കരിപ്പൂരിനെ കാണുമ്പോൾ പെട്ടിമുടിയെ കാണാതിരിക്കരുത്

28

ഇന്നലെ ആഗസ്റ്റ്‌ 7,അപ്രതിക്ഷിത ദുരന്തങ്ങളിൽ കേരളം ഒന്നായി നടുങ്ങിയ ദിവസമാണു. മലയോരങ്ങളിൽ ഉരുൾപൊട്ടലിൽ എത്രയൊ ജീവനുകൾ പൊലിഞ്ഞു. പൊതുയാത്രാ വിമാനങ്ങളിലെ കേരളത്തിലെ തന്നെ ആദ്യമായ അപകടം കരിപ്പൂർ സംഭവിച്ചു .എന്നാൽ, സർക്കാർ സംവിധാനങ്ങളും സന്നദ്ധപ്രവർത്തകരും നാട്ടുകാരും സമചിത്തതയോടെ, പ്രവർത്തിച്ചതുകൊണ്ട്‌ മനുഷ്യനു സാധിക്കുന്ന രക്ഷാപ്രവർത്തനങ്ങൾ സാധ്യമായി. കോവിഡും പ്രളയവും തളർത്താതെ ഒരു സർക്കാരും അണിയിൽ ഒരു സമൂഹവും ജാഗരൂകരായി നിലകൊള്ളുകയാണു. മനുഷ്യത്വമുള്ള‌ എല്ലാ മലയാളികളും ഒപ്പമുണ്ട്‌. ഉരുൾപൊട്ടലിലും പ്രളയത്തിലും വിമാനഅപകടത്തിലും രാഷ്ട്രീയവും ദേശജാതിമതങ്ങളും നോക്കി കേരളത്തെ, ഇടതുസർക്കാരിനെയും അപമാനിച്ച്‌ , അപകടങ്ങളിൽ ജീവനും ജീവിതവും പോയവരെ ആക്ഷേപിച്ച്‌ സന്തോഷം രേഖപ്പെടുത്തുന്ന മനോരോഗികൾ ഒരു വശത്ത്‌ അഹ്ലാദിക്കുന്നുണ്ട്‌ എന്നത്‌ പ്രതിപക്ഷങ്ങളുടെ അധപതനത്തിന്റെ ആഴം കാണിക്കുന്നു. മനുഷ്യരിൽ പെടാത്ത ആ ശവം തീനികളെ അവഗണിക്കുക.

കരിപ്പൂരിൽ വിമാനാപകടമുണ്ടായിടത്ത് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയവരെപ്പറ്റിയുള്ള വാഗ്‌ധോരണികളിൽ സ്ട്രീം നിറയുകയാണ്. രാത്രി അവർ ഏറെ അധ്വാനിച്ചു, കോവിഡ് ഉൾപ്പെടെയുള്ള കാര്യങ്ങളെ അവഗണിച്ചു തന്നെ. അവർ സ്‌നേഹമുള്ളവരാണ്. അഭിനന്ദനം അർഹിക്കുന്നവരാണ്. അപ്പോൾ, അങ്ങകലെ പെട്ടിമുടിയിൽ മണ്ണിനും ചെളിക്കുമിടയിൽ അറുപതോളം പേർ ജീവനില്ലാതെ കിടപ്പുണ്ടാകും. അവിടെയും കോവിഡ് ഭീഷണി നിലനിൽ‍ക്കുന്നുണ്ട്. മണ്ണും കല്ലും മാറ്റിയാലും മണ്ണിനടിയിലായവരെ ഇനി രക്ഷിക്കാനായെന്നു വരില്ല. ഇന്നലെ രാവിലെ അപകട വിവരം കേട്ടപ്പോൾതന്നെ മൂന്നാറിൽ നിന്നും മറയൂരിൽ നിന്നും രണ്ടും മൂന്നും കിലോമീറ്ററിലേറെ നടന്ന് പെട്ടിമുടിയിലെത്തിയവരുണ്ട്, ദുരിതാശ്വാസപ്രവർത്തകരായി. മണ്ണിനടിയിലായ ലയങ്ങളിൽ നിന്ന്, ദിവസവും കാണുന്ന സുഹൃത്തുക്കളേയും ബന്ധുക്കളേയും ഏതുവിധത്തിലും പുറത്തെത്തിക്കാനാകുമോ എന്ന് ടോർച്ചിന്റെയും പെട്രോമാക്‌സിന്റെയും വെളിച്ചത്തിൽ തിരഞ്ഞുമടുത്തവരുണ്ട്. അവരാണ് പത്തിലേറെപ്പേരെ ആശുപത്രിയിലെത്തിച്ചത്. കഴുത്തൊപ്പം ചെളിമണ്ണിൽ പുതഞ്ഞുകിടന്ന ദീപനെ ഉൾപ്പെടെ വലിച്ചൂരിയെടുത്തത്. കുടിക്കാൻ വെള്ളമില്ലാതെ, കഴിക്കാൻ ഭക്ഷണമില്ലാതെ, ആവശ്യത്തിനു വാഹനമില്ലാതെ മരിച്ചവരെ പുറത്തെടുക്കുമ്പോൾ കിടത്താൻ ട്രോളിയില്ലാതെ തകരഷീറ്റുകൾ കൂട്ടിക്കെട്ടി ചെളിക്കുമീതേ പാതയുണ്ടാക്കി, തകരീറ്റുകൾതന്നെ ട്രോളിയാക്കി പെരുമഴയത്ത് അവർ ചെളിയിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തുകയാണ്.

