അറിവ് തേടുന്ന പാവം പ്രവാസി

ശ്രീ മുത്തപ്പന്റെ സന്നിധിയിൽ നായകൾക്ക് വളരെ വലിയ സ്ഥാനമാണുള്ളത്. മടപ്പുരയുടെ കാവലാൾ ആയിട്ടാണ് ഇവയെ കണക്കാക്കുന്നത്. മുത്തപ്പനെ ഒരു നോക്ക് കാണാനെത്തുന്ന ഭക്തനെ ആദ്യം സ്വീകരിക്കുന്നത് അവിടെ അലഞ്ഞു നടക്കുന്ന ഈ കാവൽക്കാരാണ്. മുത്തപ്പനെ എപ്പോഴും ഒരു നായ അനുഗമിക്കുന്നു.

പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലും , മുത്തപ്പന്റെ ആരൂഡങ്ങളായ മറ്റു മടപ്പുരക ളിലും നായയെ പാവനമായി കരുതുന്നു. മടപ്പുരയിൽ ധാരാളം നായ്കളെ കാണാം. പറശ്ശിനിക്കടവിൽ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ രണ്ട് നായ്ക്കളുടെ പിച്ചള പ്രതിമകളുണ്ട്. മുത്തപ്പന്റെ അംഗരക്ഷകരായ നായ്ക്കളുടെ വിശ്വാസ്യത ഈ പ്രതിമകൾ കാണിക്കുന്നു. തന്നെത്തേടിയെത്തുന്ന ഭക്തന് മൂന്നുനേരവും അന്നദാനം നല്കിവരുന്ന പവിത്രമായ ഈ ക്ഷേത്രത്തിൽ പ്രസാദം തയ്യാറാകുമ്പോൾ ആദ്യം എപ്പോഴും നൽകുക ക്ഷേത്രത്തിനുള്ളിൽ ഉള്ള ഒരു നായയ്ക്കാണ്.

മുത്തപ്പന് നായകളോടുള്ള സ്നേഹവും, വാത്സല്യവും വെളിപ്പെടുത്തുന്ന നിരവധി ഐതിഹ്യങ്ങളും കഥകളും ഉണ്ട്. ഏതാനും വർഷങ്ങൾക്കു മുൻപ് ക്ഷേത്ര അധികാരികൾ ക്ഷേത്രത്തിനുള്ളിലെ നായ്ക്കളുടെ എണ്ണം കുറയ്ക്കുവാൻ തീരുമാനിച്ചു. അവർ കുറച്ച് നായ്ക്കളെയും , നായ്ക്കുഞ്ഞുങ്ങളെയും ക്ഷേത്രത്തിൽ നിന്നും പുറത്താക്കി. പക്ഷേ അന്നത്തെ ദിവസം മുതൽ മുത്തപ്പൻ തെയ്യം അവതരിപ്പിക്കുന്ന കോലക്കാരനിൽ ദൈവ ചൈതന്യം പ്രവേശിക്കാതിരിക്കുകയും തെയ്യം ആടുവാൻ കഴിയാതിരിക്കുകയും ചെയ്തു. അങ്ങനെ തിരുവപ്പന വെള്ളാട്ടം മുടങ്ങിയ സാഹചര്യത്തിൽ അതിന്റെ കാരണങ്ങളെ ക്കുറിച്ചുള്ള ചർച്ചകൾ നടന്നു. തുടർന്നു നടന്ന പ്രശ്നചിന്തയിൽ മുത്തപ്പന്റെ അരുമകളായ നായ്ക്കളെ ക്ഷേത്രത്തിൽ നിന്നു പുറത്താക്കിയതുകാണ്ടാണ് മുത്തപ്പൻ തെയ്യം കോലക്കാരന്റെ ശരീരത്തിൽ പ്രവേശിക്കാ ത്തത് എന്നും മനസ്സിലായി. തെറ്റ് മനസ്സിലാ ക്കിയ ക്ഷേത്രാധികാരികൾ നായ്ക്കളെ ക്ഷേത്രത്തിൽ തിരിച്ചുകൊണ്ടുവന്നു. അന്നു മുതൽ തെയ്യം വീണ്ടും സാധാരണ ഗതിയിലായി.

