മുഹമ്മദ് സഗീർ പണ്ടാരത്തിൽ
ഹിന്ദി ചലച്ചിത്രരംഗത്തെ മികച്ച നടികളിൽ ഒരാളായിരുന്ന പര്‍വീണ്‍ ബാബി സജീവ ഗ്ലാമർ സാന്നിധ്യമായിരുന്നെങ്കിലും തന്റെ വേഷം ശ്രദ്ധേയമാക്കാനുള്ള ആത്മാർദ്ധത സൂക്ഷിച്ച അഭിനേത്രി ആയിരുന്നു അവർ. 1949 ഏപ്രില്‍ 4 ആം തിയതി ഗുജറാത്തിലെ ജുനഗത് എന്ന സ്ഥലത്ത് വലി മുഹമ്മദ് ബാബി എന്നയാളുടെ ഏക മകളായി പര്‍വീണ്‍ ബാബി ജനിച്ചു. തന്റെ മാതാപിതാക്കളുടെ വിവാഹത്തിന്റെ പതിനാല് വര്‍ഷം കഴിഞ്ഞിട്ടാണ് പര്‍വീണ്‍ ജനിച്ചത്. സ്കൂള്‍ ജീവിതം കഴിഞ്ഞത് ഔറഗബാദിലാണ്. പിന്നീട്അഹമ്മദാബാദില് കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു.
1970 കളിലും 1980 കളുടെ തുടക്കത്തിലും തന്റെ മികച്ച ഗ്ലാമര്‍ വേഷങ്ങളിലൂടെ വളരെ പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു നടീയായിരുന്നു പര്‍വീണ്‍ ബാബി. അമിതാബ് ബച്ചന്, ശശി കപൂര്‍, ജിതേന്ദ്ര, മിഥുന് ചക്രവര്‍ത്തി തുടങ്ങിയ മുന്‍നിര നായകന്മാരുടെ നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ചു. ദീവാര്‍, നമക് ഹലാല്‍, അമര്‍ അക്ബര്‍ ആന്റണി, ശാന്, മേരി ആവാസ് സുനോ, രംഗ് ബിരംഗി എന്നിവയാണ് പര്‍വീണിന്റെ പ്രധാനപ്പെട്ട സിനിമകള്‍. 2005 ജനുവരി 20 ആം തിയതി മരിച്ചിരിക്കാം എന്നാണ് കരുതുന്നത്. ജനുവരി 22 ആം തിയതി അവരെ വീടിനള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്ന് ദിവസങ്ങളായി വാതിൽപ്പടിയിൽ നിന്ന് പാലും വർത്തമാനപത്രങ്ങളും ശേഖരിച്ചിട്ടില്ലെന്ന് റെസിഡൻഷ്യൽ സൊസൈറ്റിയുടെ സെക്രട്ടറി പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.

മൃതദേഹം കണ്ടെത്തുന്നതിന് മുമ്പ് ഏകദേശം 72 മണിക്കൂറിനുമുമ്പ് അവർ മരിച്ചിരിക്കാമെന്ന് പോലീസ് നിഗമനം. അവരുടെ മരണ കാരണം പ്രമേഹ രോഗാവസ്ഥയുടെ സങ്കീർണതയും മൂന്ന് ദിവസത്തിൽ കൂടുതൽ ആഹാരം കഴിക്കാതിരുന്നതിന്റെ ഫലമായിട്ടായിരിക്കാം മരണമടഞ്ഞതെന്ന് പോലീസ് കണ്ടെത്തി. പർവീൺ ബാബി തന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിരുന്നുവെങ്കിലും അവരുടെ ബന്ധുക്കൾ ഇസ്ലാമിക ആചാരപ്രകാരം മുംബൈയിലെ സാന്താക്രൂസിലെ ജുഹു മുസ്ലീം പള്ളിയിൽ അവരെ സംസ്കരിച്ചു.
അവരുടെ മരണശേഷം ജുനാഗഡ് ബാങ്കിന്റെ ലോക്കറിൽ കിടന്നിരുന്ന അവരുടെ സ്വത്തിന്റെ വിൽപ്പത്രം സംബന്ധിച്ച് അവരുടെ അകന്ന ബന്ധുക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയപ്പോൾ പർവീൺ ബാബിയുടെ സ്വത്തിനെക്കുറിച്ച് തർക്കങ്ങൾ ഉടലെടുത്തു. വിൽപ്പത്രമനുസരിച്ച് അവരുടെ സ്വത്തിന്റെ 70 ശതമാനം ബാബി കുടുംബത്തിലെ പാവപ്പെട്ടവരെ സഹായിക്കാനായി ഒരു ട്രസ്റ്റ് സ്ഥാപിക്കാനും 20 ശതമാനം അതിന്റെ മാർഗ്ഗനിർദ്ദേശ ശക്തിക്കും ബാക്കി 10 ശതമാനം ക്രിസ്ത്യൻ മിഷനറിക്കുമായി വീതിച്ചു നൽകി.
അഞ്ചുവർഷങ്ങൾക്ക് ശേഷം പുതിയ ശവസംസ്കാരങ്ങൾക്ക് ഇടം നൽകാനായി പർവീൺ ബാബിയുടെ ശവകുടീരം ബോളിവുഡിലെ മറ്റ് പ്രസിദ്ധ താരങ്ങളായിരുന്ന മുഹമ്മദ് റാഫി/മധുബാല/സാഹിർ ലുധിയാൻവി/ തലാത്ത് മഹമൂദ്/നൌഷാദ് അലി എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളോടൊപ്പം പുറത്തെടുക്കുകയും സാന്താക്രൂസ് മുസ്ലീം സെമിത്തേരിയിൽ നിന്നു മാറ്റിസ്ഥാപിക്കുയും ചെയ്തു.