മൻമോഹനെ പെട്രോളിന്റെ കാര്യത്തിൽ കുറ്റംപറഞ്ഞ ജനം മോദിക്കുനേരെ കണ്ണടയ്ക്കുന്നത് എന്തുകൊണ്ട് ?

149

ക്രൂഡ്‌ ബാരലിന്‌ 140 രൂപയ്ക്ക്‌ വരെ വാങ്ങി, 60-70 രൂപയ്ക്ക്‌ പെട്രോൾ വിറ്റിരുന്ന മൻമോഹൻജീയെ ചുമ്മാ തെറി വിളിച്ചിരുന്ന ജനം, പെട്രോളിയം വില അതിന്റെ പകുതിയിൽ താഴെ നിൽക്കുമ്പോഴും എണ്ണ 100 രൂപയ്ക്ക്‌ കൊടുക്കുന്ന മോദിയെ കുറ്റം പറയാത്തത്‌ എന്താവും?

പെട്രോൾ വില നിരന്തരം കൂടി സെഞ്ച്വറി അടിക്കുമ്പോഴും പ്രതിഷേധമോ,പണിമുടക്കോ, ഹർത്താലോ ഒന്നും ഇല്ലാത്തത് എന്താണ്??? ബാരലിന് 150 ഡോളർ ഉണ്ടായൊരുന്നപ്പോൾ മൻമോഹൻ ഡീസൽ 50 രൂപക്കും പെട്രോൾ 68 രൂപക്കും ആണ് കൊടുത്തിരുന്നത്. ഇപ്പോൾ ബാരലിന് വെറും 50 ഡോളർ മാത്രമാണ്. ഡീസൽ 84 രൂപയാണ്…ആർക്കും ഒരു പരാതിയും ഇല്ല.

ഇന്ത്യൻ ജനസാമാന്യത്തിൻ്റെ വൈകാരിക വിശപ്പിന്‌ വേണ്ടത്‌ അയാൾ ആവശ്യത്തിന്‌ കൊടുക്കുണ്ട്‌ എന്നതാണ് അതിന്റെ ഉത്തരം. മതത്തിൻ്റേയും ദൈവത്തിൻ്റേയും കാര്യത്തിൽ വയറിൻ്റെ വിശപ്പൊന്നും ജനം കാര്യമാക്കില്ല എന്ന്‌ പുള്ളിക്കറിയാം. പെട്രോളടിക്കുമ്പോൾ, കക്കൂസ് പണിയല്ല, രാമക്ഷേത്ര നിർമ്മാണമാണ്‌ അവരുടെ മനസ്സിൽ. അതോടെ പമ്പുകൾ പോലും ഭക്തിസാന്ദ്രമാകും. നൂറല്ല, ഇരുന്നൂറായാലും പരാതി പറയാൻ തോന്നില്ല.

വർഷം..2014
അന്താരാഷ്ട്ര എണ്ണവില 109 ഡോളർ/ബാരെൽ.
പെട്രോൾ വില 77 രൂപ /ലിറ്റർ
വർഷം…2020 ജനുവരി
അന്താരാഷ്ട്ര എണ്ണവില 64 ഡോളർ /ബാരെൽ.
പെട്രോൾ വില 77രൂപ /ലിറ്റർ
വർഷം 2020 മെയ്
അന്താരാഷ്ട്ര എണ്ണവില 29 ഡോളർ /ബാരെൽ.
പെട്രോൾ വില 71 രൂപ /ലിറ്റർ
വർഷം…2020 ഒക്ടോബർ
അന്താരാഷ്ട്ര എണ്ണവില 40 ഡോളർ /ബാരെൽ.
പെട്രോൾ വില 81രൂപ / ലിറ്റർ
വർഷം 2021 ഫെബ്രുവരി
അന്താരാഷ്ട്ര എണ്ണവില 60 ഡോളർ / ബാരെൽ.
പെട്രോൾ വില 100 രൂപ /ലിറ്റർ
അച്ഛാ ദിൻ..

‘മിത്രങ്ങൾ’ പെട്രോൾ പമ്പിൽ പോയി പെട്രോൾ അടിക്കുമ്പോൾ ഒറ്റ ചിന്ത മാത്രമേ ഉണ്ടാകൂ.”മോഡി എന്റെ പ്രധാനമന്ത്രി ആകുന്നു.. അദ്ദേഹം പെട്രോൾ വില കൂട്ടുമ്പോൾ ഞാൻ അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ട് ദിവസം ജോലി ചെയ്തു കിട്ടുന്ന ശമ്പളത്തിൽ നിന്നും ഒരു ഭാഗം മാറ്റി വെച്ച് പെട്രോൾ പമ്പിൽ പോയി പെട്രോൾ അടിച്ചു ചിലവാക്കുന്നത് ആയിരിക്കും”.

പെട്രോൾ ഡീസൽ വില വർധനയെ രാജ്യ സ്നേഹം ആണെന്ന് സ്വയം ചിന്തിക്കുകയും ആരെങ്കിലും പെട്രോൾ ഡീസൽ വില വർധനയ്ക്കെതിരെ സംസാരിച്ചാൽ അവരെ രാജ്യ ദ്രോഹികളാക്കി കാണുകയും ചെയ്യുന്നു, മോഡി സർക്കാർ കൊണ്ട് വരുന്ന ഏതൊരു നിയമത്തെയും അത് ജനദ്രോഹമാണ് എന്ന് ഉറപ്പായാല്‍ പോലും ഒരു മിത്രം എന്ന നിലയിൽ ഞാൻ അതിനെ ഉൾക്കൊള്ളുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു..എന്ന് ലെ മിത്രം …അവസാനം പോക്കറ്റിൽ ഒന്നും കാണാതെ മേലോട്ട് നോക്കി മലർന്ന് തുപ്പുക മാത്രമേ നിവൃത്തി ഉള്ളൂ.