പിണറായിയുടെ ആർജ്ജവവും മമതയുടെ കാപട്യവും

106

പലകാലത്തും ബിജെപിയോട് സമരസപ്പെട്ട് അധികാരം കൈപ്പറ്റിയ മമതാ ബാനർജി പ്രഹസനങ്ങളുടെ രാജ്ഞിയായിരുന്നു. ആശയ സ്ഥൈര്യം ഒട്ടുമില്ലാത്ത അവരുടെ ഓരോ പ്രവർത്തനത്തിലും നമ്മളത് കണ്ടിട്ടുണ്ട്. പൗരത്വ വിഷയത്തിൽ ഇന്ത്യയിൽ തന്നെ മോദിയെ ഇത്രത്തോളം വിമർശിച്ച, വെല്ലുവിളിച്ച

Image result for MAMATHA AND MODI

ഒരു മുഖ്യമന്ത്രി വേറെയുണ്ടാകില്ല. എന്നാൽ സായിപ്പിനെ കാണുമ്പൊൾ കവാത്ത് മറക്കുന്നപോലെ ആയിരുന്നു ഇന്നലെ മോദിയെ കണ്ടപ്പോഴുള്ള മമതയുടെ പ്രകടനങ്ങൾ. അതുവരെ വിദ്യാർത്ഥികളോടും പൗരത്വ വിഷയത്തിൽ പ്രതിഷേധിക്കുന്നവരോടും തോളോട് തോൾ ചേർന്ന് നിന്ന് പൊരുതിയ മമത ഒരേ സമയം മോദിക്ക് മുന്നിലും അതിന്റെ മാപ്പപേക്ഷയുമായി സമരക്കാരുടെ മുന്നിലും നട്ടെല്ലുവളച്ചു വണങ്ങി തന്റെ പൊള്ളത്തരം പ്രകടിപ്പിച്ചു. വർഗ്ഗീയകക്ഷിയായ ശിവസേനയുടെ മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെ പോലും കടുത്ത മോദി വിരുദ്ധനായി മാറുമ്പോൾ ആണ് രാജ്യം വിൽപവറിന്റെ പേരിൽ പുകഴ്ത്തിയ മമതയുടെ ഉരുണ്ടുകളി. മമത പൊള്ളയായ വാക്കുകൊണ്ടും പിണറായി ആർജ്ജവമുള്ള പ്രവർത്തികൊണ്ടും ആണ് Image result for pinarayi vijayanപൊരുതുന്നത്. പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭയിൽ പ്രമേയം പാസാക്കിയും ദേശീയ മാധ്യമങ്ങളിൽ പരസ്യം ചെയ്തു കേരളം എന്ന വെളിച്ചത്തിന്റെ ഒരു തുണ്ടു ഇന്ത്യയിൽ പൊരുതുന്നവർക്കു പ്രതീക്ഷയായി ജ്വലിച്ചുനിൽക്കുമ്പോൾ പിണറായിയുടെ മുന്നിൽ മമത ഒരുപാട് ചെറുതായി പോകുന്നു. മമതയുടെ ഇട്ടത്താപ്പിനെ വരിവരിയായി നിരത്തുന്ന ഈ പോസ്റ്റ് വായിച്ചുനോക്കൂ .

Rinse Kurian

 1. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ഒത്താശ ചെയ്ത കോണ്‍ഗ്രസ് സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്നു.
  2.ബാബറി പതനത്തിന്‍റെ വര്‍ഗീയ ധ്രുവീകരണത്തില്‍ അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാരിലും മമത കേന്ദ്രമന്ത്രിയായിരുന്നു
  3.ഗുജറാത്ത് വംശഹത്യക്ക് ശേഷവും ബിജെപി സര്‍ക്കാരില്‍ മമത മന്ത്രിയായിരുന്നു.
  4.ആസാമിന്‌ ശേഷം ഇന്ത്യയിൽ ആദ്യമായി ഡീറ്റെൻഷൻ സെന്റർ തുടങ്ങാൻ ആലോചന തുടങ്ങിയതും മമത ബാനർജിയാണ്
 2. ഇന്ത്യയിൽ ആദ്യമായി NPR നടപടികൾ തുടങ്ങി, ആത്മഹത്യയും പ്രതിഷേധവും ഉണ്ടായിട്ടും നിർത്താതെ അവസാനം കേരളം NPR നടപടികൾ നിർത്തി വെച്ചതിനു ശേഷം NPR നടപടികൾ നിർത്തിയ സര്‍ക്കാരാണ് മമതയുടേത്
 3. കേരളത്തിലേത് പോലെ ഒരു CAA വിരുദ്ധ പ്രമേയം പാസാക്കണമെന്ന കോൺഗ്രസ്‌ -ഇടതുപക്ഷ ആവശ്യം ചവറ്റുകൊട്ടയിൽ എറിഞ്ഞ ആളും മമത തന്നെ.
 4. കേന്ദ്ര സർക്കാരിനെതിരെ ജനുവരി 8 നു നടന്ന പൊതു പണിമുടക്കിൽ പങ്കെടുക്കാത്ത ഏക ബിജെപി ഇതര പാർട്ടി ആണ് മമതയുടെ പാർട്ടി
  8.കേന്ദ്ര സർക്കാരിനെതിരെ നടന്ന പൊതുപണിമുടക്കിൽ ഇടതു -കോൺഗ്രസ്‌ പാർട്ടികൾ പങ്കെടുത്തു എന്ന ഒരൊറ്റ പേരും പറഞ്ഞു കൊണ്ട് CAA ക്ക് എതിരെയുള്ള പ്രതിപക്ഷ കൂട്ടായ്മയോട് വിരക്തി കാണിച്ചയാളും മമത തന്നെ.
  9.സുപ്രധാനമായ CAA ബില്ല് പാര്‍ലമെന്‍റില്‍ വോട്ടിങ്ങിനിട്ടപ്പോൾ മമതയുടെ 22 എംപിമാരിൽ 10പേരും വോട്ട് ചെയ്യാതെ മാറി നിന്നു.

ഒരു കൈയ്യില്‍ ചോരക്കറയും മറുകയ്യില്‍ അഴിമതിക്കറയും ഉള്ള മമതയുടെ അത്മാര്‍ത്ഥതയില്ലാത്ത കാട്ടിക്കൂട്ടലുകളെ കണ്ടു പഠിക്കാന്‍ പിണറായി വിജയനോട് സൈബര്‍ ആഹ്വാനം ചെയ്തവര്‍ ഇത് അംഗീകരിച്ചില്ലെങ്കിലും മനസിലാക്കിയാല്‍ നന്ന്.