മെൽവിൻ പോൾ

തന്റെ മരണശേഷവും ഒരു ചലച്ചിത്ര കഥാപാത്രത്തിന് ശബ്ദം പകർന്ന അഭിനേതാവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ ?

Cars (2006) എന്ന വിഖ്യാത ഹോളിവുഡ് ആനിമേറ്റഡ് ചലച്ചിത്രം കണ്ടിട്ടില്ലേ? ലോകമെമ്പാടും ഗംഭീര പ്രദർശനവിജയം കൈവരിച്ച ആ ചിത്രത്തിൽ നായകനോളം തന്നെ പ്രാധാന്യമുള്ള Doc Hudson എന്ന കാർ കഥാപാത്രത്തിന് ശബ്ദം പകർന്നത് Paul Newman എന്ന Hollywood അഭിനയേതിഹാസമാണ്. തന്റെ 81-ാം വയസ്സിൽ Cars-ന് വേണ്ടി ശബ്ദം കൊണ്ട് ‘അഭിനയി’ച്ച് രണ്ടു വർഷത്തിന് ശേഷം 2008-ൽ അദ്ദേഹം നിര്യാതനായി. ഒൻപത് വർഷങ്ങൾക്ക് ശേഷം 2017-ൽ Cars-ന് ഒരു മൂന്നാം ഭാഗം വന്നപ്പോൾ അതിലും ആ ശബ്ദം അഭിനയിച്ചു! എങ്ങിനെയെന്നോ, Cars-ന്റെ ഒന്നാം ഭാഗം ചിത്രീകരിച്ച സമയത്ത് Record ചെയ്തിരുന്നുവെങ്കിലും ഉപയോഗിക്കാതിരുന്ന ശബ്ദശകലങ്ങളാണ് Cars 3-ൽ ഉപയോഗിച്ചത്.

Cars-ലെ Doc Hudson എന്ന വയസ്സൻ കാർ പണ്ട് ഒരു റേസിംഗ് ചാമ്പ്യൻ ആയിരുന്നു. ആ കഥാപാത്രത്തിനു ശബ്ദം നൽകിയ Paul Newman-ഉം പണ്ട് ഒരു മത്സരകാറോട്ടക്കാരനായിരുന്നു എന്നത് കൗതുകകരമാണ്. പല വിഭാഗങ്ങളിലായി 12 തവണയാണ് അദ്ദേഹത്തിന് ഓസ്കർ നാമനിർദ്ദേശങ്ങൾ ലഭിച്ചത്. മൂന്നു തവണ അദ്ദേഹം വിജയിയാകുകയും ചെയ്തു. ഒരെണ്ണം മനുഷ്യക്ഷേമ പ്രവർത്തനങ്ങൾക്കും, ഒന്ന് അദ്ദേഹം സിനിമയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ചും, ശേഷിക്കുന്ന ഒന്ന് മികച്ച അഭിനയത്തിനുമാണ് ലഭിച്ചത്. അഞ്ച് വ്യത്യസ്ത ദശകങ്ങളിൽ ഓസ്കർ നാമനിർദ്ദേശങ്ങൾ ലഭിച്ച നാല് അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹം. Laurence Olivier, Michael Caine, and Jack Nicholson എന്നിവരാണ് മറ്റ് മൂന്നുപേർ.

Leave a Reply
You May Also Like

ഇ.എം.ഐ- ജൂൺ 29-ന് പ്രസ് മീറ്റ്:ജൂലൈ 1-ന് തീയേറ്ററിൽ

ഇ.എം.ഐ- ജൂൺ 29-ന് പ്രസ് മീറ്റ്:ജൂലൈ 1-ന് തീയേറ്ററിൽ പി.ആർ.ഒ- അയ്മനം സാജൻ ബാങ്ക് ലോണും,…

ആസ്വാദകരും കലാരൂപങ്ങളും കാലാനുസൃതമായി മാറിയപ്പോഴും ജനകീയ കലാകാരനായി നിറഞ്ഞു നിൽക്കുന്ന നാദിർഷയ്ക്ക് ഹൃദ്യമായ ജന്മദിനാശംസകൾ

നാദിർഷയ്ക്ക് ജന്മദിനാശംസകൾ പ്രവീൺ ളാക്കൂർ മിമിക്രി വേദികളിലൂടെയും ഓഡിയോ കാസറ്റുകളിലൂടെയും ജനകീയ ടി.വി പരിപാടികളിലൂടെയുമൊക്കെ ആസ്വാദകരുടെ…

പഴകിയ പ്ലോട്ട് എങ്കിലും വളരെ തീവ്രതയോടും നീറ്റായും എഴുതി അവതരിപ്പിച്ചിട്ടുണ്ട്

കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ എഴുതിയത് : Shinto Thomas ഈയിടെ ഫേസ്ബുക് ഫീഡ്…

ഒരു യുദ്ധപശ്ചാത്തല സിനിമ ആയിട്ടും ഇതൊരു ഫീൽ ഗുഡ് സിനിമയാകുന്നതിന്റെ കാരണം

Raghu Balan Heaven Knows, Mr. Allison(1957)) വർഷം 1944.. രണ്ടാംലോകമഹായുദ്ധത്തിന്റെ പശ്ചാത്തലം.. ജപ്പാൻക്കാരുടെ അക്രമണമൂലം…