പിണറായി വിജയനെ വില്ലനാക്കി കഥയെഴുതാൻ അനവധി അവസരങ്ങൾ തന്നെ തേടി വന്നതായി തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ വെളിപ്പെടുത്തുന്നു. ഇതിനോടകം പലരും പിണറായി വിജയൻറെ മാനറിസങ്ങൾ ഉള്ള കഥാപാത്രങ്ങളെ നെഗറ്റിവ് ആയി ചിത്രീകരിച്ചിട്ടുണ്ട് എങ്കിലും സ്വീകാര്യത കിട്ടിയിരുന്നില്ല. രഞ്ജിപണിക്കരുടെ വാക്കുകൾ
(രണ്‍ജി പണിക്കര്‍)
”പിണറായി വിജയനെ വില്ലനായി ചിത്രീകരിച്ചു കൊണ്ട് സിനിമയെടുക്കാന്‍ കഴിഞ്ഞ 16 വര്‍ഷത്തിനുള്ളില്‍ തനിക്ക് നിരവധി വാഗ്ദാനങ്ങള്‍ വന്നിട്ടുണ്ട്. ലാവ്ലിന് കേസ് ഉണ്ടായപ്പോള്‍ മുതല്‍ അത് ശ്രദ്ധാപൂര്‍വം അനുധാവനം ചെയ്തു വരികയായിരുന്നു താന്‍. പിണറായി വിജയന്റെ സത്യസന്ധതയില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്നു. ലാവ് ലിന് കേസില്‍ നമുക്ക് പഠിക്കാനുള്ളത് വലിയ കാര്യങ്ങളാണ്. കഴിഞ്ഞ പത്തു വര്‍ഷം ദിനപത്രങ്ങള്‍ എത്രയോ ടണ്‍ ന്യൂസ് പ്രിന്റും ഗ്യാലന് കണക്കിന് അച്ചടി മഷിയും പിണറായി വിജയനെ തേജോവധം ചെയ്യാന്‍ ഉപയോഗിച്ചു. ഇത്തരം മാധ്യമ ഗൂഢാലോചനയെ അമാനുഷികമായ ധൈര്യം കൊണ്ടാണ് പിണറായി നേരിട്ടത്. ഇതിന് എന്റെ റെഡ് സല്യൂട്ട്”.