മണ്ണിൽ പൂണ്ടുപോയ സഹജീവികളുടെ വെറുങ്ങലിച്ച ശരീരമെങ്കിലും കിട്ടുമോയെന്നറിയാൻ. ഈ ചിത്രത്തിലുള്ളത് അലനാണ്. അപകടവിവരമറിഞ്ഞ് രാവിലെ പെട്ടിമുടിയിലേക്കുപോയശേഷം തിരിച്ചെത്തിയതാണ്. ശരീരത്തിൽ നിന്ന് പത്തിലേറെ അട്ടകളെ പെറുക്കിക്കളഞ്ഞത് വീട്ടിലെത്തിയശേഷം. അലനെപ്പോലെ എത്രയോ പേർ! കുളയട്ടകൾ ഇഴഞ്ഞുകയറി ശരീരത്തിലെ രക്തം കുടിക്കുന്നതുപോലും അവരറിയുന്നില്ല. അത്യാവേശത്തിലല്ല, നിർവ്വികാരരായാണ് അവർ അവിടെ സേവനം ചെയ്യുന്നത്. ‍‍അഭിനന്ദിക്കേണ്ട, സ്‌നേഹിക്കേണ്ട… പക്ഷേ, അവരെ നിങ്ങൾ മറന്നുപോകരുത്.

AI flight from Dubai falls into gorge at Karipur, splits into two ...മരണം ദു:ഖമാണ്. ആരുമരിച്ചാലും. മരിച്ചവർക്കു ഗവ – സഹായം എത്തിക്കുന്നതു ആശ്വാസവുമാണ്.ഒരേ ദിവസം രണ്ടു സ്ഥലത്തു നടന്ന അപകടത്തിന്നു രണ്ടു തരത്തിൽ സഹായം നൽകുന്നതിന്നു ഗവർമെന്റിന്നു വസ്ഥുതാപരമായ ന്യായീകരണം വേണം.രാജമലയിൽ മരിച്ചതു ലായത്തിൽ താമസിച്ചിരുന്ന തൊഴിലാളികളായിരുന്നു (ലായം എന്നാൽ തൊഴുത്തു എന്നാണ് അർത്തം – ഉദാ: കുതിര ലായം ). ഇന്നത്തെ കേരള സമൂഹത്തിൽ ഇതിലും മോശമായ വേറെ വാസസ്ഥലമില്ല. ഇത്തരം ലായത്തിൽ താമസിക്കേണ്ടി വരുന്നവരുടെ സാമ്പത്തിക പിന്നോക്കാവസ്ഥ നമക്കു ഊഹിക്കാവുന്നതേയുള്ളു. ഇവർക്കു ഇൻഷൂറൻസോ ,ബാങ്ക് ബാലൻസോ ഒന്നും ഉണ്ടാവില്ല.ഗവ : കൊടുക്കുന്ന സഹായം മാത്രമാണ് അവരുടെ ആശ്രയം. അവർക്കാണ് ഗവ : അഞ്ചുലക്ഷം രൂപ കൊടുക്കുന്നതു.

നേരെമറിച്ചു കരിപ്പൂരിൽ മരിച്ചവർക്ക് മൂന്നു തരം ആനുകൂല്യം കിട്ടും.ഏർലൈൻസിന്റെ വ വകയും- ഏർലൈൻ ഇൻഷൂർ വകയും-സ്വന്തം ഇൻഷൂർ വകയും .ഏറ്റവും താഴെ തട്ടിൽ ഉള്ളവർക്കു പോലും അമ്പതു ലക്ഷത്തിൽ കുറയാത്ത ആനുകൂല്യം ഉണ്ടാവും. മരിച്ചവരുടെ സ്ഥാനത്തിന്നനുസരിച്ചു ആനുകൂല്യം പല കോടികൾ ഉണ്ടാവും.ഇവർക്കു രാജമലയിൽ മരിച്ചവർക്കു നൽകുന്നതിന്റെ ഇരട്ടി തുകയായ 10 ലക്ഷം നൽകുന്നു.തൊഴിലാളി പാർട്ടി എന്നു അവകാശപ്പെടുന്ന കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളത്തിലാണ് സംഭവം.