തന്നെ കാണാൻ എത്തുന്നവരെ അതിഥികൾ ആയി സ്വീകരിച്ചു പ്രസാദമായി പയറും, തേങ്ങാപ്പൂളും, ചായയും, കൂടാതെ മൂന്നു നേരം അന്നദാനവും നല്കി നിറഞ്ഞ മനസ്സോടെ പറഞ്ഞയക്കുന്നത്. അനുഗ്രഹത്തിനും, അരുള പ്പാടിനും, ദർശനത്തിനും പുറമേ തന്നെ കാണാൻ എത്തുന്നവരെ അതിഥികൾ ആയി സ്വീകരിച്ചു പ്രസാദമായി പയറും, തേങ്ങാപ്പൂളും, ചായയും, കൂടാതെ മൂന്നു നേരം അന്നദാനവും നല്കി നിറഞ്ഞ മനസ്സോടെ പറഞ്ഞയക്കുന്നത്.

മുത്തപ്പൻ എന്ന ദൈവം പലരീതിയിൽ ആണ് കേരളത്തിൽ ആചരിക്കുന്നത്. സാധാരാണ യായി മുത്തപ്പൻ കുടുംബദൈവമായി (ഗുരു ദൈവം)ആണ് കുടുംബ ക്ഷേത്രങ്ങളിൽ ആരാധിക്കുന്നത്. പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പനും മറ്റ് മുത്തപ്പനും വേറെ ആണ്. കേരളത്തിലെ മിക്കവാറും ഹൈന്ദവ കുടുംബങ്ങളിൽ ഇത് വരുന്നത് അവരുടെ കുടുംബ ദൈവങ്ങളെ ആദ്യമായി കൊണ്ട് വന്ന് പൂജിച്ച വ്യക്തി എന്നർത്ഥം. സംഹാര മൂർത്തിയായ പരമശിവന്റെ ഭൂത ഗണത്തിൽ ഒന്നാണ് മുത്തപ്പൻ എന്നാണു പറയപ്പെടുന്നത്. ഉത്തര കേരളത്തിൽ, പ്രത്യേകിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മുത്തപ്പൻ ഒരു തെയ്യക്കോലമാണ്. എന്നാൽ കണ്ണൂരിലെ പറശ്ശിനിക്കടവ് മുത്തപ്പൻ ശൈവ- വൈഷ്ണവ മൂർത്തിയാണ് എന്നാണ് സങ്കൽപ്പം.

തങ്ങളുടെ സങ്കടങ്ങൾ തെയ്യക്കോലത്തിൽ വരുന്ന മുത്തപ്പനോട് നേരിട്ട് പറഞ്ഞു ആശ്വാസം നേടാം എന്ന വിശ്വാസ മാണ് ഭക്തരെ പറശ്ശിനിക്കടവ് ക്ഷേത്രത്തിലേക്കു ആകർഷിക്കു ന്നത്. മക്കളില്ലാതെ വിഷമിച്ച അടിയുറച്ച ശിവഭക്തയായ പാടിക്കുറ്റിയമ്മ യ്ക്കും , നമ്പൂതിരിക്കും മഹാദേവന്റെ അനുഗ്ര ഹത്താൽ ലഭിച്ച കുട്ടിയാണ് പിൽക്കാലത്ത് പറശ്ശിനിക്കടവ് മുത്തപ്പൻ എന്ന പേരിൽ അറിയപ്പെട്ടതെന്ന് കഥ.
കേരളത്തിലെ കണ്ണൂർ ജില്ലയിലെ വളരെ പ്രധാനപ്പെട്ട തെയ്യമാണ്‌ മുത്തപ്പൻ തെയ്യം. പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ മുത്തപ്പൻ തെയ്യം കെട്ടിയാടുന്നു. നരച്ച മീശയും , വൈക്കോൽ കൊണ്ടുണ്ടാക്കിയ മുടിയും ഉള്ള രൂപമാണ് ശരിക്കുമുള്ള മുത്തപ്പൻ തെയ്യം.ഇതു കെട്ടാനുള്ള അവകാശം പെരുവണ്ണാൻ സമുദായക്കാർക്ക് മാത്രം. എന്നാൽ തിരുവപ്പന എന്ന വലിയ മുടിയും പൊയ്ക്കണ്ണുമുള്ള തെയ്യക്കോലം കെട്ടുന്നത് അഞ്ഞൂറ്റാൻ എന്ന സമുദായക്കാരാണ്.

