ശില്പാ സാഹുവിന്റെ തല്ല് മേടിക്കരുതേ

0
87

കോവിഡ് പ്രതിസന്ധി രൂക്ഷമാകുമ്പോഴും ജോലിയോട് കാണിക്കുന്ന ആത്മാർഥത കൊണ്ട് ശ്രദ്ധ നേടുകയാണ് ഛത്തിസ്ഗന്ധിൽ നിന്നുള്ള ഈ പൊലീസ് ഉദ്യോഗസ്ഥ. ഡി.എസ്​.പി ശിൽപ സാഹുവാണ് അ‍ഞ്ചുമാസം ഗർഭിണിയായിരിക്കുമ്പോഴും ജോലിക്ക് എത്തുന്നത്. വെയിലത്ത് ട്രാഫിക് പരിശോധനയിൽ സഹപ്രവർത്തകർക്കൊപ്പം ജോലി ചെയ്യുന്ന ശിൽപയുടെ വിഡിയോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കിട്ടു. മാവോയിസ്റ്റ് പ്രശ്നബാധിത മേഖലയായ ബസ്താർ ഡിവിഷനിലെ ദന്തേവാഡയിലാണ് കോവിഡ് സമയത്ത് ഇവർ ജോലി ചെയ്യുന്നത്. സ്വന്തം ആരോഗ്യത്തിനപ്പുറം ജോലിയോടും ജനങ്ങളോടും കാണിക്കുന്ന സമർപ്പണത്തെ പ്രശംസിച്ച് ഒട്ടേറെ പേർ രംഗത്തെത്തി