അപകടസ്ഥലത് രക്ഷാപ്രവർത്തനം നടത്തിയ എല്ല നല്ലവരായ നാട്ടുകാർക്കും എമർജൻസി സർവ്വീസ്കൾക്കും ഹൃദയം നിറഞ്ഞ ഒരു നന്ദി പറയുക എന്നത് സാമൂഹ്യ മര്യാദ ആണ്. പക്ഷെ നന്ദി പ്രകടനത്തിൽ പോലും രഹസ്യ അജണ്ട ഒളിച്ചു കടത്തുന്ന തരത്തിൽ തരം താണ് പോയോ നമ്മുടെ സോ കോൾഡ് പ്രബുദ്ധ സമൂഹം.”ഇതു മലപ്പുറം , ഇവിടെ ഇങ്ങിനെ ആണ്”.അല്ലെങ്കിൽ “ഇതു പന്തളം, ഇവിടെ ഇങ്ങിനെ ആണ്” എന്നൊക്കെ പറയുന്നതിലെ പ്രാദേശിക വികാരം മനസിലാക്കാം . പക്ഷെ അതിനുള്ളിൽ ഒളിഞ്ഞു കിടക്കുന്ന വർഗീയ വിഷം കണ്ടില്ല എന്നു നടിക്കാൻ ആവില്ല.

കേരളത്തിൽ ആദ്യമായി അല്ല ദുരന്തങ്ങൾ ഉണ്ടാവുന്നത്. കേരളത്തെ ഞെട്ടിച്ച പെരുമൺ ദുരന്തത്തിലും , കുമരകം ബോട്ടപകടത്തിലും, പ്രളയത്തിലും ഒക്കെ ഓടിക്കൂടിയത് നല്ലവരായ നാട്ടുകാർ ആണ്. ഇതു കേരളത്തിന്റെ മാത്രം പ്രത്യേകത ആണോ . അല്ല. ലോകത്തെവിടെയും ഇതു തന്നെയാണ് നടക്കുന്നത്. നമ്മുടെ നാട്ടിൽ അതി ശക്തമായ ദുരന്ത റെസ്പോൻസ് സംവിധാനങ്ങൾ ഇല്ലാത്തതിനാൽ നാട്ടുകാർ തന്നെയാണ് ആദ്യം ഓടി എത്തുക. സാഹചര്യങ്ങൾ എന്തു തന്നെ ആണെങ്കിലും സാമൂഹ്യ ജീവികളിൽ നൈസർഗികമായ സഹാജവാസന ആണ് ഈ രക്ഷാപ്രവർത്തന പ്രതികരണം. പരിണാമത്തിലൂടെ കൈവരിച്ച അതി ജീവന ത്വര ആണ് ഇത്.

ഇതു കേരളം, ഇവിടെ ഇങ്ങിനെ ആണ് എന്ന് പറഞ്ഞു അഭിമാനം കൊണ്ട നമ്മൾ ഓരോ പഞ്ചായത്ത് അടിസ്‌ഥനത്തിൽ മത വർഗ്ഗ അടിസ്ഥാനത്തിൽ അഭിമാനം കൊള്ളുന്നു എങ്കിൽ തീർച്ചയായും ലജ്ജിക്കണം, ഭയക്കണം. മതമെന്ന ക്യാൻസർ ഉള്ളിൽ നല്ലവണ്ണം വളരുന്നുണ്ട്. ലളിതമായ വാക്കുകളാൽ ” നന്ദി എന്നു പറയാൻ ഒരു ലേബലുകളും പ്രാദേശിക വികാരങ്ങളും ആവശ്യമില്ല. അത് മനസിലാക്കാൻ തത്വചിന്തകർ ഒന്നും ആവേണ്ട, കുറച്ചു സാമാന്യ ബോധം മതി.

