിഷ് സർക്കാർ തുനിഞ്ഞത് വലിയ ഒച്ചപാടുണ്ടാക്കി. ബ്രാഹ്മണ സ്ത്രീകളുടെ ജാതി ഭ്രഷ്ടുണ്ടാക്കാനുള്ള ബ്രീട്ടിഷ് നീക്കമായി അത് ചിത്രീകരിക്കപ്പെട്ടു. ശക്തമായ പ്രതിഷേധം മറാത്ത ബ്രാഹ്മണ കുടുംബങ്ങളിൽ രുപപെട്ടു. ജാതി സംരക്ഷിക്കാൻ രോഗബാധിതരെ സെർച്ച് പാർട്ടി വരുന്നതനുസരിച്ച് മാറ്റി താമസിപ്പിക്കുന്ന രീതിയും ഉണ്ടായി.ബ്രീട്ടിഷ് സർക്കാരിൻ്റെ ഈ ‘നീതി’ നിഷേധത്തിനെതിരെ ബാലഗംഗാധര തിലക് കേസരിയിൽ ലേഖനം എഴുതി. അന്നത്തെ പ്ലേഗ് നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട ചാൾസ് റാണ്ഡ് എന്ന ഉദ്യോഗ്സ്ഥനെ കൊല്ലണം എന്ന രീതിയിലുള്ള പ്രകോപനപരമായ ലേഖനം ആയിരുന്നു. അത് ജാതിയും മതം സംരക്ഷിക്കാൻ ചപ്പേകർ എന്ന് പേരുള്ള രണ്ടു മറാത്ത സഹോദരന്മാർ ആ ദൌത്യം എറ്റെടുത്തു, ഐരസ്റ്റ് എന്ന ഉദ്യോഗസ്ഥനും റാണ്ഡും വധിക്കപ്പെട്ടു. തിലകൻ നാടകടത്തപ്പെട്ടു. ഇന്ത്യയിലെ ഹൈന്ദവ തീവ്രവാദത്തിൻ്റെ ആദ്യ ഇരയായിരുന്നു റാണ്ഡ് അന്നത്തെ ശാസ്ത്രിയമായ ഐസോലേഷൻ കൃത്യമായി നടപ്പിലാക്കാന ശ്രമിച്ചതാണ് റാണ്ഢിനെ കൊല്ലാനുള്ള കാരണമായി മാറിയത്.

ഇന്നും ഇന്ത്യയിൽ വലിയ വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല. നമ്മുടെ സംവിധാനങ്ങൾ തീർത്തും അപര്യപാത്മാണ്, ഓക്സിജൻ ഇല്ലാത്ത ആശുപത്രികളും, ppe, മാസ്ക്, ഗ്ലൌസ് ഇല്ലാത്ത ആരോഗ്യ പ്രവർത്തകരും. കൃത്യമായ ആരോഗ്യ സംവിധാനമില്ലാത്ത സംസ്ഥാന സർക്കാരുകളും തന്നെയാണ് നമ്മുക്കുള്ളത്. ഒരു വാക്സിനെ മരുന്നോ ഇന്ത്യയിൽ കണ്ടെത്തും എന്ന് വിശ്വസിക്കാനുള്ള പാകതപോലും നമ്മുടെ മനസ്സിനില്ല. ആരോഗ്യ രംഗത്തെ കാൾ റിസർച്ചും, പണവും ചിലവഴുക്കുന്നത് പ്രതിരോധനത്തിനാണ്. എന്തിനധികം നമ്മളിപ്പോ ഉപയോഗിക്കുന്ന നിയമം പോലും എപ്പിഡെമിക് ആക്റ്റ് 1897 പോലും അന്നുണ്ടാക്കിയതാണ്. ഇതോക്കെ പരിഹരിക്കാം എന്ന് വെച്ചാലും എറ്റവും വലിയ പ്രശ്നം ശാസ്ത്രിയമനോഭാവമില്ലാത്ത ജനതയാണ്. പാട്ടകൊട്ടി ടോർച്ചടിച്ച് പുറത്തിറങ്ങുന്ന ജനതയും വാരന്തയിലിരുന്ന വിളക്ക് കത്തിക്കാൻ പറഞ്ഞാൽ വീടിന് തീയിടുന്ന മണ്ടന്മാരും തന്നെയാണ് നമ്മുടെ ശാപം. ബ്രീട്ടിഷ് രാജ്ഞിയുടെ ശാപമാണ് പ്ലേഗിന് കാരണം എന്ന് കരുതിയിരുന്നരുടെ പിൻഗാമികൾ ഇന്ന് ആയുർവേദവും ഹോമിയപതിയും കൊണ്ട് പ്രതിരോധം നേടാം എന്ന് കരുതുന്നു.
തബ്ലീഗും , രാമനവമി അഘോഷവുമായി മതം ഇന്നും ശാസ്ത്രത്തെ തോൽപ്പിക്കുന്നു. യുദ്ധങ്ങളും അതിലെ വിനാശകരമായ ആയുധങ്ങളും ശാസ്ത്രമുണ്ടാക്കിയതാണ് എന്ന് കരുതുന്ന ശാസ്ത്ര വിരുദ്ധരും ഉത്തരാധുനികരും മനസ്സിലാകാതെ പോകുന്നത്
രോഗങ്ങളോടുള്ള യുദ്ധത്തിൽ ശാസ്ത്രം മാത്രമേ ഒരേഒരു പോം വഴിയുള്ളു എന്നതാണ്. പട്ടിണി കിടന്ന് യുദ്ധം കണ്ട നമ്മൾ ജയ് ജവാൻ ജയ് കിസാൻ പാടിയതല്ലാതെ ഒരിക്കൽ പോലും ജയ് ശാസ്ത്രജ്ഞനോ ജയ് ഡോക്ടറോ പാടിയില്ല അതിൻ്റെയാണ് ഇപ്പോ അനുഭവി്ക്കുന്നത് .
അന്നത്തെ ശാസ്ത്ര പ്രവർത്തകരെ കൊന്ന തീവ്രവാദികളാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. എന്നത് അതിലേറ പ്രശ്നമുണ്ടാക്കുന്നു. കോവിഡാനന്തര ലോകത്തെങ്കിലും നമ്മുക്ക് ഒന്നേന്ന് തുടങ്ങേണ്ടതുണ്ട്. ആരേലും വരച്ച് അതിർത്തികൾ കൊണ്ട് രോഗം തടയാൻ സാദ്ധ്യമല്ല എന്ന് നമ്മൾ മനസ്സിലാക്കണം. നല്ല ആരോഗ്യ നയവും കൂടി നമ്മളുടെ മുഖ്യ അജണ്ട ആയിരിക്കം അത് ശാസ്ത്രീയമായിരിക്കണം , പ്രശ്നം വരുമ്പോ അടച്ചു പൂട്ടുന്ന ആയുഷ് മോഡലാകരുത്. ഇന്ന് ലോകആരോഗ്യ ദിനം അതിന് തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു. എപ്പോഴും ഒർത്ത് വെക്കേണ്ട ഒരു മുദ്രവാക്യം കൂടി പറയട്ടെ
Science is the best and only way to understand how the world works