നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് അഴുകാൻ എത്രകാലം എടുക്കും എന്നറിയാമോ ?

0
803

Reshma Rechu 

ലോകമെമ്പാടുമുളള മനുഷ്യരുടെ ജീവിതത്തിലേക്ക് നേരിട്ട് കടന്നുചെന്നതുമായ വസ്തുവാണ് പ്ലാസ്റ്റിക്‌.ഓരോ ദിവസം നാം വലിച്ചു എറിയുന്ന പ്ലാസ്റ്റിക്‌ മാലിന്യം മൂലം പ്രശ്നങ്ങൾ കൂടിവരുന്നുള്ള കാര്യം ആരും ചിന്തികുക പോലുമില്ല.. പ്ലാസ്റ്റിക്‌ മലിനികരണം നമ്മുടെ കരയെയും സമുദ്രത്തെയും ഒരുപോലെ അപകടപെടുത്തുകയും നമ്മുടെ ആരോഗ്യതെ ബാധിക്കുകയും ചെയ്യുന്നു.പ്ലാസ്റ്റിക്‌ നിരോധിക്കുക, ഉപയോഗം കുറക്കാൻ ശ്രെമിക്കുക.പുനരുപയോഗിക്കുക എന്നിവ ഓരോരുത്തരും അവരുടെ ഉത്തരവാദിത്തം ആയി കാണുക.എന്താണ് പ്ലാസ്റ്റിക്‌ എന്ന അറിവ് നമുക്ക് പരിമിതമായ ഒന്നാണ്.അതുകൊണ്ട് ഉപയോഗസൗകര്യം മാത്രം നോക്കി നാം സാധാരണയായി പ്ലാസ്റ്റിക്‌ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതു ഭൂമിയുടെ ദിർഘായുസ്സിനെ ഇല്ലാതെയാകുന്നുള്ള സത്യം മറന്നുപോകുന്നു.

പ്ലാസ്റ്റിക്‌ എന്നാൽ ഓർഗാനോ ക്ലോറിനൽ എന്ന വസ്തുവാണ്. ഇത് ഒരിക്കലും നശിക്കുകയില്ല എന്നതാണ് ഇതിന്റെ പ്രേതെകത.. ഇതിന്റെ ചുരുങ്ങിയ കാലയളവ് എന്നത് തന്നെ 4000വർഷം മുതൽ 5000വർഷം വരെയാണ്. ദിവസം വലിച്ചു എറിയുന്ന പ്ലാസ്റ്റിക്‌ ബാഗുകൾ മൂലം ഓരോ വർഷവും നൂറുകണക്കിന് ജീവജാലങ്ങൾ മരിച്ചു പോകുകയാണ്.. പ്ലാസ്റ്റിക്‌ കത്തിക്കുമ്പോൾ ഡയോക്സിൻ എന്ന വിഷം അന്തരീക്ഷത്തിൽ കലരുന്നു. ഇത് വായുമലിനീകരണത്തിനു പുറമെ കാൻസർ രോഗത്തിനും കാരണമാകുന്നു.1979ൽ Dr. ഹാർഡൺ കാൻസർ രോഗത്തിന് പ്രധാനകാരണം ഡയോക്സിൻ ആണെന്ന് കണ്ടെത്തി.ഉദാഹരണം, നമ്മള്‍ സാധാരണയായി ഭക്ഷണം പാര്‍സല്‍ വാങ്ങുമ്പോള്‍ പ്ലാസ്റ്റിക്‌ പാത്രങ്ങളിലാണ് ലഭിക്കുന്നത്. 40 ഡിഗ്രിയില്‍ കൂടുതല്‍ ചൂടുള്ള വെള്ളം ഇത്തരം പാത്രങ്ങളില്‍ ഒഴിക്കുന്നതോടെ പ്ലാസ്റ്റിക്കിലെ ഡയോക്സിനും ഫുറാനും ഭക്ഷണത്തില്‍ കലരുന്നു. ലോകത്തിലെ ഏറ്റവും കടുത്ത വിഷങ്ങള്‍ ആണ് ഡയോക്സിനും ഫുറാനും എന്ന് മനസ്സിലാക്കിയാല്‍ പിന്നെ നമ്മള്‍ ഒരിക്കലും പ്ലാസ്റ്റിക്‌ പാത്രങ്ങളില്‍ ഭക്ഷണം കഴിക്കില്ല.