മുത്തപ്പൻ ഈ കോലത്തെ നായനാർ എന്നാണ് സംബൊധന ചെയ്യുക.മുത്തപ്പൻ തെയ്യം ആടുമ്പോൾ തെയ്യം ആടുന്നയാൾ കള്ളു കുടിക്കുകയും കാണികൾക്ക് കള്ള് കൈമാറു കയും ചെയ്യുന്നു. അങ്ങനെ ക്ഷേത്ര വളപ്പിൽ മദ്യം കൊണ്ടുവന്ന് മുത്തപ്പൻ ക്ഷേത്ര നിയമ ങ്ങൾ തെറ്റിക്കുന്നു.

You May Also Like

മതപരമായ ചടങ്ങുകള്‍ക്കായി റണ്‍വേ അടയ്ക്കുന്ന ലോകത്തിലെ ഏക വിമാനത്താവളം എവിടെയാണ് ?

മതപരമായ ചടങ്ങുകള്‍ക്കായി റണ്‍വേ അടയ്ക്കുന്ന ലോകത്തിലെ ഏക വിമാന ത്താവളം എവിടെയാണ് ? എന്തിനാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയിൽ പച്ച നിറത്തിലുള്ള വലിയൊരു കൊടി എഴുന്നള്ളിക്കുന്നത്?

ബസലിക്ക പള്ളിയും കത്തീഡ്രല്‍ പള്ളിയും തമ്മിലുള്ള വ്യത്യാസമെന്ത് ? ഒരു ദേവാലയ ത്തിന് ഒരേസമയം ബസലിക്ക പള്ളിയും , കത്തീഡ്രല്‍ പള്ളിയുമായിരിക്കുവാന്‍ കഴിയുമോ?

ക്രിസ്ത്യൻ (പ്രധാനമായും കത്തോലിക്കാ ) ആരാധനാലയങ്ങൾ നാല് തരം ഉണ്ട്.

എന്താണ് ജിയോ പാര്‍സി ?

ലേറ്റ് മാര്യേജ് ആണ് ഇവരില്‍ കാണുന്ന ഒരു മുഖ്യ പ്രവണത. കൂടാതെ 30% ത്തോളം പേര്‍ വിവാഹിതരാകുന്നുമില്ല (20 % പുരുഷന്മാരും, 10 % സ്ത്രീകളും).സാമുദായിക നിബന്ധനകളില്‍ ഇന്നും കാര്‍ക്കശ്യമായ നിലപാടുകളാണ് ഇവര്‍ക്ക്. ഇക്കാരണങ്ങള്‍ മൂലം പാര്‍സി ജനസംഖ്യ ലോകത്ത് വളരെയേറെ കുറയുകയാണ്. ഒരു പക്ഷേ ഇവരുടെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലാണ്

2030 ൽ മുസ്ലിം വിശ്വാസികൾക്ക് വിശുദ്ധ റമളാൻ ഒരു വർഷത്തിൽ രണ്ട് തവണ ലഭിക്കുമെന്ന് പറയുന്നത് എന്തുകൊണ്ടാണ്?

2030 ന്റെ ആദ്യത്തിൽ റമളാൻ മാസത്തിൽ നിന്നുള്ള 30 നോമ്പ് ലഭിക്കും.2030 ൽ ജനുവരി 5 നായിരിക്കും ഹിജ്റ കലണ്ടർ പ്രകാരം 1451 ലെ റമളാൻ ഒന്ന് കടന്ന് വരിക.അത് പോലെ 2030 ന്റെ അവസാനത്തിലും 6 റമളാൻ വ്രത നാളുകൾ ലഭിക്കും.