പാർവതി ആരെന്നു ചോദിക്കുന്ന രചനയെയാണ് സിനിമയെ സ്നേഹിക്കുന്നവർക്ക് അറിയാത്തത്

211

ശ്രീമതി. രചന നാരായൺ കുട്ടി ചോദിക്കുന്നു
‘ ആരാണ് ഈ പാർവതി ? ‘

സിംപിളാണ് ഉത്തരം. പാർവതി ഒരു തീയാണ്. സ്വന്തം വ്യക്തിത്വം ചില്ലറക്കോ മൊത്തമായോ ആർക്കും കടം കൊടുക്കാത്ത ഒരു കലാകാരി. സ്വന്തം വ്യക്തിത്വം ആരാന്റെ ആപ്പീസിൽ പണയം വച്ച് ജീവിച്ച് പോരുന്നവർക്ക് അത് ഒരിക്കലും തിരിച്ചറിയാനാവില്ല. പാർവതിയുടെ മുഴുവൻ പേര് പാർവതി തിരുവോത്ത് കോട്ടുവറ്റ.

മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി 25 ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മര്യാദക്ക് അഭിനയിക്കാത്തതിന് രണ്ട് സ്റ്റേറ്റ് അവാർഡും ഒരു നാഷണൽ അവാർഡും മുപ്പതോളം ഫിലിം ഫെയർ അവാർഡുകളും ലഭിച്ചിട്ടുണ്ട് ( നോട്ട് – ചെയ്ത സിനിമകളുടെ എണ്ണത്തേക്കാൾ കൂടുതൽ അവാർഡുകളാണ് ). പിന്നെ കൂടുതൽ എക്സ്പ്രെഷൻ ഇട്ട് അഭിനയിച്ചതിനാൽ International Film Festival of India യിൽ മികച്ച നടിയാവുന്ന ആദ്യ ഇന്ത്യക്കാരി അവനും കഴിഞ്ഞിട്ടുണ്ട്. പിന്നെ, കഴിഞ്ഞ പത്തു വർഷമായി തുടർച്ചയായി മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന ചുരുക്കം നടിമാരിൽ ഒരാളാണ് പാർവതി.

മലയാളത്തിൽ നടി കേന്ദ്ര കഥാപാത്രമായി ഉയർന്ന കളക്ഷൻ നേടിയ സിനിമകളിൽ രണ്ടെണ്ണം പാർവതിയുടെതാണ് – ടേക്ക് ഓഫ്‌, ഉയരെ. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ WCC യിലെ സ്ഥാപക അംഗങ്ങളിൽ ഒരാൾ കൂടിയാണ് പാർവതി. സിനിമയിൽ നിന്ന് പുറത്തേക്ക് വന്നാൽ കേരളത്തിൽ പ്രളയം വന്നപ്പോൾ കൊച്ചിയിലെ ഏറ്റവും വലിയ ദുരിതാശ്വാസ കളക്ഷൻ സെന്ററായ അൻപോട് കൊച്ചിയെ മുന്നിൽ നിന്ന് നയിക്കുന്നവർക്കൊപ്പം പാർവതിയും ഉണ്ടായിരുന്നു. പൗരത്വ പ്രതിഷേധത്തിൽ മുംബൈയിലെ തെരുവിൽ സമരക്കാർക്കൊപ്പം പ്രതിഷേധിക്കാനും പാർവതി ഉണ്ടായിരുന്നു. കർഷക സമരത്തെ അടിച്ചമർത്തുമ്പോളും അവർക്ക് പിന്തുണ പ്രഖ്യാപിക്കാൻ പാർവതി ഇപ്പോളും ഉണ്ട്.

മലയാള സിനിമ അഭിനേതാക്കളിൽ ആദ്യമായി ഇസ്ലാമോഫോബിയയെ കുറിച്ച് സംസാരിച്ചതും പാർവതി ആയിരുന്നു. അങ്ങനെ താൻ ജീവിക്കുന്ന സമൂഹത്തിലെ പ്രശ്നങ്ങൾ മനസിലാക്കുകയും ഒപ്പം നിൽക്കുകയും ചെയ്യുന്ന ‘പെണ്ണത്വമുള്ള’ പെണ്ണാണ്, കലാകാരിയാണ് പാർവതി. ഇങ്ങനെ ഒരു സഹപ്രവർത്തക ഉള്ള കാര്യം ശ്രീമതി രചന നാരായണൻ കുട്ടിക്ക് അറിയില്ല. സാരമില്ല. എല്ലാവർക്കും അറിയാനുള്ള ആളല്ല പാർവതി. അവരുടെ നിലപാടുകൾ കൊണ്ടും ചെയ്യുന്ന കഥാപാത്രങ്ങൾ കൊണ്ടും ജനങ്ങൾക്ക് അവരെ നന്നായി അറിയാം. അതുകൊണ്ടാണ് കല്ലെറിഞ്ഞിട്ടും ചവിട്ടി താഴ്ത്തിയിട്ടും പാറ പോലെ ഉറച്ച് നിൽക്കുന്നത്, തീപോലെ ആളിപ്പടരുന്നത്.

