” ഞാൻ ഫഹദിനെ കൊല്ലുന്ന രംഗം, 28 ടേക് വരെ വേണ്ടിവന്നു “

0
677

ഫഹദ് ഫാസില്‍ മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ നിര്‍മ്മിച്ച ചിത്രം’മാലിക്’ രണ്ട് ദിവസം മുമ്പാണ് ഒടിടി പ്ലാറ്റഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഇതിനോടകം നിരവധി പേരാണ് ഈ ചിത്രം കണ്ടത്. നല്ല അഭിപ്രായം ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതില്‍ മറ്റു താരങ്ങളെ പോലെ മികച്ച അഭിനയം കാഴ്ച്ച വെച്ച നടിയാണ് പാര്‍വ്വതി കൃഷ്ണ. ചിത്രത്തിലെ പാര്‍വ്വതിയുടെ അഭിനയം കൈയ്യടി നേടിയിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ നിര്‍ണായക സീനായ ക്ലൈമാക്സ് രംഗം ഒന്നോ രണ്ടോ ടേക്കില്‍ ഓക്കെയാവുകയായിരുന്നുവെന്ന് പറയുകയാണ് പാര്‍വതി.

‘ എന്റെ ഫസ്റ്റ് ഷൂട്ട് ആയിരുന്നു ആ സീന്‍. ഒന്നോ രണ്ടോ ടേക്കില്‍ തന്നെ ഓക്കെയായിരുന്നു. എന്നാല്‍ ചിത്രത്തിലെ മറ്റൊരു സീന്‍ ഏകദേശം 28 ടേക്ക് വരെ പോയി. മഹേഷേട്ടന്‍ ഒരു പെര്‍ഫക്ഷനിസ്റ്റ് ആണ്. ഒരു സംവിധായകന്റെയും എഡിറ്ററുടെയും കാഴ്ചപ്പാടിലാണ് അദ്ദേഹം എത്തുന്നത്. ഒരു ശ്വാസത്തിന്റെ പേരിലാണ് ആ ഷോട്ട് 28 തവണ എടുക്കേണ്ടി വന്നത്,’ പാര്‍വതി പറഞ്ഞു.

സെറ്റില്‍ അത്രയ്ക്ക് ചിരിയും കളിയും ഒന്നുമില്ലായിരുന്നുവെന്നും എല്ലാവരും കഥാപാത്രമായി തന്നെയായിരുന്നു ലൊക്കേഷനില്‍ ഉണ്ടായിരുന്നതെന്നും പാര്‍വതി പറയുന്നു. അതേസമയം സിനിമ കണ്ട് പലരും വിളിയ്ക്കുകയും മസേജ് അയക്കുകയും അഭിനന്ദിയ്ക്കുകയും ചെയ്തിട്ടുണ്ട് എന്നും പാര്‍വ്വതി പറഞ്ഞു. പണ്ട് ഫഹദിനെ അഭിമുഖം ചെയ്തതിന്റെ പേരില്‍ പലരും എന്നെ ട്രോള്‍ ചെയ്തിരുന്നു. ഫഹദിനെ പോലൊരു നടനോട് നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് കുളമാക്കി എന്ന് പറഞ്ഞായിരുന്നു ട്രോള്‍. അതേ ഫഹദിനൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞപ്പോള്‍ ഞാനൊന്ന് അഹങ്കരിച്ചു എന്നും നടി പറഞ്ഞു.