ഇതാണ് പതിനാറ്കെട്ട് പുര

128

മരങ്ങാട്ട് മന
കണ്ടിട്ടില്ലാത്തവർക്കായി…ഇതാണ് പതിനാറ്കെട്ട് പുര..

അപൂർവ്വങ്ങളിൽ അപൂർവ്വമാണു 16 കെട്ട്‌ . 167 വർഷം പഴക്കമുണ്ട്‌ ഈ പതിനാറു കെട്ടിനു. മനോഹരമായ വാസ്തുവിദ്യയുടെ ഉദാഹരണമാണീ മന. മരങ്ങൾ എല്ലാം തേക്കും പ്ലാവും ആണു ഉപയോഗിച്ചിരിക്കുന്നത്‌ മന നിർമ്മിക്കാനായി.നാലു നടുമുറ്റങ്ങളോട്‌ കൂടി , ( പടിഞ്ഞാറു അഭിമുഖമായി ഉള്ള നടുമുറ്റത്തോട്‌ ചേർന്ന് മഹാഗണപതി കുടികൊള്ളുന്ന മച്ചും, മണ്ഡപവും, ഏറ്റവും വല്ലിയ നടുമുറ്റമാണു . നടുമുറ്റത്തോട്‌ ചേർന്നു ഏകദേശം 18 ഓളം തൂണുകളും ഉണ്ട്‌ . ഒരു നടുമുറ്റത്ത്‌ പുരാതനമായ ചിത്രകൂടക്കല്ലിൽ സർപ്പപ്രതിഷ്ഠ, ഒരു നടുമുറ്റത്ത്‌ അടുക്കള കിണർ . കിണർ ഉള്ള നടുമുറ്റം വേറെ എവിടെയും കാണില്ലാ. പിന്നെ അടുക്കളയോട്‌ ചേർന്ന് വേറെ ഒരു നടുമുറ്റം. അങ്ങനെ മൊത്തം നാലു നടുമുറ്റം). അതു പോലെ നടുവിൽ മുറി എന്ന ഭാഗം ഉണ്ട്‌ ( ചെറുമുറി) ഈ മുറിയിൽ നിന്നു നോക്കിയാൽ നാലു നടുമുറ്റവും കാണാം . ഈ മുറിക്ക്‌ എട്ടോളം പ്രവേശന കവാടവും ഉണ്ട്‌. ധാരാളം വാതിലുകളും ജനലുകളും മരങ്ങാട്ട് മനയുടെ പ്രത്യേകതയാണു .

മച്ചിൽ ആരാധിക്കുന്നത്‌ മഹാഗണപതിയാണു . അത്‌ പോലെ നീളമേറിയ വരാന്തയും , പടിഞ്ഞാറു മാളികയും , പതിനെട്ടോളം മുറികളും , നൂറോളം പേർക്കിരുന്നു ഊണുകഴിക്കാവുന്ന അഗ്രശാലയും,മൂന്നു നിലയുള്ള പത്തായപ്പുരയും , രണ്ട്‌ കുളവും, ( ഒരു കുളമെ ഉപയോഗിക്കുന്നുള്ളൂ. അഞ്ചു കടവുകൾ ഉണ്ടീ മനോഹരമായ കുളത്തിനു . വെട്ടുക്കല്ലിന്റെ ഭംഗിയിൽ വിളങ്ങി നിൽക്കുന്ന കുളം ) പശു തൊഴുത്തും , കാർ ഷെഡും , ഒക്കെ അടങ്ങി, എട്ടേക്കറിൽ വ്യാപിച്ചു കിടക്കുന്നതാണു മരങ്ങാട്ട് മന .മനയോട്‌ മുൻ വശത്ത്‌ ഗേയ്റ്റ്‌ വരെ നീളുന്ന വെട്ടുക്കല്ലിൽ നിർമ്മിച്ച മതിൽ മനയുടെ ഭംഗിക്ക്‌ മാറ്റുകൂട്ടുന്നു. വാസ്തുവിദഗ്ദ്ധരുടെ കഴിവിനെ നമുക്കു നമിക്കാം. അത്ര മനോഹരമാണീ മനയുടെ നിർമ്മിതി.
“ക”