പ്ലാസ്റ്റിക്കിന്റെ ഭാരക്കുറവും ചെലവ് കുറവുമാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വര്‍ദ്ധിക്കാനുള്ള കാരണം. എന്നാല്‍ ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത്‌ നാം ഇതിനെ തടഞ്ഞേ പറ്റൂ. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ട് വരണം. പ്ലാസ്റ്റിക്‌ വ്യവസായത്തെയും വില്‍പ്പനയും നിരുല്സാഹപ്പെടുത്തണം, പ്ലാസ്റ്റിക്കിന്റെ വിഷത്തെ പറ്റി മറ്റുള്ളവരോട് പറഞ്ഞു മനസ്സിലാക്കണം. ഉപയോഗിച്ചു കഴിഞ്ഞാല്‍ വലിച്ചെറിയുക എന്ന ജീവിത രീതിയില്‍ മാറ്റം വരുത്തണം. ഉദാഹരണത്തിന് വലിച്ചെറിയാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം തുണിയുടെ സഞ്ചികള്‍ ഉപയോഗിക്കുക. മരം, ലോഹം, തുണി എന്നിവ കൊണ്ട് നിര്‍മ്മിച്ച സാധനങ്ങള്‍ കൂടുതലായി ഉപയോഗിക്കുക.നമ്മള്‍ എല്ലാവരും ഇങ്ങനെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ നമുക്ക് സാധിക്കും. അല്ലെങ്കില്‍ വലിയൊരു ദുരന്തമാവും നമ്മെ കാത്തിരിക്കുന്നത്.

അഴുകാൻ എത്ര_സമയമെടുക്കും?

പേപ്പർ ടവൽ – 2-4 ആഴ്ച

വാഴത്തൊലി – 3-4 ആഴ്ച

പേപ്പർ ബാഗ് – 1 മാസം

പത്രം – 1.5 മാസം

ആപ്പിൾ കോർ – 2 മാസം

കാർഡ്ബോർഡ് – 2 മാസം

കോട്ടൺ ഗ്ലോവ് – 3 മാസം

ഓറഞ്ച് തൊലികൾ – 6 മാസം

പ്ലൈവുഡ് – 1-3 വർഷം

കമ്പിളി സോക്ക് – 1-5 വർഷം

പാൽ കാർട്ടൂണുകൾ – 5 വർഷം

സിഗരറ്റ് ബട്ട്സ് – 10-12 വർഷം

ലെതർ ഷൂസ് – 25-40 വർഷം

ടിൻ ചെയ്ത സ്റ്റീൽ കാൻ – 50 വർഷം

പ്ലാസ്റ്റിക് കപ്പുകൾ – 50 വർഷം

റബ്ബർ-ബൂട്ട് – 50-80 വർഷം

പ്ലാസ്റ്റിക് പാത്രങ്ങൾ – 50-80 വർഷം

അലുമിനിയം കാൻ – 200-500 വർഷം

പ്ലാസ്റ്റിക് കുപ്പികൾ – 450 വർഷം

ഡിസ്പോസിബിൾ ഡയപ്പർ – 550 വർഷം

മോണോഫിലമെന്റ് ഫിഷിംഗ് ലൈൻ – 600 വർഷം

പ്ലാസ്റ്റിക് ബാഗുകൾ – 200-1000 വർഷം.

ആഗോള ഹരിതഗൃഹ പ്രഭാവവുമായി ബന്ധപ്പെട്ട ഒരു പ്രധാന കാരണം പ്ലാസ്റ്റിക്ക് ആണെന്ന് ഇത് ജനങ്ങളിൽ അവബോധം സൃഷ്ടിക്കും.

– ഒരു ഹരിത പരിസ്ഥിതിയെ പിന്തുണയ്ക്കുക.

നിങ്ങളോട് അഭ്യർത്ഥിക്കുന്നു, ദയവായി ഈ വിവരങ്ങൾ മനസിലാക്കി കഴിവിന്റെ പരമാവധി പ്ലാസ്റ്റിക്‌ നിരോധിക്കാൻ പരിശ്രെമിക്കുക.. നിങ്ങളുടെ ഒരു തിരുമാനം ഒരു ജീവൻ എങ്കിലും രക്ഷികാൻ കഴിയട്ടെ…