നല്ലവണ്ണം ക്ഷീണിച്ചിരിക്കുന്ന സമയത്ത് കക്ഷിയെ ഒന്ന് സേവിച്ചാൽ ഉടനടി റിസൽട്ടാണ്

61

ഫാഷൻ ഫ്രൂട്ട് 

നമ്മുടെ നാട്ടില്‍ ഇന്ന് പല രാജ്യത്ത് നിന്നും വന്ന് സ്ഥിരതാമസക്കാരായ പല പഴവര്‍ഗ്ഗങ്ങളും ഉണ്ടെങ്കിലും പ്രത്യേകം കാണപ്പെടുന്ന നാടന്‍മാരെപോലെയുള്ള വള്ളിച്ചെടിയില്‍ പഴങ്ങള്‍ ഉണ്ടാകുന്ന ഒന്നാണ് പാഷന്‍ ഫ്രൂട്ട്. ധാരാളം ഉല്പാദനം നല്‍കുന്നതും വേണ്ടവിധത്തില്‍ ഉപയോഗിക്കാതെ നശിച്ച് പോകുന്ന ഒന്നാണീ പഴം. തെക്കേ അമേരിക്കയില്‍ നിന്നാണ് കുടിയേറിയത്. ബ്രസീലിയൻ വംശജയാണ്.നമ്മുടെ നാട്ടിലെല്ലാവർക്കും സുപരിചിതയാണ് . ആള് വിദേശിയായതുകൊണ്ട് മലയാളത്തിൽ പേരൊന്നുമില്ല .പാസിഫ്ലോറാ കുടുംബത്തിൽ പെട്ടതുകൊണ്ട് ബ്രസീലിയൻ മിഷനറി കളാണത്രേ 1700 കളിൽ ഇങ്ങനെയൊരു പേര് കഷിക്ക് നൽകിയത് . മഞ്ഞ ,ചുവപ്പ് , പർപ്പിൾ, നീല വർണങ്ങളിലാണ് പ്രത്യക്ഷപെടാറ്. മധുര മുള്ളതും, പുളിയുള്ളതുമായ രുചികൾ . ഗുണങ്ങൾ അപാരമാണ്. ഡോക്ടർമാർ കക്ഷിയെ കാണാൻ ശുപാർശ ചെയ്യുന്നിടം വരെ കാര്യങ്ങൾ എത്തിയിട്ടുണ്ട് . ധാരളം അയൺ അതുകൊണ്ട് തന്നെ നല്ല പ്രതിരോധശേഷി നൽകും, ബ്ലഡ്ഡിലെ കൗണ്ട് കൂടാൻ സഹായകം , നല്ലവണ്ണം ക്ഷീണിച്ചിരിക്കുന്ന സമയത്ത് കക്ഷിയെ ഒന്ന് സേവിച്ചാൽ ഉടനടി റിസൽട്ടാണ് .വൈൻ , ജ്യൂസ് , തുടങ്ങി ഇഷ്ടംപോലെ വിഭവങ്ങൾ ഉണ്ടാക്കുകയും ചെയ്യാം .

