ഇക്കാലത്തും ഈ കേരളത്തിൽ എന്തുകൊണ്ടിങ്ങനെഎല്ലാ കക്ഷികളിലും പാർട്ടി ചാവേറുകൾ ഉണ്ടാകുന്നു?

  71

  Madhu Narayanan

  ഇക്കാലത്തും ഈ കേരളത്തിൽ എന്തുകൊണ്ടിങ്ങനെഎല്ലാ കക്ഷികളിലും പാർട്ടി ചാവേറുകൾ ഉണ്ടാകുന്നു? കുറച്ചുകാലം മുൻപ് ഞങ്ങൾ ഏതാനും സുഹൃത്തുക്കൾ ചേർന്ന് വളരെ ആഴത്തിൽ ചർച്ച ചെയ്തൊരു വിഷയമാണിത് ! പുറം ലോകം അറിയുന്ന രാഷ്ട്രീയ സംഘട്ടനങ്ങൾ മിക്കതും പെട്ടന്ന് സംഭവിക്കുന്നതല്ലെന്നും വർഷങ്ങൾ പോലുമെടുത്ത്‌ വിവിധ ഘട്ടങ്ങളായി രൂപപ്പെട്ട് വരുന്നതാണെന്നതുമായിരുന്നു എല്ലാവരുടെയും ഏകകണ്ഠമായ നിരീക്ഷണം !! അന്നത്തെ തുറന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞു വന്ന ഏതാനും പ്രസക്തമായ വസ്തുതകൾ

  1) എല്ലാ പാർട്ടികളിലും പ്രത്യേകം ഊർജസ്വലരും പാർട്ടി പരിപാടികളിൽ തികഞ്ഞ ആത്മാർത്ഥതയുള്ളവരും എതിർ പാർട്ടികളോട് കണിശവും അല്പം പ്രകോപനപരമായും ഇടപഴകുന്ന താഴ്ത്തട്ടിലുള്ള ചെറുപ്പക്കാരായ പ്രവർത്തകർക്ക് വലിയ മതിപ്പാണ് ! മുതിർന്ന നേതാക്കൾ അങ്ങനെയുള്ള ഏതാനും പേരെ പാർട്ടിക്ക് ശരിക്കും ഒരസറ്റായിട്ടാണ് കാണുക !

  2) ഇത്തരം പ്രവർത്തകർക്ക് പണമായോ മറ്റ് തരത്തിലുള്ള സൗകര്യങ്ങളായോ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഉടനടി നേതാക്കളത് സാധിച്ചു കൊടുക്കും !

  3)പാർട്ടി ആഹ്വാനം ചെയ്യുന്ന ഹർത്താൽ ധർണ മറ്റ് സമര പരിപാടികളിൽ പങ്കെടുത്ത് എന്തെങ്കിലും സാമാന്യമായ പരിക്കുകൾ പറ്റിയാൽ ആശുപത്രി വിടുന്നത് വരെ ഇവരുടെ സകലകാര്യങ്ങളും പാർട്ടി അതീവ ശ്രദ്ധയോടെ ഏറ്റെടുത്തു നടത്തും !

  4)തിരിച്ചെത്തിയാൽ പാർട്ടിയിലും പ്രദേശത്തും ഇവരുടെ മതിപ്പ് പതിന്മടങ് കൂടും ! പാർട്ടി ഓരോരുത്തർക്കും അധികം ഡ്യൂട്ടിനൽകിയെന്നിരിക്കും !നാട്ടുകാർ പലരും പലകാര്യത്തിനും ഇവരുടെ വീടുകളിൽ കയറിയിറങ്ങുന്നതോടെ പലരും പിന്നെ മറ്റെല്ലാം ഉപേക്ഷിച് മുഴുവൻ സമയം പാർട്ടിജീവിയായി മാറിയിരിക്കും !!അവരെപ്പറ്റി വീട്ടുകാർക്കുംവർധിച്ച മതിപ്പുണ്ടാകും !മാതാപിതാക്കളും സഹോദരങ്ങളും ഭാവി നേതാവിന്റെ സ്വകാര്യആരാധകരായി അപ്പോഴേക്കും മാറിയിട്ടുണ്ടാകും !

