മലയാള സിനിമയിൽ വിപ്ലവാത്മകമായ പരിവർത്തനത്തിന് തുടക്കമിട്ട സംവിധായകൻ പി.എൻ. മേനോന്റെ 14-ാം ചരമവാർഷികം

സ്‌റ്റുഡിയോകളിലെ അകത്തളങ്ങളില്‍ കുടുങ്ങിക്കടന്നിരുന്ന മലയാള സിനിമയെ ആദ്യമായി പുറം ലോകത്തെത്തിച്ച ചലച്ചിത്ര സംവിധായകനാണ് പാലിശ്ശേരി നാരായണൻ‌കുട്ടി മേനോൻ എന്ന പി.എൻ. മേനോൻ. തൃശൂർ സ്കൂൾ ഓഫ് ആർട്ടിൽ പഠിച്ചിറങ്ങിയ മേനോൻ. സെറ്റ് പെയിന്റർ, വിഷ്വൽ ആർട്ടിസ്റ്റ്, പോസ്റ്റർ ഡിസൈനർ എന്നീ മേഖലകളിലാണ് സിനിമയിൽ ഹരിശ്രീ കുറിച്ചത്. അതിനുശേഷം 1965-ൽ റോസി എന്ന ചലച്ചിത്രത്തിലൂടെ സിനിമാസംവിധാന രംഗത്തേക്ക് കടന്നു. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ 1926 ജനുവരി 2ന് ജനിച്ച ഇദ്ദേഹം പ്രശസ്ത ചലച്ചിത്രസംവിധായകൻ ഭരതന്റെ ചെറിയച്ഛനാണ് ഇദ്ദേഹം. അതു വരെ ഫിലിം സ്റ്റുഡിയോകള്‍ക്കുള്ളിലെ വിരസമായ ലോകം മാത്രം കണ്ടു കൊണ്ടിരുന്ന മലയാളി പ്രേക്ഷകന്‌ ഒരു നവ്യാനുഭവമായിരുന്ന എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ പുറത്തു വന്നഓളവും തീരവുമായിരുന്നു (1969) അദ്ദേഹത്തിന്റെ ആദ്യ ചിത്രം. മലയാള ചലച്ചിത്ര ലോകത്ത്‌ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച ചിത്രം കൂടിയായി അത്‌ മാറി.1971ല്‍ പുറത്തിറങ്ങിയ കുട്ട്യേടത്തി, മാപ്പു സാക്ഷി(1971), മലമുകളിലെ ദൈവം (1983) തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ട ചിത്രങ്ങള്‍. അസ്‌ത്രം, ഗായത്രി, റോസി, ചെമ്പരത്തി എന്നിവയടക്കം ഇരുപത്തിമൂന്നോളം ചിത്രങ്ങള്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌. നേരത്തെ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്‌തിരുന്ന ശ്രീ അയ്യപ്പന്‍ എന്ന പരമ്പരയുടെയും സംവിധാനം പി.എന്‍ മേനോനായിരുന്നു.

ഇന്നത്തെ ഒട്ടുമിക്ക പ്രമുഖ സംവിധായകരുടെയും ഛായാഗ്രാഹകരുടെയും ഗുരുസ്ഥാനീയന്‍ കൂടിയാണ്‌ പി.എന്‍ മേനോന്‍. തൃശൂര്‍ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സില്‍ നിന്നും ചിത്രകല അഭ്യസിച്ച മേനോന്‍ ചലച്ചിത്രത്തില്‍ കമ്പം കയറുകയും അതിനെക്കുറിച്ച്‌ കൂടുതല്‍ പഠിയ്‌ക്കാനുമായി മദ്രാസിലേക്ക്‌ കുടിയേറുകയായിരുന്നു. 2004 ല്‍ പുറത്തിറങ്ങിയ നേര്‍ക്ക്‌ നേരെയാണ്‌ അദ്ദേഹം ഒടുവില്‍ സംവിധാനം ചെയ്‌ത സിനിമ. ഗായത്രി, മലമുകളിലെ ദൈവം എന്നിവയ്ക്ക് ദേശീയ അവാർഡും സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്‌. ചെമ്പരത്തിക്ക്‌ സംസ്ഥാന അവാർഡ്‌, ഫിലിംഫെയർ അവാർഡ്‌, ഫിലിം ഫാൻസ്‌ അസോസിയേഷൻ അവാർഡ്‌ എന്നിവയും ലഭിച്ചു. ഓളവും തീരവും എന്ന ചിത്രം ഡൽഹി മലയാളം ഫിലിം ഫെസ്‌ റ്റിവലിൽ സ്വർണ്ണ മെഡൽ നേടി. മലയാളചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ജെ.സി. ദാനിയേൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്‌. അവസാനകാലത്ത് അൽഷിമേഴ്സ് രോഗം ബാധിച്ച് കൊച്ചിയിലെ മകളുടെ വീട്ടിൽ താമസിച്ചുവരികയായിരുന്ന മേനോൻ 2008 സെപ്റ്റംബർ 9-ന്‌ അന്തരിച്ചു.

Leave a Reply
You May Also Like

പൊതുവെയുള്ള ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ നിന്നും ഏറെ മാറിയുള്ള ഒരു ആഖ്യാനരീതിയാണ് ഈ കൊറിയൻ സീരീസിന്

Vani Jayate നെറ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന മറ്റൊരു കൊറിയൻ ഡ്രാമയാണ് ബെക്വീത്ത്ട്. പേര് സൂചിപ്പിക്കുന്നത് പോലെ…

പത്തു കൽപ്പനകളിലെ ” നീ വ്യഭിചരിക്കരുത് ” എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്

Vennur Sasidharan Film: A SHORT FILM ABOUT LOVE(1988) Running time:86 minutes Country:Poland…

ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായകനാവുന്ന ചിത്രം

പ്രജിവം മൂവീസിൻ്റെ പുതിയ ചിത്രം, ഷെബി ചൗഘട്ട് സംവിധായകൻ, റുഷി ഷാജി കൈലാസ്- നായകൻ പ്രശസ്തസംവിധായകൻ…

ആ ബ്രിട്ടീഷ് വിമാനം യാത്രാമധ്യേ ഹൈജാക്ക് ചെയ്ത ആ സംഘത്തിന്റെ ലക്ഷ്യം എന്തായിരുന്നു ?

Sree Raj PK Hijack (2023) Language: English Season: 1 Episodes: 7 Duration…