വിനയൻ സംവിധാനം ചെയുന്ന ആക്ഷൻ പാക്ക്ഡ് പീരിയോഡിക്കൽ സിനിമയായാണ് പത്തൊമ്പതാം നൂറ്റാണ്ട്. സിബ് വിത്സൺ ആണ് ചിത്രത്തിൽ നായകൻ. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന ചരിത്ര കഥാപാത്രത്തെയാണ് സിജു വിത്സൺ അവതരിപ്പിക്കുന്നത്. ഇതിന്റെ ടീസറിന് യുട്യൂബിൽ വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ഇതിനോടകം അഞ്ചു മില്യൺ വ്യൂവേഴ്സ് ആണ് ടീസറിന് ലഭിച്ചത്. ഏവരും വിനയന്റെ ഈ ചിത്രത്തെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത് എന്ന് വ്യക്തം. ഇപ്പോൾ അന്യഭാഷാ റിലീസിന് വേണ്ടിയുള്ള ഓഫറുകളും അനവധി ലഭിക്കുകയാണ് ചിത്രത്തിന്. ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയുടെ വേഷത്തിൽ ചെമ്പൻ വിനോദുമുണ്ട്. അനൂപ് മേനോൻ, സുദേവ് നായർ, ഇന്ദ്രൻസ് സുരേഷ് കൃഷ്ണ, സുധീർ കരമന തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ. ചിത്രത്തിന്റെ ടീസറിന് ലഭിച്ച സ്വീകാര്യത കാരണം ഇതൊരു പാൻ ഇന്ത്യൻ ലെവലിൽ ആയി റിലീസ് ചെയ്യാൻ സാധിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ ആത്മവിശ്വാസം.