Bineesh K Achuthan

തെലുങ്ക് മെഗാ സ്റ്റാർ ചിരജീവിയുടെ മെഗാ ഹിറ്റ് ചിത്രമായ ” പസിവാഡി പ്രാണം ” റിലീസായിട്ട് 35 വർഷം. 1987 ജൂലൈ 23 – ന് റിലീസ് ചെയ്ത ഈ ചിത്രം 1986 – ലെ ഓണചിത്രമായി ഫാസിൽ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ” പൂവിന് പുതിയ പൂന്തെന്നൽ ” എന്ന മലയാള ചിത്രത്തിന്റെ റീമേക്കാണ്. 1983 – ൽ റിലീസായ കൈദി എന്ന ഇൻഡസ്ട്രി ഹിറ്റിലൂടെ ചിരഞ്ജീവിയെ വിജയ നായകനാക്കി മാറ്റിയ കെ.കോദണ്ഡറാമി റെഡ്ഡി തന്നെയാണ് പസിവാഡി പ്രാണത്തിലൂടെ അടുത്ത ഇൻഡസ്ട്രി ഹിറ്റും സമ്മാനിക്കുന്നത്. ഗീതാ ആർട്സിന്റെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച ഈ വിജയ ചിത്രത്തിൽ വിജയശാന്തിയായിരുന്നു നായിക.

ഒറിജിനൽ വേർഷനെ അപേക്ഷിച്ച് ശുഭ പര്യവസായിയായിട്ടുള്ളതായിരുന്നു തെലുങ്ക് പതിപ്പ്. മലയാളം പതിപ്പിലെ റോളിൽ തന്നെയായിരുന്നു ബാബു ആൻറണിയും ബേബി സുജിതയും. സുരേഷ് ഗോപി ചെയ്ത റോളിൽ രഘുവരനും ലാലു അലക്സിന്റെ പോലീസ് വേഷം ടൈഗർ പ്രഭാകറുമായിരുന്നു ചെയ്തത്.
മലയാളം പതിപ്പിൽ നിന്നും വ്യത്യസ്തമായി ഡാൻസും പാട്ടും ഒക്കെയുള്ള ഒരു ടിപ്പിക്കൽ ചിരഞ്ജീവി – വിജയശാന്തി ചിത്രമായിട്ടാണ് കോദണ്ഡറാമി റെഡ്ഡി ഈ ചിത്രം പ്രേക്ഷകരിലേക്കെത്തിച്ചത്. ചിരഞ്ജീവിയുടെ ഡാൻസ് നമ്പറുകൾ പ്രേക്ഷകർക്കിടയിൽ തരംഗമായിരുന്നു. ചക്രവർത്തിയുടെ ഗാനങ്ങളും ചിരഞ്ജീവി – വിജയശാന്തി ടീമിന്റെ ചടുലമായ നൃത്ത രംഗങ്ങളും ചിത്രത്തിന്റെ വൻ വിജയത്തിന്റെ പ്രധാന ഘടകങ്ങളായിരുന്നു.

എൻ.ടി.രാമറാവുവിന്റെ രാഷ്ട്രീയ പ്രേവേശനത്തിന് ശേഷം തെലുങ്ക് സിനിമാ ലോകത്തിലെ താര സിംഹാസനത്തിന്റെ നേരവകാശി സൂപ്പർ സ്റ്റാർ കൃഷ്ണ (മഹേഷ് ബാബുവിന്റെ അച്ഛൻ) ആയിരുന്നു. തുടർ വിജയങ്ങളിലൂടെ ചിരഞ്ജീവിയും ബാലകൃഷ്ണയും കൃഷ്ണക്ക് വെല്ലുവിളികളുയർത്തിയെങ്കിലും പൂർണ്ണമായും കൃഷ്ണയുടെ ബോക്സ് ഓഫീസ് മേധാവിത്വത്തിന് തിരശ്ശീല വീഴുന്നതിന് തുടക്കമിട്ടത് പസിവാഡി പ്രാണത്തിന്റെ വൻ വിജയമായിരുന്നു. തുടർ വർഷങ്ങളിലെല്ലാം ഇൻസ്ട്രി ഹിറ്റ് സമ്മാനിച്ചു കൊണ്ട് ടോളിവുഡിന്റെ നെറുകയിലേക്കുള്ള ചിരഞ്ജീവിയുടെ തേരോട്ടത്തിൽ സൂപ്പർ സ്റ്റാർ കൃഷ്ണയുടെയും കൃഷ്ണം രാജുവിന്റെയും ശോഭൻ ബാബുവിന്റെയും താരസിംഹാസനങ്ങൾ കടപുഴകി വീണു. ഒപ്പം വന്ന സുമനെയും ഭാനു ചന്ദറെയും കാതങ്ങൾ പിന്നിലാക്കി. ആ അശ്വമേധത്തിൽ തൊട്ടു പിന്നാലെയെത്താൻ ബാലകൃഷ്ണ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

