പൊങ്കാല എന്ന വാക്കിനർത്ഥം തിളച്ചു മറിയുക എന്നാണ്. മനം ഉരുകി കരയുന്ന മങ്കമാരുടെ മനസ്സിലെ മാതൃത്വസ്നേഹം നിറഞ്ഞു തുളുമ്പുന്ന നൈവേദ്യമാണ് പൊങ്കാല. അമ്മയുടെ തിരുസന്നിധിയിൽ മകൾ അമ്മയോടെന്ന പോലെ തന്റെ ദു:ഖങ്ങൾക്ക് ആശ്വാസമേകുമെന്ന പ്രതീക്ഷയോടുകൂടി അർപ്പിക്കുന്ന പൊങ്കാല ഒരു ദിവ്യ ഔഷധമയാണ് കരുതിപ്പോരുന്നത്. ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. ഇന്നത് പരാശക്തിയുടെ ഉപാസകരായ ഹൈന്ദവ വിഭാഗത്തിന്റെ ജനകീയമായ ഒരു ആരാധനാമാർഗമായി മാറിയിട്ടുണ്ട്. അതുകൊണ്ടാണ് കേരളത്തിലെ ദുർഗ്ഗ, ഭദ്രകാളി, ശ്രീപാർവതി, ഭുവനേശ്വരി, അന്നപൂർണേശ്വരി, ശ്രീകുരുംമ്പ, ഭഗവതി തുടങ്ങിയ പരാശക്തി ക്ഷേത്രങ്ങളിൽ ഇവ കൂടുതലായി കാണപ്പെടുന്നത്. പ്രധാനമായും അന്നപൂർണശ്വരിയായ ഭഗവതിയുടെ ഇഷ്ട നിവേദ്യമായി പൊങ്കാലയെ കണക്കാക്കുന്നു.

 പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ചു പ്രാർത്ഥിച്ചാൽ ഭക്തരുടെ ആഗ്രഹങ്ങൾ ആറ്റുകാലമ്മ സാധിച്ച് തരും എന്നുള്ള വിശ്വാസമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകർഷിക്കുന്നത്. പൊങ്കാലയ്ക്ക് മുൻപ് ഭക്തർ വ്രതം നോൽക്കുകയും ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്യാറുണ്ട്. ചിലർ അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി വ്രതം ആരംഭിക്കുകയും സ്വന്തം വീടുകളിൽ തന്നെ പൊങ്കാല അർപ്പിക്കുകയും ചെയ്യാറുണ്ട്. പ്രത്യേകിച്ചും കോവിഡ് കാലഘട്ടത്തിൽ ഭക്തർ സ്വന്തം വീടുകളിലും തന്നെയായിരുന്നു പൊങ്കാല അർപ്പിച്ചിരുന്നത്. ഇന്ന്‌ ലോകമെമ്പാടുമുള്ള വിശ്വാസികളായ മലയാളി സ്ത്രീകൾ അതാത് സ്ഥലങ്ങളിൽ തന്നെ പൊങ്കാല അർപ്പിച്ചു കാണപ്പെടുന്നു. ഇന്ന്‌ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, യൂകെ തുടങ്ങിയ വിദേശ രാജ്യങ്ങളിലും ആറ്റുകാൽ പൊങ്കാല നടക്കുന്നതായി കണ്ടുവരുന്നു.

പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയിൽ അവിൽ, മലർ, വെറ്റില, പാക്ക്, പഴം, ശർക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ വയ്ക്കണം. സാധാരണയായി പുതിയ മൺകലത്തിലാണ് പൊങ്കാല ഇടാറുള്ളത്. ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കാൻ പാടുള്ളൂ. പൊങ്കാലയോടനുബന്ധിച്ചു തിരുവനന്തപുരം നഗരത്തിൽ മിക്കയിടത്തും ഭക്തർക്കായി അന്നദാനം നടക്കാറുണ്ട്. പൊങ്കാലയിൽ പ്രധാനമായും മൂന്ന് വിഭവങ്ങൾ ആണ് കാണപ്പെടാറുള്ളത്. ശർക്കര പായസം, മണ്ടപ്പുറ്റ്, തെരളിയപ്പം അഥവാ കുമ്പിളപ്പം തുടങ്ങിയവ ആണത്.

