പാവക്കുളം ക്ഷേത്രത്തിലെ വർഗ്ഗീയപരിപാടിക്കെതിരെ പ്രതികരിച്ച വനിതയ്‌ക്കെതിരെ സംഘികളുടെ അപവാദ പ്രചാരണം

309

പാവക്കുളം ക്ഷേത്രത്തിലെ വർഗ്ഗീയപരിപാടിക്കെതിരെ പ്രതികരിച്ച വനിതയ്‌ക്കെതിരെ സംഘികളുടെ അപവാദ പ്രചാരണം.

എറണാകുളത്ത് പാവക്കുളം ക്ഷേത്രത്തോട് ചേർന്ന ഹാളിൽ വി എച്ച് പി നടത്തിയ വിദ്വേഷ പരിപാടിയിൽ പ്രതിഷേധിച്ചതിന്റെ പേരിൽ ആതിര എന്ന ധീരതയ്ക്കെതിരെ വധഭീഷണി മുഴക്കുകയും അവരെ കൈയേറ്റം ചെയ്യുകയും മതസ്പർദ്ദാ വർഗീയാക്രോശം നടത്തുകയും ചെയ്ത സംഘ് പരിവാർ തീവ്രവാദിനികളുടെ വീഡിയോ നമ്മൾ ഇന്നലെ കണ്ടതാണല്ലോ. ഇന്ത്യൻ പൗരന്മാരെ പലതായി വിഭജിക്കാനുള്ള പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ട് നടത്തിയ പരിപാടിയെ ആണ് ആതിര ധീരമായി ചോദ്യം ചെയ്തത്.

ആതിരയുടെ ധീരമായ പ്രതികണം അതിനെതിരെ കലിതുള്ളിയ സംഘി ചേച്ചിമാർ ആക്രോശിച്ച വർഗ്ഗീയത പരിധികൾ ഇല്ലാത്തതാണ്. അത്രമാത്രം അന്യമത വിദ്വേഷം ആണ് ഛർദ്ദിച്ചത് . അതുപോലെ മതഭ്രാന്തുള്ള മനസുള്ളവർക്കു മാത്രമേ അതൊക്കെ ഇഷ്ടമാകൂ. ആർ എസ് എസിന്റെ വർഗ്ഗീയ പ്രചാരണം എത്രമാത്രം മനസുകളെ വിഷലിപ്തമാക്കുന്നു എന്നതിന്റെ തെളിവാണ് ആ സ്ത്രീകളിൽ നമ്മൾ കണ്ടത്. പോരെങ്കിൽ, പ്രതികരിച്ച ആതിരയ്ക്കെതിരെ കേസുകൊടുക്കുകയും പോലീസ് അവരെ കസ്റ്റഡിയിൽ എടുക്കുകയും വിട്ടയക്കുകയും ചെയ്തു.

എന്നാൽ സംഘികൾക്കെതിരെ പ്രതികരിക്കുന്ന ആക്കും നേരിടേണ്ടി വരുന്നത് തന്നെ ഇവിടെ അതിരയ്ക്കും സംഭവിച്ചു. അത്രമാത്രം അപവാദപ്രചരണം ആണ് ആതിരയ്‌ക്കെതിരെ അഴിച്ചുവിടുന്നത്. അഞ്ചിത ഉമേഷൊന്നൊരു ഫേക്ക് ഐഡിയിൽ ഇട്ട ഒരു സെക്സ് റാക്കറ്റുകാരിയുടെ ഫോട്ടോകൾ ഉപയോഗിച്ച് ഇപ്പോൾ ആതിരയെ സെക്സ് റാക്കറ്റുകാരിയാക്കി നിന്ദ്യമായി ചിത്രീകരിക്കുന്ന സംഘ് പരിവാർ ഭീകരർക്കെതിരെ പ്രതിഷേധിക്കേണ്ടത് ആവശ്യമാണ്. എസ് ഡി പി ഐ എന്ന സംഘടനയുടെ പിൻബലത്തോടെയാണത്രെ ആതിര ക്ഷേത്രത്തിൽ ആക്രമണം നടത്തിയത് എന്നാണു ഒരു സംഘി ദുർഗന്ധ സൈറ്റിന്റെ കണ്ടെത്തൽ. നാളെ ഇവരുടെ അമ്മയോ പെങ്ങളോ പ്രതികരിച്ചാൽ പോലും വേശ്യയാക്കി മുദ്രകുത്തപ്പെടാം. കാരണം അവർക്കു വലുത് ബന്ധങ്ങളല്ല, മതവും വർഗ്ഗീയതയും ആണ്.

അതിരയ്‌ക്കെതിരെ വധഭീക്ഷണി മുഴക്കിയ സംഘിണി ഭീകരവാദികൾക്കെതിരെ പോലീസിൽ പരാതി നൽകേണ്ടത് ആവശ്യമാണ് . അതിനു ആതിരയ്ക്കു വേണ്ട മാനസിക പിൻബലം നൽകേണ്ടത് പുരോഗമന മനസുകളുടെ ഉത്തരവാദിത്തമാണ്.