സിനിമ പ്രാന്തൻ
സിനിമയിൽ വന്നു 10 വർഷമായിട്ടും സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത സണ്ണി വെയ്‌നിനോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ ? അവകാശവാദങ്ങൾ ഒന്നും ഇല്ലാതെ ആദ്യ സിനിമ ചെയ്യുന്ന ഈ സംവിധായകനെ അധികം വിമര്ശിക്കേണ്ട ആവശ്യവും ഉണ്ടെന്നു തോന്നുന്നില്ല. ഈ സിനിമയെ പറ്റി നേരത്തെ പറഞ്ഞു കേട്ടത് കൊണ്ട് ഞാൻ തലച്ചോർ മാറ്റി വെച്ചിട്ടൊന്നുമല്ല കാണാൻ ഇരുന്നത്. മാത്രവുമല്ല സിനിമ തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ നമ്മുടെ തലച്ചോർ ഈ സിനിമ കാണാൻ പാകപ്പെടും .
പ്രിയദർശൻ സിദ്ദിക്ക് ലാൽ സിനിമകളുടെ ക്ളൈമാക്സ് സീൻ മാത്രം എടുത്ത് ഒരു സിനിമ ആക്കിയാൽ എങ്ങിനെ ഇരിക്കും, അതാണ് ഈ സിനിമ. കോമഡിയിൽ അൽപ്പം കൂടി വർക്ക് ചെയ്യാമായിരുന്നു എന്ന് തോന്നി. ബർത്ത് ഡേ പാർട്ടിയിൽ ലാലു അലക്സിനെ ഒന്ന് അഴിച്ചു വിടണമായിരുന്നു. മലയാളത്തിന്റെ ഷാരൂക്ക് ഖാൻ ജൂഡ് ആന്റണിക്ക് അതിലും കൂടുതൽ കോമഡിക്കുള്ള കെൽപ്പുണ്ടായിരുന്നു . മേജർ രവിയും അഹാനയും മാത്രമേ വെറുപ്പിച്ചു എന്നു പറയാനുള്ളൂ.
അവർ മാറി വേറെ ആരെങ്കിലും വന്നിരുന്നെങ്കിൽ റിസൾട്ട് അൽപ്പം കൂടി മെച്ചം ആകുമായിരുന്നു എന്ന് തോന്നി. സിനിമയെ അല്പ്പം എങ്കിലും ആസ്വാദന ക്ഷമമാക്കിയതിനു ലാലു അലക്സിനും, ബൈജുവിനും സംവിധായകൻ നന്ദി പറയണം. കോമഡി സിനിമ കോമഡി ആക്കി തന്നെ അവസാനിപ്പിക്കാതെ എനിക്കും ഇച്ചിരി ട്വിസ്റ്റും ഉണ്ടാക്കാൻ അറിയാം എന്ന് കാണിക്കാൻ എന്ന വണ്ണം ആ ടെയിൽ എൻഡ് ഉണ്ടാക്കി വെക്കേണ്ട കാര്യം ഇല്ലായിരുന്നു എന്ന് മാത്രം പറഞ്ഞു നിര്ത്തുന്നു .
PS ആവശ്യത്തിനും ആവശ്യത്തിൽ അല്പ്പം കൂടുതലും ശ്രദ്ധ ഈ സിനിമയ്ക്ക് സോഷ്യൽ മീഡിയയിൽ കിട്ടിയതിൽ സംവിധായകന് അഭിമാനിക്കാം . അംഗീകരിക്കാൻ വിസമ്മതിച്ചാലും ജോണറിനോട് നീതി പുലർത്തിയ ഈ സിനിമയിൽ ചെറുതായെങ്കിലും ചിരിപ്പിക്കുന്ന എന്തൊക്കെയോ ഉണ്ടായിരുന്നു എന്നുള്ളതാണ് അതിന്റെ അർഥം.