സാധാരണയായി മിക്കവരും ശർക്കര പായസമാണ് നിവേദിക്കാറുള്ളത്. രോഗങ്ങൾ മറുവാനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടിയാണ് മണ്ടപ്പുറ്റ് നിവേദിക്കാറുള്ളത്. അരിയും പയറും ശർക്കരയും മറ്റും ചേർത്താണ് ഈ വിഭവം തയ്യാറാക്കുന്നത്. ഭഗവതിയുടെ പ്രിയ നിവേദ്യമായ കടുംപായസം അഥവാ പ്രഥമൻ, വെള്ള ചോറ്, സേമിയ, പാൽപ്പായസം, പാലട, മോദകം, ഇലയട മുതലായ പല ഭക്ഷ്യ വസ്തുക്കളും നിവേദിച്ചു കാണാറുണ്ട്. നിവേദ്യവസ്തു എന്തു തന്നെ ആയാലും ഭക്തിയോടെ സമർപ്പിച്ചാൽ ഭഗവതി സ്വീകരിക്കും എന്നാണ് വിശ്വാസം. അതിനു ശേഷം ക്ഷേത്രത്തിൽ നിന്നും നിയോഗിക്കുന്ന പൂജാരികൾ തീർത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.

ആചാരപരമായി അരിയും , ശർക്കരനീരും , നാളികേരം ചിരകിയതും , അണ്ടിപരിപ്പുകളും , ഉണക്ക മുന്തിരിയും ചേർത്തുണ്ടാകുന്ന വിഭവം ദൈവത്തിനു നേദിക്കലാണ്. പ്രധാനമായും സ്ത്രീ വിശ്വാസികളാണ് ഇതിൽ പങ്കെടുക്കു ന്നത്. തമിഴ്നാട്ടിൽ ‘’’തൈപ്പൊങ്കൽ’’’ ആഘോഷിക്കുന്നു. ചോളഭരണകാലത്തിന്റെ മദ്ധ്യകാലത്ത് പുതിയീട് (കൊല്ലത്തിലെ ആദ്യത്തെ വിളവെടുപ്പ് ) ആഘോഷിച്ചിരുന്ന തായി ശിലാലിഖിതങ്ങൾ പറയുന്നു. ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും ,അരിയും, മറ്റു ഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്നി എന്നിവയോടു ചേരുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമാണ് യഥാര്‍ത്ഥത്തില്‍ പൊങ്കാല നിവേദ്യം .

മഹിഷാസുര വധത്തിനു ശേഷം ഭക്തജന ങ്ങളുടെ മുന്‍പില്‍ പ്രത്യപ്പെടുന്ന ദേവിയെ സ്ത്രീജനങ്ങള്‍ പൊങ്കാല നെവേദ്യം നല്‍കി സ്വീകരിക്കുന്നുവെന്ന് ഒരു സങ്കല്പമുണ്ട്.തന്‍റെ നേത്രാഗ്നിയില്‍ മധുരാനഗരം ചുട്ടെരിച്ച കണ്ണകിയെ സാന്ത്വനപ്പെടുത്തുന്നതിന് സ്ത്രീകള്‍ നെവേദ്യം അര്‍പ്പിക്കുന്നുവെന്ന ഐതീഹ്യവും പ്രസിദ്ധമാണ്.പാര്‍വതിയായി അവതരിച്ച ദാക്ഷായണി തന്‍റെ ഭര്‍ത്താവായ പിനാകിയെ ലഭിക്കുവാന്‍ ചെയ്ത തപസ്സിനോട് സ്ത്രീകളുടെ പൊങ്കാലയിടല്‍ കര്‍മ്മത്തെ താരതമ്യപ്പെടുത്താവുന്നതാണ്.
സൂര്യനഭിമുഖമായി സൂര്യതാപം ഏറ്റുകൊണ്ട് വായുമാത്രം ഭക്ഷണമായി കഴിച്ച് ഒറ്റക്കാലില്‍ തപസ്സനുഷ്ടിച്ച പാര്‍വ്വതിദേവി തന്‍റെ അഭീഷ്ടസിദ്ധി കൈവരിക്കുന്നതു വരെ ആ നിലയില്‍ തുടര്‍ന്നുവെന്ന് മറ്റൊരു വിശ്വാസം.

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധ ഭദ്രകാളി ക്ഷേത്രമായ ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന വാർഷിക മഹോത്സവം ആണു ആറ്റുകാൽ പൊങ്കാല. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം കൂടി ആണിത്. ആറ്റുകാൽ പൊങ്കാലയെ മാതൃകയാക്കി കേരളത്തിലെ ചെറുതും വലുതുമായ മറ്റനേകം ക്ഷേത്രങ്ങളിൽ ഇന്ന് പൊങ്കാല നടന്നു വരുന്നുണ്ട്. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ്‌ ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്. 1997 ഫെബ്രുവരി 23-ന്‌ നടന്ന പൊങ്കാലയിൽ 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തതു അടിസ്ഥാനമാക്കിയാണ്‌ ഈ ചടങ്ങ് ഗിന്നസ് ബുക്കിൽ കയറിയത്. 2009-ൽ പുതുക്കിയ ഗിന്നസ് റെക്കോർഡ് അനുസരിച്ച് 25 ലക്ഷം പേർ ഈ ഉത്സവത്തിൽ പങ്കെടുത്തു.

മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ്‌ ആറ്റുകാൽ പൊങ്കാല നടക്കുന്നത്. പൂരം നാളും പൗർണമിയും ചേർന്ന് വരുന്ന ഈ ദിവസം ആദിപരാശക്തിയായ ആറ്റുകാലമ്മയുടെ അനുഗ്രഹം ഭക്തർക്ക് ഉണ്ടാകും എന്നാണ് വിശ്വാസം. തമിഴ് ഇതിഹാസമായ ചിലപ്പതികാരത്തോട് സാമ്യമുള്ള ആറ്റുകാലമ്മയുടെ തോറ്റം പാട്ടിൽ, വടക്കുംകൊല്ലത്തെ കന്യാവ് കാളി രൂപം പൂണ്ട് തന്റെ ഭർത്താവിനെ അന്യായമായി വധിച്ച പാണ്ട്യരാജാവിനെ വധിച്ച ശേഷം ശിരസ് ശ്രീമഹാദേവന് സമർപ്പിക്കുന്ന ഭാഗം പാടിയാണ് പൊങ്കാല ആരംഭിക്കുന്നത് . പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്.

ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 10 കി. മീറ്ററോളം റോഡിന് ഇരുവശത്തും വരിവരിയായി പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. ഇന്ന് ലോകത്തിന്റെ പല കോണുകളിലും, വിദേശ രാജ്യങ്ങൾ ഉൾപ്പെടെ മലയാളികൾ ഉള്ള ഇടങ്ങളിലും, വീടുകളിലും മറ്റും ആറ്റുകാൽ പൊങ്കാല നടക്കാറുണ്ട്. അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി. ആറ്റുകാലിൽ പൊങ്കാല ഇട്ടു പ്രാർത്ഥിച്ചാൽ ആഗ്രഹ സാഫല്യം ഉണ്ടാകുമെന്നും, ആപത്തുകളിൽ ആറ്റുകാലമ്മ തുണയായി ഉണ്ടാകുമെന്നും, ഒടുവിൽ പരാശക്തിയിൽ മോക്ഷം പ്രാപിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.

You May Also Like

ലെവ് താഹോര്‍ എന്ന വിഭാഗക്കാരെ ‘ജൂത താലിബാൻ’ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

തക്കാളി പോലെ ഉളള ഫലം നിരവധി തവണ കഴുകി തൊലി കളഞ്ഞു ആണ് ഉപയോഗിക്കുക അവർ അരി കഴിക്കില്ല കാരണം അതിൽ സൂഷ്‌മ ജീവികൾ ഉണ്ടാകുമത്രേ.

എന്തുകൊണ്ടാണ് മേടം ഒന്നിന് എത്തുന്ന വിഷു ചില വർഷങ്ങളിൽ മേടം രണ്ടിന് ആഘോഷിക്കുന്നത്?

സൂര്യോദയത്തിനുമുമ്പാണ് നമ്മള്‍ വിഷുക്കണി കാണുന്നത്. അപ്പോള്‍ മേടം ഒന്നാംതീയതി സൂര്യന്‍ ഉദിക്കുന്നതിനുമുമ്പ് സൂര്യൻ മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് മാറിയിട്ടില്ലെങ്കിലോ?

നാസിക് ഡോൾ കേരളത്തിന്റെ ഉത്സവങ്ങളുടെ സാംസ്‌കാരിക തനിമയെ നശിപ്പിക്കുന്നുണ്ടോ ?

ഒരു ഉത്തരേന്ത്യൻ തുകൽ വാദ്യമാണ് നാസിക് ഡോൾ. സാധാരണ ഡോളുകളെ അപേക്ഷിച്ച് ഉയർന്ന വലിപ്പമാണ് ഇവയുടെ…

ലാത്തിമാർ ഹോളി – വിചിത്രമായ ആഘോഷങ്ങൾ

ലാത്തിമാർ ഹോളി – വിചിത്രമായ ആഘോഷങ്ങൾ ജയരാജൻ കൂട്ടായി ഉത്തർ പ്രദേശ് സംസ്ഥാനത്തിൽ മഥുരയുടെ അയൽ…