അദ്ദേഹം മരിച്ചപ്പോൾ 63 റിട്ടയേർഡ് ഹർട്ട് എന്നുള്ള സ്കോർ ബോർഡ്‌ ആദരസൂചകമായി 63 നോട്ട് ഔട്ട് എന്നാക്കി

77

Sojy Paul Kalaparambath

ഇന്ന് നവംബർ 27 ഫിലിപ്പ് ഹുഗ്സ് എന്ന 25 വയസുള്ള ഓസ്ട്രേലിയൻ ക്രിക്കറ്റരുടെ 6 ആം ചരമവാർഷികം. 2014ൽ ഓസ്ട്രേലിയൻ ഡോമസ്റ്റിക് മാച്ചിനിടെ 63 റൺസ് എടുത്ത് നിൽകുമ്പോൾ ഒരു ബൗൺസർ ബോൾ ഹുക് ഷോട്ടിനു ശ്രമിച്ചെങ്കിലും നിർഭാഗ്യവശാൽ ബോൾ അദേഹത്തിന്റെ ഇടത്തെ പിടലിയിൽ ആണ് പതിച്ചത്. ബോധം മറഞ്ഞു ക്രീസിൽ വീണ ഹുഗ്സ് നെ ഉടൻ തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു സർജറി നടത്തിയെങ്കിലും മൂന്നാം ദിവസം അദ്ദേഹം മരണത്തിനു കീഴടങ്ങി.അദ്ദേഹത്തോടുള്ള ആദര സൂചകമായി 63 റിട്ടയേർഡ് ഹർട്ട് എന്നുള്ള സ്കോർ ബോർഡ്‌ പിന്നീട് 63 നോട്ട് ഔട്ട്‌ എന്നാക്കി തിരുത്തി. 20മത്തെ വയസിൽ തന്റെ രണ്ടാമത്തെ ടെസ്റ്റ്‌ മാച്ചിൽ സൗത്ത് ആഫ്രിക്കക്കെതിരെ ഫസ്റ്റ് ഇന്നിങ്സിൽ 115 റൺസ് സ്കോർ ചെയ്ത് ടെസ്റ്റ്‌ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓസ്ട്രേലിയൻ പ്ലയെർ എന്ന റെക്കോർഡും അതേ കളിയിൽ സെക്കന്റ്‌ ഇനിങ്സിൽ 160 റൺസ് അടിച് രണ്ടു ഇന്നിങ്സിലും സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന ലോകറെക്കോർഡും അദ്ദേഹം കരസ്ഥമാക്കി. ഇത് കൂടാതെ 24 മത്തെ വയസിൽ ശ്രീലങ്കക്കെതിരെയുള്ള തന്റെ ആദ്യ വൺഡേ ഇന്റർനാഷണൽ മാച്ചിൽ തന്നെ 112 റൺസ് അടിച്ചു debut മാച്ചിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓസ്ട്രേലിയൻ ക്രിക്കറ്റർ എന്ന റെക്കോർഡും കരസ്ഥമാക്കി. അകാലത്തിൽ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ പൊലിഞ്ഞ താരത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരു നിമിഷം പ്രണമിക്കുന്നു.

VIDEO