ലോകത്തിൽ ആദ്യമായി ഗർഭംധരിച്ച സത്രീയാണോ പേളി മാണി ?

    0
    434

    ലോകത്തിൽ ആദ്യമായി ഗർഭം ധരിച്ച സത്രീ , കൊറോണ വ്യാപനം രൂക്ഷമായിരുന്ന സമയത്ത് അന്യ സംസ്ഥാന തൊഴിലാളികൾ ആൺപെൺ വിത്യാസമില്ലാതെ 200 ഉം 300 ഉം കിലോമീറ്ററുകൾ നടന്ന്‌ അവരവരുടെ നാടുകളിലേക്ക് പോയത് മാധ്യമങ്ങൾ വഴി കണ്ടതും കേട്ടതും നമ്മൾ മലയാളികൾ മറക്കാൻ സമയമായിട്ടില്ല , അതിൽ ഗർഭിണികളും വൃദ്ധരും കൊച്ചു കുട്ടികളെയും നമ്മൾ കണ്ടു , ഒപ്പം ആ യാത്രക്കിടയിൽ വഴിയിൽ പ്രസവിച്ച ‘അമ്മ മാരെയും കണ്ടു , അങ്ങനെയുള്ള അമ്മമാർ നമ്മുടെ കണ്മുന്നിൽ ഉള്ളപ്പോൾ ഇതുപോലുള്ള കാട്ടികൂട്ടലുകളും തികച്ചും അവജ്ഞയോടെ മത്രമേ മലയാളിക്ക്‌ കാണാൻ കഴിയൂ . പേളി മാണി പ്രസവിച്ചാലും ഇല്ലെങ്കിലും ഇത് അവരുടെ കുടുംബകാര്യമാണ്. സമൂഹത്തിന്റെ നാടിനോ അതിൽ വല്യ പങ്കൊന്നും ഇല്ല. എന്നിട്ടും ചില സെലിബ്രിറ്റി പരിവേഷമണിഞ്ഞു നടക്കുന്നവരെ ആഘോഷിക്കുന്നത് കാണുമ്പൊൾ പുച്ഛമാണ് ഉണ്ടാകുക.

    പോഷകാഹാര കുറവ് അനുഭവിച്ചും ആശുപത്രിബില്ല് അടയ്ക്കുള്ള കഴിവില്ലാതെയും മെച്ചപ്പെട്ട ചികിത്സ കിട്ടാതെയും ആയിരക്കണക്കിന് ഗർഭിണികൾ ജീവിക്കുന്ന നാടാണിത്. അല്ലെങ്കിൽ തന്നെ ഈ പേളി മാണി ആരാണ് , ഇത്ര ആഘോഷിക്കപ്പെടാൻ ? അവർ എന്തിലാണ് വ്യക്തിമുദ്രപതിപ്പിച്ചത് ? മാധ്യമങ്ങൾ തന്നെയാണ് മറുപടി പറയേണ്ടത് . “ഇതെന്താ വല്ല ദിവ്യ ഗർഭവുമാണോ ഇങ്ങിനെ വാർത്ത കൊടുക്കാൻ.ഇങ്ങിനെ കോപ്രായങ്ങൾ കാണിക്കാതെ ആദ്യം പ്രസവം സുഖകരമാകുവാൻ പ്രാർത്ഥിക്ക്..ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്ക്.അല്ലാതെ ഇങ്ങിനെയുള്ള സമയത്ത് ലോകത്ത് ആദ്യമായി ഗർഭം ധരിച്ച സ്ത്രിയെ പോലെ പെരുമാറല്ലെ.നിങ്ങൾക്കിത് ആഘോഷമാണെങ്കിൽ കാണുന്നവർക്കിത് അരോചകമാണെന്ന് സ്വയം മനസിലാക്കൂ”. …എന്ന് തുടങ്ങി സോഷ്യൽ മീഡിയയിൽ ഇതിനോടകം അനവധി വിമർശനങ്ങളാണ് ഇത്തരം കാട്ടിക്കൂട്ടലുകൾക്കടിയിൽ വരുന്നത് .