  5)അങ്ങനെയിരിക്കെ, ഈ സ്ഥലത്തെ പ്രധാന ചോട്ടാ നേതാക്കൾ ഏതെങ്കിലും ഒരു പൊതുപരിപാടിക്കിടക്കോ ഉത്സവസ്ഥലത്തോ, കല്യാണവീട്ടിലോ വെച്ച് എതിർ പാർട്ടിയിലെ മറ്റൊരാളുമായി എന്തെങ്കിലുമൊക്കെ കശപിശയുണ്ടായെന്നിരിക്കും. ചിലപ്പോഴത് ഒരു ചെറിയ ഉന്തും തള്ളോ അടിപിടിയിലോ അതുമല്ലെങ്കിൽ ഒരു പോർവിളിയിലോ ഒക്കെയായിരിക്കും കലാശിക്കുക !

  6) തത്കാലം സ്ഥലത്തെ മുതിർന്ന ആരെങ്കിലുമൊക്കെ ഇടപെട്ട് പ്രശ്നം ഒത്തു തീർപ്പായെങ്കിലും, ഈ യുവപോരാളികളുടെ ഈഗോ അവിടം കൊണ്ടവസാനിക്കാറില്ല ! ഈ ഘട്ടത്തിൽ ഇത്തരം സംഭവങ്ങളൊന്നും മുതിർന്ന നേതാക്കൾ അറിയാറില്ലെന്നതാണ് വാസ്തവം ! പിന്നീടുള്ള എല്ലാതരം രാഷ്ട്രീയ-കുടുംബ പൊതുകൂട്ടായ്മയിലും പരിപാടികളിലും സംഘങ്ങളായി അത്യന്തം പ്രകോപനംപരമായിട്ടായിരിക്കും ഇവരുടെ എതിർപാർട്ടികളുമായുള്ള ഇടപെടൽ !

  7)ചിലപ്പോൾ അതൊരു തീരാപ്പകയായി വളർന്ന് സമയവും സന്ദർഭവും നോക്കാതെ തന്നെ എതിരാളികളെ സൗകര്യത്തിനു കിട്ടുന്നിടത്തു വെച്ച് ഏത്‌ വിധേനയും കണക്ക് തീർക്കുക എന്ന അന്തിമ തീരുമാനത്തിലെത്തുന്നു, അതിനുവേണ്ട പദ്ധതി അതീവ രഹസ്യമായി തെയ്യാറാക്കുന്നു, ആയുധസമ്പാദനവും പുറം സഹായവും എല്ലാം അതിൽ ഉൾപെട്ടിരിക്കും !

  8)ഒരിക്കലൊരു സംഘട്ടനത്തിൽ പെട്ട് ഏതെങ്കിലുമൊരു പാർട്ടിക്ക് ഒന്നോ അതിലധികമോ പേരെ നഷ്ടപ്പെട്ടാൽ അത് പിൽക്കാലത്തുടനീളം പാർടിക്കപ്പുറം കുടുംബസമേതം കുടിപ്പകയായ് മാറിയെന്നുംവരും !ഇത്തരം, കണക്കു തീർക്കൽ നടപടിയിൽ പാർട്ടി ഇടപെടലിന് പരിമിതിയുണ്ടാവുക സ്വാഭാവികം !

  9)വർഷങ്ങൾക്ക്‌ ശേഷമാണെങ്കിലും സമയവും സൗകര്യവും നോക്കി പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരെ തക്കം പാർത്തിരുന്ന് , ബന്ധപ്പെട്ടവർ പാർട്ടിയുടെ അറിവോടെയും അല്ലാതെയും പ്രതിയുടെയോ കൂട്ടാളിയുടെയോ ജീവനെടുത്ത് പകരം വീട്ടിയെന്നും വരാം !!