യഥാർത്ഥ സംഭവത്തിൽ നിന്നൊരു ഫാമിലി ത്രില്ലർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
261 VIEWS

ജോസഫ്, മാമാങ്കം എന്നീ ചിത്രങ്ങൾക്കു ശേഷം എം. പത്മകുമാർ സംവിധാനം ചെയുന്ന ചിത്രമാണ് പത്താം വളവ്. കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സംഭവത്തിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു പരോൾ പ്രതിയുടേയും ഒരു പൊലീസ് ഓഫീസറുടേയും കഥയാണ് പത്താം വളവ്. ചിത്രത്തിൽ പരോൾ പ്രതിയായ സോളമനെ സുരാജ് വെഞ്ഞാറമ്മൂടും പൊലീസ് ഉദ്യോഗസ്ഥൻ സേതുവിനെ ഇന്ദ്രജിത്ത് സുകുമാരനും ആണ് അവതരിപ്പിക്കുന്നത്. തികഞ്ഞ ഒരു ഫാമിലി ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിഥി രവിയും സ്വാസികയുമാണ് ‘പത്താം വളവിലെ’ നായികമാർ. നടി മുക്തയുടെ മകളായ കണ്മണി ഇതിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കുന്നത്. സുധീർ കരമന, സോഹൻ സീനുലാൽ, ജയകൃഷ്ണൻ, അനീഷ്. ജി. മേനോൻ , രാജേഷ് ശർമ്മ, മേജർ രവി, സുധീർ പറവൂർ, നിസ്താർ അഹമ്മദ്, നന്ദൻ ഉണ്ണി, കുര്യാക്കോസ്, കിജൻ രാഘവൻ, തുഷാര എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു .

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