ചുമ്മാ ആളുകളുടെ ഫോട്ടോയെടുക്കുക, പ്രധാനമന്ത്രി അതുതന്നു ഇതുതന്നു എന്ന് പരസ്യം, നുണ പൊളിച്ചടുക്കുന്നു

112

ബിജെപി അനുകൂലമീഡിയകളുടെ കള്ളങ്ങൾ പുറം ലോകത്തെ അറിയിക്കുന്ന പത്രപ്രവർത്തക . റിപ്പോർട്ടർ പറയുന്നതിങ്ങനെ.”കുറച്ചു ദിവസം മുമ്പ് പത്രത്തിൽ വന്ന ഒരു പരസ്യമാണിത്. ഇതിൽ പ്രധാനമന്ത്രി മോഡിയോടൊപ്പം ഒരു സ്ത്രീയുമുണ്ട്. അവർ പറയുന്നതിങ്ങനെ. “പ്രധാനമന്ത്രി മോഡിക്ക് നന്ദി. പി.എം.അവാസ് യോജന മുഖാന്തിരം എനിക്ക് അടച്ചുറപ്പുള്ള മേൽക്കൂരയുള്ള ഒരു വീട് ലഭിച്ചു. എന്നെപ്പോലെ 24 ലക്ഷം പേർക്ക് ഇതുപോലെ വീടുകൾ ലഭിച്ചു.” റിപ്പോർട്ടർ ഈ സ്ത്രീയെ തേടിയെത്തി പേപ്പർ കാട്ടി ചോദിച്ചു. ലക്ഷമിജി ഈ പേപ്പറിൽ കാണുന്ന ഫോട്ടോ താങ്കളുടെയാണോ ? അതെ മാഡം. ആളുകൾ പറഞ്ഞാണ് ഞാനീ വിവരം അറിയുന്നത്. ഇതെപ്പോൾ എടുത്തതാവാം ? കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ഞാൻ ഒരു പണിക്കുപോയി അവിടെവച്ച് ഞാനറിയാതെ എടുത്ത ഫോട്ടോയാണിത്. റിപ്പോർട്ടർ: ഈ ഫോട്ടോയിൽ കാണുന്ന വീട് താങ്കളുടെയാണോ ? അല്ല മാഡം. ഞാൻ ഈ ജോപ്പടിയിൽ 500 രൂപ വാടക കൊടുത്താണ് താമസിക്കുന്നത്. ഈ പരസ്യം വ്യാജമാണ്. എനിക്കാരും വീട് തന്നിട്ടില്ല.”
എങ്ങനെയുണ്ട് മോഡിയുടെ തള്ള് !!