ചന്ദ്രനെ ഏറ്റവും വലുപ്പത്തില്‍ കാണാന്‍ ലഭിക്കുന്ന പ്രതിഭാസം ആയ സൂപ്പര്‍മൂണിനെ പിങ്ക് മൂണ്‍ എന്ന് വിളിക്കാൻ കാരണം എന്ത് ?

അറിവ് തേടുന്ന പാവം പ്രവാസി

പ്രകൃതിയൊരുക്കുന്ന ഒരു വിരുന്ന് ആണ് സൂപ്പര്‍മൂണ്‍.പിങ്ക് സൂപ്പര്‍മൂണ്‍ എന്ന് കൂടി വിളിക്കപ്പെടുന്ന ഈ പ്രതിഭാസം നഗ്നനേത്ര ങ്ങള്‍ കൊണ്ട് ചന്ദ്രനെ ഏറ്റവും വലുപ്പത്തില്‍ കാണാന്‍ ലഭിക്കുന്ന ഒരു അവസരം കൂടിയാണ്. കൃത്യമായി പറഞ്ഞാല്‍ ഒരു സാധാരണ പൂര്‍ണ ചന്ദ്രനേക്കാള്‍ 14 ശതമാനത്തിലേറെ വലുപ്പമുള്ളതും, 30 ശതമാനത്തിലേറെ പ്രകാശമുള്ളതും ആയിരിക്കും സൂപ്പര്‍മൂണ്‍ പ്രതിഭാസം.ഭൂമിയെ പോലെ നിശ്ചിതമായ രേഖയിലൂടെ ചലിക്കുന്ന ഗ്രഹമാണ് ചന്ദ്രൻ.
ഇങ്ങനെയുള്ള സഞ്ചാര പഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന സമയത്തെ ചന്ദ്രനെയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്. പെരിഗീ എന്നാണ് ശാസ്ത്രീയമായി ഈ പ്രതിഭാസത്തിന് നല്‍കിയിരിക്കുന്ന പേര്. സമാനമായ രീതിയില്‍ ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകന്ന് എത്തുന്ന സമയത്തിനെ അപോഗീ എന്നും വിളിക്കുന്നു. പിങ്ക് മൂണ്‍ എന്ന് വിളിക്കുമെങ്കിലും ഈ സമയത്ത് ചന്ദ്രനെ പിങ്ക് നിറത്തിലാണ് കാണാന്‍ സാധിക്കുന്നത് എന്ന് തെറ്റിധരിക്കേണ്ട.

സാധാരണ പോലെ വെള്ള നിറത്തില്‍ തന്നെയാണ് സൂപ്പര്‍ മൂണും കാണപ്പെടുക. അതേസമയം പിങ്ക് മൂണ്‍ എന്ന പേര് ലഭിച്ചത് അമേരിക്കന്‍ സ്വദേശിയായ ഫ്ലോക്സ് സുബുലാറ്റ എന്ന പൂവില്‍ നിന്നാണ്. വലുപ്പത്തില്‍ പിങ്ക് നിറത്തില്‍ കാണപ്പെടുന്ന ഈ പൂവ് വിടരുന്നതോടെയാണ് അമേരിക്കല്‍ പുല്‍മേടുകളില്‍ വസന്തം വന്നുവെന്ന് അറിയുക. ഏപ്രില്‍ മാസത്തിലാണ് ഈ പൂവ് വിടരുക.പിങ്ക് മൂണ്‍ എന്നത് കൂടാതെ പാസ്ച്ചല്‍ മൂണ്‍ എന്നൊരു വിളിപ്പേര് കൂടി സൂപ്പര്‍ മൂണിനുണ്ട്. പാസ്സ് ഓവര്‍ എന്നര്‍ത്ഥം വരുന്ന പാസ്ച്ചല്‍ എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് ഈ പേര് സൂപ്പര്‍ മൂണിന് ലഭിച്ചത്. സാധാരണ യൂറോപ്പിലാണ് സൂപ്പര്‍മൂണിനെ ഏറ്റവും വ്യക്തമായി കാണാന്‍ കഴിയുക .

You May Also Like

ഫ്യുസ് വീടിന് തരുന്ന സംരക്ഷണ വലയം അജ്ഞതകൊണ്ട് ഇല്ലാതാക്കരുത്

വീട്ടിലെ ഫ്യൂസ് പോയാൽ കെട്ടുന്നത് എങ്ങിനെ ആണെന്ന് അറിയാൻ ഒരു മിനിറ്റ് ഈ പോസ്റ്റ് ഒന്ന് വായിച്ചു നോക്കു .

‘ഞാൻ വോട്ടുചെയ്യുന്നില്ല’: ബൂത്തിനുള്ളിലും വോട്ടർക്ക് തീരുമാനിക്കാം

നോട്ടയോടും താത്പര്യമില്ലെങ്കിൽ വോട്ടിങ് യന്ത്രത്തിനടുത്തുനിൽക്കുന്ന അവസാന നിമിഷം വോട്ടർക്ക് തീരുമാനിക്കാം -ഞാൻ വോട്ടുചെയ്യുന്നില്ല

വളരെ പെട്ടെന്ന് വംശനാശം വന്നുപോയ ചരിത്രത്തിന്റെ അടരുകളിലേക്ക് മറഞ്ഞു പോയ ഒരു കമ്യൂണിക്കേഷൻ സംവിധാനമായിരുന്നു പേജർ

Umer Kutty വളരെ പെട്ടെന്ന് വംശനാശം വന്നുപോയ ചരിത്രത്തിന്റെ അടരുകളിലേക്ക് മറഞ്ഞു പോയ ഒരു കമ്യൂണിക്കേഷൻ…

വിമാനത്തിൽ അവസാനമായി യാത്രക്കാരെ സ്വീകരിച്ചത് മാത്രമേ വെസ്‌നയ്‌ക്ക് ഓർമയുണ്ടായിരുന്നുള്ളു പിന്നെ 33,333 അടി താഴേയ്ക്ക്, എന്നിട്ടും രക്ഷപെട്ടു

ഏറ്റവും ഉയരത്തിൽ നിന്നും പാരച്യൂട്ടിന്റെ പോലും സഹായമില്ലാതെ താഴേക്ക് പതിച്ചിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടുവെന്ന ഗിന്നസ് റെക്കാഡ്…