വ്യത്യസ്തനാം ഒരു മദ്യപാനി
Pen-tailed treeshrew

Sreekala Prasad

ജീവി വർഗങ്ങളിൽ ഏറ്റവും വലിയ മദ്യപാനി. പക്ഷേ കക്ഷിക്ക് ആ അഹങ്കാരം ഒന്നും ഇല്ല കേട്ടോ. ‘രണ്ടടിച്ചാൽ ‘ സ്വാഭാവിക ബോധത്തിൽ വ്യത്യാസം വരുന്ന വരാണ് മനുഷ്യനും മൃഗങ്ങളും . നമ്മുടെ നാട്ടില്‍ മരപ്പട്ടികള്‍ , തെങ്ങിലും പനയിലും കയറി മദ്യം കുടിച്ചു ലക്ക് കെട്ടു മരത്തില്‍ നിന്നും പിടിവിട്ട് വീണ കഥകൾ വായിച്ചിട്ടുണ്ട് . കുടിച്ചു ലെവല് കെട്ട ആനകൾ, മനുഷ്യർ ഇവരുടെ അവസ്ഥ നമ്മൾ കാണാറുണ്ട്. . പക്ഷെ എത്ര കുടിച്ചാലും “തലക്ക് പിടിക്കാത്ത ” ഒരു മൃഗമേ ഭൂമിയില്‍ ഉള്ളൂ , അതാണ്‌ Pen-tailed treeshrew.
Pen-tailed treeshrew (Ptilocercus lowii), അഥവാ മര എലി , Ptilocercus ജനുസിലെ ഏക അംഗമാണ് . തായ്ലാണ്ടിലെയും ബോര്‍ണിയോയിലെയും കാടുകളില്‍ ഇവയെ കണ്ടു വരുന്നു . 2/5 ഭാഗം തൂവൽ പോലെയുള്ള വാൽ പ്രത്യേകത യാണ്.

 

സ്ഥിരമായി , അല്ലെങ്കില്‍ എന്നും മദ്യം സേവിക്കുന്ന ലോകത്തിലെ ഏക ജീവിയാണിത് . Bertam എന്ന പനയുടെ നീരില്‍ 3.8% ആല്‍ക്കഹോള്‍ ആണ് അടങ്ങിയിരിക്കുന്നത് ! പ്രകൃതിയില്‍ നിന്നും നേരിട്ട് ലഭിക്കുന്ന വേറെ ഒരു പാനീയത്തിലും ഇത്രയും മദ്യം അടങ്ങിയിട്ടില്ല ! ഒരു ദിവസം പത്ത് പന്ത്രണ്ട് ഗ്ലാസോളം Pen-tailed treeshrew അകത്താക്കി കളയും ! പക്ഷെ, മദ്യം സേവിച്ചതിന്റെ യാതൊരു വിധ ആലസ്യവും ഈ ജീവി കാണിക്കില്ല എന്നതാണ് ഇതിനെ മറ്റു മദ്യപാനികളില്‍ നിന്നും വ്യത്യസ്തനാക്കുന്നത് ! ഇതെങ്ങിനെ സാധിക്കുന്നു എന്നുള്ളത് ഇപ്പോഴും കണ്ടുപിടിക്കപ്പെട്ടിട്ടില്ല . (ഇതിന് ഒരു ഉത്തരം കിട്ടിയാൽ കടുത്ത മദ്യപാനികളുടെ ചികിത്സയ്ക്ക് സഹായകം ആകുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു).

ജർമ്മനിയിലെ ബെയ്‌റൂത്ത് യൂണിവേഴ്‌സിറ്റിയിലെ ഫ്രാങ്ക് വീൻസിന്റെ നേതൃത്വത്തിൽ ഗവേഷകർ പതിവായി രാത്രിഭക്ഷണം നൽകുന്ന സെഷനുകൾ വീഡിയോടേപ്പ് ചെയ്യുകയും റേഡിയോ ടാഗുചെയ്‌ത ട്രീ ഷ്രൂകളുടെ ചലനങ്ങളെ പിന്തുടരുകയും ചെയ്തു. സമാനമായ അളവിൽ മദ്യം കഴിക്കുന്ന മനുഷ്യരേക്കാൾ രക്തത്തിൽ ഉയർന്ന മദ്യത്തിന്റെ സാന്ദ്രത അവർ കണക്കാക്കിയിട്ടുണ്ടെങ്കിലും, ട്രീ ഷ്രൂകൾ ലഹരിയുടെ ലക്ഷണങ്ങളൊന്നും കാണിച്ചില്ല. സ്ഥിരമായുളള ഉയർന്ന മദ്യ സേവ അവരുടെ ജീവിത ആവാസ വ്യവസ്ഥയും ആയി .

എല്ലാ പ്രൈമേറ്റുകളുടെയും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന പൂർവ്വികനാണ് Pen-tailed treeshrew. ബെർട്ടാം പാം അവരുടെ ആവാസ വ്യവസ്ഥയിൽ ലഭ്യമായ ഏറ്റവും മികച്ച ഭക്ഷണ സ്രോതസ്സാണ്. ഇവരുടെ പൂർവ്വികർ മിതമായതോ ഉയർന്നതോ ആയ അളവിൽ മദ്യം കഴിച്ചിരിക്കാമെന്ന് ഗവേഷകർ അനുമാനിക്കുന്നു, തന്മൂലം ഉയർന്ന അളവിൽ മദ്യം കൈകാര്യം ചെയ്യാനുള്ള കഴിവ് അവർക്ക് ലഭിച്ചു എന്ന് അനുമാനിക്കുന്നു.

Leave a Reply
You May Also Like

എന്താണ് ഈ തിറ ?

എന്താണ് ഈ തിറ ? Muhammed Sageer Pandarathil യുവ എഴുത്തുകാരി അശ്വതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള…

കുറെ കൂലി കഥകള്‍

ഇത് ഒരു കൂട്ടം കൂലികളുടെ കഥകളാണ്. നേരിട്ട് എനിക്കറിയാകുന്നവയും, എന്നോട് പറഞ്ഞിട്ടുള്ളതും ആയ കഥകള്‍ . ഞാനാരുടെയും പേര് പറയുന്നില്ല. പക്ഷെ നിങ്ങളില്‍ ചിലര്‍ക്കെങ്കിലും അവരെ അറിയാമായിരിക്കും. അവരോടു ക്ഷമിക്കുക.

ഇത് വായിച്ചാല്‍ പിന്നെ നിങ്ങളൊരിക്കലും സ്വിമ്മിംഗ് പൂളില്‍ പോകില്ല !

അതെ ടൈറ്റിലില്‍ പറഞ്ഞത് നൂറു ശതമാനം സത്യമാണ്. ഈ ലേഖനം വായിച്ചാല്‍ പിന്നെ നിങ്ങളൊരിക്കലും സ്വിമ്മിംഗ് പൂളില്‍ പോയി നീന്തില്ല, കുളിക്കില്ല. കാരണം അത്രയും ഭീകരമാണ് ഓരോ പൊതു സ്വിമ്മിംഗ് പൂളുകളുടെയും അവസ്ഥ.

ഭരതേട്ടന്റെ കരിയറിലെ ഏറ്റവും മോശം പടം

ഭരതൻ, ജോൺപോൾ, ഇളയരാജ, എന്നീ മൂന്നു മഹാരഥൻമാർ ഒന്നിച്ച പടമായിരുന്നു 1997 ൽ റിലീസ് ചെയ്ത മഞ്ജീരധ്വനി