പോസ്റ്റ് കടപ്പാട് : Soumya Melethil Madhavam

3000 മുതൽ 4000 വരെ അടിയുയരത്തിൽ നിര നിരയായി കാണുന്ന മലകളും വൃക്ഷ നിബിഡമായ വനങ്ങളും ഉൾക്കൊള്ളുന്ന യാഥാർഥ്യമാണ് പശ്ചിമഘട്ടം .അതിനെ മറന്നുകൊണ്ട് ഇവിടെ ഒരു ജീവിതം സാധ്യമാകുന്നില്ല. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ ആമുഖത്തിൽ മാധവ് ഗാഡ്ഗിൽ ഇങ്ങനെ പറയുന്നു..
“അഗസ്ത്യമല ശിരസ്സായും അതിനു താഴെ അണ്ണാമല യും നീല ഗിരിയും ഉയർന്ന മാർവിടങ്ങളായും .പരന്നുരുണ്ട കാനറ ,ഗോവ മലകൾ മനോഹരമായ നിതംബങ്ങളായും ഉത്തര സഹ്യാദ്രി നീട്ടി പിളർത്തിയ കാലുകളാ യും കാളിദാസൻ വർണ്ണിച്ചി ട്ടുണ്ട് .നിർഭാഗ്യവശാൽ ഹരിതമേലാപ്പിന്റെ കട്ടിയായ പച്ചപ്പട്ട് പുതച്ച് പ്രൗഢയായി വിരാചിച്ച അവളിന്ന് അതിന്റെ കീറിപ്പറിഞ്ഞ അവശിഷ്ടങ്ങൾ ചുറ്റി നാണം മറക്കാനാവാതെ കേഴുന്ന സ്ഥിതിയിലാണ്.അതിനെ അങ്ങനെ പിച്ചി ചീന്തിയതിന് പിന്നിൽ ദരിദ്രരുടെ വിശപ്പടക്കാനുള്ള പരാക്രമത്തേക്കാൾ ഉപരി അതി സമ്പന്നരുടെ അടക്കി നിർത്താനാവാത്ത ആർത്തിയുടെ ക്രൂര നഖങ്ങളാണ്‌ എന്നത് ചരിത്ര സത്യം മാത്രമാണ്..”

പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു .ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങൾ ഒന്നും വേണ്ട .നാലോ അഞ്ചോ വർഷം മതി അന്ന് ഞാനും നിങ്ങളും ജീവിച്ചിരുപ്പുണ്ടാകും .ആരാണ് കള്ളം പറയുന്നത് ഭയപ്പെടുന്നത് എന്ന് നിങ്ങൾക്കു തന്നെ മനസ്സിലാകും
( മാധവ് ഗാഡ്ഗിൽ 2013)

കേരളത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യനും വായിക്കേണ്ട റിപ്പോർട്ടാണ് ഇത് .ഒരു പക്ഷെ കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളുടെ ഒരേയൊരു പോം വഴി ഇതു മാത്രമാകും.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.