ഒരു മനുഷ്യായുസ്സിൽ നേടാൻ പറ്റുന്നതിനപ്പുറം നേടീറ്റും ഏട്ടനിക്കമാർക്ക് ഇപ്പോഴും ഭയമാണ് പൊതുവിഷയങ്ങളിൽ അഭിപ്രായം പറയാൻ സ്ക്രീനിൽ കാണിക്കുന്നതിന്റെ ഒരു അംശം നട്ടെല്ല് ഓഫ്‌ സ്‌ക്രീനിൽ കാണിച്ചിരുന്നുവെങ്കിൽ പോട്ടെ..ചില വിജയ് ചിത്രങ്ങളെ പോലെ സ്വന്തം ചിത്രങ്ങളിൽ പൊതുവിഷയങ്ങളിൽ ജനം അഭിമുഖികരിക്കുന്ന പ്രശ്നങ്ങളിൽ ഒരു ഡയലോഗെങ്കിലും പറയാനുള്ള ഒരു ധൈര്യം ആ ഒരു മനസ്സ് ഇ കൂട്ടർ കാണിക്കാറുണ്ടോ?

വിദ്യായാലയങ്ങളും വൃദ്ധമന്ദിരവും മൊക്കെ നടത്തുന്ന സ്വന്തം വരുമാനത്തിന്റെ എറിയ പങ്കും പാവപെട്ടവന് കൊടുക്കുന്ന സാമൂഹ്യ പ്രശനങ്ങളിൽ നിരന്തരം ഇടപെടുന്ന തമിഴ് നടൻമ്മാരാണ് ഇന്ത്യൻ സിനിമയിലെ യഥാർത്ഥ നായകന്മാർ യഥാർത്ഥ മാനത്തെ താരങ്ങൾ.എന്നിട്ടും മല്ലുസിന് പോസ്റ്ററിൽ പാലൂറ്റുന്ന നടന്മാർക്ക് വേണ്ടി മരിക്കാൻ തയ്യാറാവുന്ന അണ്ണന്മാരെ കാണുന്പോ ഇപ്പോഴും പുച്ഛം
തൂത്ത്കുടി വെടിവെപ്പ് നടന്നപ്പോ ആരുമറിയാതെ ബൈക്കിൽ എത്തി ഓരോ മരണവീടും കയറി അവരെ ആശ്വസിപ്പിച്ച് സഹായം നൽകിയ വിജയെ നമ്മൾ കണ്ടു.

പാവപെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വരുമാനത്തിന്റെ ഒരു പങ്ക് മാറ്റി വെക്കുന്ന സൂര്യയെ നമ്മൾക്ക് അറിയാം. അത് പോലെ അജിത്തിനെരാഷ്ട്രീയമായി വിയോജിപ്പുകൾ ഉണ്ടെങ്കിലും രജനിസാറിനെ അങ്ങനെ എത്ര എത്ര നടന്മാർ.ആരാധന തോന്നണം സമൂത്തിന്റെ പ്രശനംങ്ങളിൽ ഇടപെടുന്നവരോട് സ്ക്രീനിൽ കാണുന്നവരോട് ഇഷ്ട്ടവും. ഒരു രണ്ടരമണിക്കൂർ എന്റെ പണം മുടക്കി ഞാൻ പോയി കണ്ട സിനിമ അതിൽ എനിക്ക് വേണ്ടി ആടുകയു പാടുകയും ചെയ്തവർ എന്നെ സന്തോഷിപ്പിച്ചർ അത്രേയുള്ളൂ,,പിന്നെ..മലയാള സിനിമയിലെ എന്റെ സൂപ്പർ സ്റ്റാറാണ് ഇത്..

ഒരുമിച്ച് ഒരു ഫോട്ടോ എടുക്കാൻ തോന്നീട്ടുള്ളതും ആൾ കൂട്ടത്തിൽ തിക്കും തിരക്കിയും പോലീസിന്റെ അടികൊണ്ടും പോയി കാണാൻ തോന്നിട്ടുള്ളവളും സ്ക്രിനിൽ മുഖം തെളിയുമ്പോ അർപ്പ് വിളിക്കാൻ തോന്നീട്ടുള്ളതും ദാ ഇ മൊതലിന് വേണ്ടി മാത്രമാണ് നട്ടെല്ല് എന്താണ് എന്ന് കാണണമെങ്കിൽ ഇങ്ങോട്ട് നോക്കണം നിലപാട് എന്താണെന്ന് പോലും അറിയാത്ത എല്ലാം വന്മരങ്ങളും ദേ ഇവളെ കണ്ടുപഠിക്ക് പോണാൽ പോകട്ടും പോടാ.