Passionfruit Seed Organic Tropical Caribbean Yellow Lilikoi | Etsyകൂടുതല്‍ പഴങ്ങള്‍ ഉല്പാദിപ്പിക്കുകയും കൃഷി ചെയ്യുന്നതുമായ രാജ്യം ആഫ്രിക്കയാണ്. മഞ്ഞയും ചുകപ്പും രണ്ട് തരം പഴങ്ങള്‍ നാട്ടില്‍ പ്രചാരത്തിലുണ്ട്. ചുവപ്പ് നിറമുള്ളതാണ് കൂടുതല്‍ ഉല്പാദനവും സ്വാദിഷ്ടവുമായത്. മഞ്ഞയ്ക്ക് സ്വാദ് കുറവും ചെറുതുമാണ്. പഴയകാലത്ത് സര്‍ബത്തില്‍ ചേര്‍ത്ത് ഇളക്കി വിതരണം ചെയ്തിരുന്നു. ഗുണ ഗണങ്ങള്‍ അറിഞ്ഞല്ല ചെയ്തിരുന്നത്. കാണുവാന്‍ ഒരു രസത്തിനായിട്ടാണ്. പഴച്ചാറിന് ഒരു പ്രത്യേക രസമുണ്ട്. വിത്ത് നട്ടും വള്ളികള്‍ മുറിച്ച് നട്ടുമാണ് കൃഷിചെയ്യുന്നത്. ജൈവവള ങ്ങളും രാസവളങ്ങളും ഉപയോഗിച്ചാല്‍ നല്ല വിളവ് ലഭിക്കും. രോഗ കീടങ്ങള്‍ കുറവ്. വിത്ത് നട്ടതിന് ശേഷം എട്ട് മുതല്‍ ഒമ്പത് മാസംവേണം കായ്ക്കുവാന്‍. വള്ളികള്‍ നടുന്നതിന് മാസങ്ങള്‍ കുറവ് മതി. കരിവണ്ടാണ് പരാഗണം നടത്തുന്നത്. സൂര്യ കാന്തി ചെടിയുടെ പൂവ് പോലെ യാണിതിന്‍റെ പൂവും. കായയ്ക്ക് കട്ടിതരമുള്ളതും അതിനകത്ത് സഞ്ചിയില്‍ സൂക്ഷിച്ച് വെച്ച വിത്തും സത്തും അടക്കം ചെയ്തിരിക്കുന്നു. ഇലകളും പൂക്കളും ഒരുപോലെയാണ്. കായ പുറത്ത് മാത്രമേ പഴുക്കുമ്പോള്‍ വ്യത്യാസമുണ്ടാകൂ. പാഷന്‍ ഫ്രൂട്ട് ചെടി ഒരു ഔഷധസസ്യം കൂടിയാണ്. കൂടാതെ പാഷന്‍ ഫ്രൂട്ടിന്‍റെ ചാറുകള്‍ ഉപയോഗിച്ച് വീട്ടിലേക്ക് വേണ്ടുന്ന പലതരം ഉല്പന്നങ്ങള്‍ ഉണ്ടാക്കി ഉപയോഗിക്കാം.

പാഷന്‍ ഫ്രൂട്ട് എല്ലാക്കാലത്തും ഉണ്ടാകും. വേനല്‍ക്കാലത്ത് നനയും വളപ്രയോഗവും കിട്ടിയാല്‍ നല്ല വിളവ് കിട്ടുന്നതും മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 80 മുതല്‍ 100 രൂപ വരെ വിലയുണ്ടെന്നും പറയുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ നാട്ടുകാര്‍ ഒന്നിനോടും ഒരു താല്പ ര്യവും കാണിക്കാതെ നശിച്ച് പോകുന്ന പഴമാണ് ഫാഷന്‍ ഫ്രൂട്ട്. നമുക്ക് എന്തുകൊണ്ട് ഇതിനെ ഒരു മൂല്യവര്‍ദ്ധിത ഉല്പന്നമാക്കിയെടുത്തൂകാടാ. ആയതിന് ചില പൊടിക്കൈകള്‍ ചെയ്തുനോക്കി വരുമാനം ഉണ്ടാക്കുകയോ ഉപയോഗിക്കുകയോ ചെയ്യാം.

ചങ്ങാതിയുടെ പോഷക മൂല്യം അപാരമാണ്

Nutritional value per 100 g (3.5 oz)
Energy. 406 kJ (97 kcal)
Carbohydrates 22.4 g
Sugars. 11.2 g
Dietary fiber. 10.4 g
Fat. 0.7 g
Protein. 2.2 g
Vitamins %DV† Quantity
Vitamin A equiv. 8% 64 μg
beta-Carotene. 7% 743 μg
Riboflavin (B2) 11% 0.13 mg
Niacin (B3) 10% 1.5 mg
Vitamin B6. 8% 0.1 mg
Folate (B9) 4% 14 μg
Choline. 2% 7.6 mg
Vitamin C. 36% 30 mg
Vitamin K. 1% 0.7 μg
Minerals. %DV† Quantity
Calcium. 1% 12 mg
Iron. 12% 1.6 mg
Magnesium. 8% 29 mg
Phosphorus. 10% 68 mg
Potassium. 7% 348 mg
Sodium. 2% 28 mg
Zinc. 1% 0.1 mg
Other constituents
Water. 72.9 g