രാജമലയിലെ ഉരുൾപൊട്ടലിന്റെ ഞെട്ടൽ മാറുംമുമ്പേ കോഴിക്കോട് വിമാനാപകടം. ഉറ്റവരുടെ വേർപാട് ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കു ചേരട്ടെ. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നു.അപകടസാധ്യതയുള്ള മേഖലയായി കണക്കാക്കപ്പെട്ട സ്ഥലമല്ല രാജമല. 2018ലെ മഹാപ്രളയത്തിൽപ്പോലും സുരക്ഷിതമായ സ്ഥലമായിരുന്നു പെട്ടിമുടി. ചെറിയൊരു മണ്ണിടിച്ചിൽ പോലും അവിടെ ഉണ്ടായിരുന്നില്ല. അങ്ങനെയൊരു സ്ഥലത്താണ് ഇപ്പോൾ ദുരന്തമുണ്ടായിരിക്കുന്നത്. ചെറിയ ഇടവേളയിൽ പെയ്യുന്ന അതിതീവ്രമഴ നമ്മുടെ മലയോരങ്ങളെ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള അതീവസാധ്യതാകേന്ദ്രങ്ങളായി മാറ്റുന്നുണ്ട്. ഇത്തരമൊരു അപകടമാകാം രാജമലയിൽ സംഭവിച്ചത് എന്നാണ് പ്രാഥമിക വിലയിരുത്തൽ.

വിദഗ്ധ പരിശീലനം സിദ്ധിച്ചവർ അടക്കമുള്ള രക്ഷാപ്രവർത്തകരെ ദുരിതാശ്വാസത്തിന് നിയോഗിച്ചിട്ടുണ്ട്. മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും ദുരിതാശ്വാസസഹായം എത്തിക്കേണ്ടതുണ്ട്. ചെയ്യാവുന്നതെല്ലാം സർക്കാർ ചെയ്യും. കോവിഡ് കാലത്ത് ദുരന്തമുഖത്തേയ്ക്ക് സഹായഹസ്തവുമായി പാഞ്ഞെത്തിയ മനുഷ്യസ്നേഹികൾ നമ്മുടെ നാടിന്റെ അഭിമാനക്കാഴ്ചയായി. അപകട വിവരം അറിഞ്ഞപ്പോൾത്തന്നെ മൂന്നാറിൽ നിന്നും മറയൂരിൽ നിന്നും കാൽനടയായി പെട്ടിമുടിയിലെത്തിയ എത്രയോപേർ. മണ്ണിനടിയിൽ പുതഞ്ഞുപോയവരെ പുറത്തെത്തിക്കാൻ കൈയും മെയ്യും മറന്ന് അവർ പരിശ്രമിച്ചു. അവരുടെ ശ്രമത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. അനുതാപത്തിന്റെ ഏറ്റവും മഹത്തരമായ മാതൃകയാണ് പെട്ടിമുടിയിലും കരിപ്പൂരും നാം കഴിഞ്ഞ ദിവസം ദർശിച്ചത്.

നോക്കൂ. വന്ദേഭാരതം ഫ്ലൈറ്റാണ് അപകടത്തിൽപ്പെട്ടവർ എന്നറിഞ്ഞുകൊണ്ടുതന്നെയാണ് പരിക്കേറ്റവരെയും വാരിയെടുത്ത് കരിപ്പൂരുകാർ ആശുപത്രിയിലേയ്ക്കോടിയത്. കൊറോണാ വൈറസിനെക്കുറിച്ചുള്ള ആധിയൊന്നും ആരെയും പിറകോട്ടടിപ്പിച്ചില്ല. വിമാനത്താവളം ഉൾപ്പെടുന്ന പ്രദേശം കണ്ടെയിന്മെന്റ് സോണായിരുന്നു എന്നാണ് മനസിലാക്കുന്നത്. പോരാത്തതിന് രാത്രിയും മഴയും. ഇതൊന്നും വകവെയ്ക്കാതെ അപകടസ്ഥലത്തേയ്ക്കോടിയെത്തി രക്ഷാപ്രവർത്തത്തിൽ കൈമെയ് മറന്ന് മുഴുകിയ ഈ ജനതയാണ് ദുരന്തത്തിൻ്റെ വ്യാപ്തി വലിയൊരളവിൽ കുറച്ചത്. ഒരുകാര്യം കൂടി ഓർമ്മിപ്പിക്കട്ടെ. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ഉൾക്കൊണ്ട് സ്വയം ക്വാറന്റൈനിൽ പ്രവേശിക്കണം. മറ്റുള്ളവരുമായുള്ള സമ്പർക്കവും ഒഴിവാക്കുക. നിങ്ങളുടെ ജീവനും നാടിന് വിലപ്പെട്ടതാണ്. പെട്ടിമുടിയിലും കരിപ്പൂരും രക്ഷാപ്രവർത്തനത്തിനിറങ്ങിയ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു.