സമ്മതിദായകരെ”തെണ്ടീ”എന്ന് വിളിക്കുക, ഇവൻ ജയിക്കാൻ ‘അർഹൻ’ തന്നെ

43

പല രീതിയിൽ വോട്ട് അഭ്യർത്ഥിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ഇങ്ങനെയൊന്ന് നല്ലപ്പഴാണ്. സമ്മതിദായകരെ “തെണ്ടീ” എന്ന് വിളിക്കുക, “ഈ തിരഞ്ഞെടുപ്പിൽ എംഎൽഎ ആകാൻ പോകുന്ന ആളാണ് താൻ, നീയൊക്കെ ഓർത്തോ” എന്ന് ഭീഷണിപ്പെടുത്തുക, തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൂവിയവരുടെ മാതാപിതാക്കളെ ആക്ഷേപിക്കുക… ഇതൊക്കെ ആദ്യമായാണ് കാണുന്നത്. വോട്ട് ചോദിക്കുമ്പോൾ പോലും ഇതാണ് ഭാഷ . സൗകര്യം ഉണ്ടെങ്കിൽ നീയൊക്കെ വോട്ടു ചെയ്താൽ മതിയെന്ന് പറഞ്ഞു ജനത്തെ വെല്ലുവിളിക്കുന്ന ഇങ്ങേരെ സമ്മതിക്കണം.ജനത്തിനു വേണ്ടെങ്കിൽ ഏതൊരു നേതാവിന്റെയും സ്ഥാനം കുപ്പ തൊട്ടിയിലാണെന്ന തിരിച്ചറിവ് ഇത്രയും കാലത്തെ രാഷ്ട്രീയജീവിതത്തിൽ താങ്കൾ പഠിച്ചിട്ടില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ വലിയൊരു നഷ്ടം തന്നെയായിരിക്കും താങ്കൾക്ക് സംഭവിക്കാൻ പോകുന്നത്…!!! ജയിക്കാൻ അർഹതയില്ലാത്ത വ്യക്തിയാണ് എന്ന് പി സി ജോർജ് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.