രാജ് കപൂർ ചിത്രങ്ങൾക്കും മിഥുൻ ചക്രവർത്തിയുടെ ” ഡിസ്കോ ഡാൻസറി ” നും ശേഷം ഒരു ഇന്ത്യൻ ചിത്രം റഷ്യൻ ഭാഷയിലേക്ക് മൊഴി മാറ്റം നടത്തുന്നത് പസിവാഡി പ്രാണമാണ്. റഷ്യയിൽ 60 കേന്ദ്രങ്ങളിൽ റിലീസായി വിജയമാഘോഷിച്ച ഈ ചിത്രം അത്തരത്തിലുള്ള ആദ്യ ദക്ഷിണേന്ത്യൻ ചിത്രമാണ്. പസിവാഡി പ്രാണത്തിന്റെ വിജയത്തെ തുടർന്ന് കെ. വിശ്വനാഥ് – ചിരഞ്ജീവി ടീമിന്റെ സ്വയം കരുഷിയും റഷ്യയിലേക്ക് മൊഴിമാറ്റം ചെയ്യുകയുണ്ടായി.

Leave a Reply
You May Also Like

‘ചേട്ടൻ ചെയ്ത വേഷങ്ങൾ അനിയൻ മുക്കിയാൽ ഒക്കില്ല, പൃഥ്വിരാജിന്റേത് നാടകാഭിനയം’ കുറിപ്പ് വായിക്കാം

ഇന്ദ്രജിത് ആദ്യമായി സിനിമയിൽ മുഖം കാണിച്ചത് 1986 ൽ പുറത്തിറങ്ങിയ പടയണി എന്ന സിനിമയിൽ മോഹൻലാലിന്റെ…

27 % യുവതികൾ സെൽഫോണും ഫേസ്ബുക്കും ഉപയോഗിക്കാൻ രതി വരെ ഉപേക്ഷിക്കുവാൻ തയ്യാറാണെന്ന്

എന്താണ് ഫബ്ബിങ്(Phubbing)? ⭐ അറിവ് തേടുന്ന പാവം പ്രവാസി ???? ഈ വാക്ക് വളരെ അടുത്താണ്…

കോളേജിൽ പഠിക്കുന്ന സമയത്ത് എനിക്ക് ആ കൃഷി ഉണ്ടായിരുന്നു. ഒരിക്കൽ അത് അച്ഛൻ പിടിച്ചു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ധ്യാൻ ശ്രീനിവാസൻ. ധ്യാൻ ഇത്രയ്ക്കും മോശം ആളായിരുന്നോ എന്ന് പ്രേക്ഷകർ.

നടനായും തിരക്കഥാകൃത്തായും സംവിധായകനായും മലയാളത്തിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ

“അവരുടെ പാട്ട് ഇന്ത്യയിലെ ഏറ്റവും മികച്ചത് ആണെന്ന വാശി ആണ് മനസ്സിലാകാത്തത്”, കുറിപ്പ്

നഞ്ചിയമ്മയ്ക്കു മികച്ച ഗായികയ്ക്കുള്ള അവാർഡ് കിട്ടിയതിനെ അനുകൂലിക്കുന്നവർ കൂടുതൽ എങ്കിലും പ്രതികൂലിക്കുന്നവരും ഉണ്ട്. സംഗീതജ്ഞൻ ലിനു…