മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പൂനം ബജ്‌വ. തെന്നിന്ത്യൻ സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മലയാളികൾക്കും പ്രിയപ്പെട്ട താരമാണ് ഇവർ. ചൈനാ ടൗൺ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറുന്നത്. ഇതിനു ശേഷം മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ശിക്കാരി എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ ഒരു വേഷത്തിൽ എത്തിയിരുന്നു. പിന്നീടങ്ങോട്ട് മലയാളത്തിൽ നിരവധി ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് പൂനം. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കുന്നത്. തൻറെ ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇതിനു താഴെ വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകർ രേഖപ്പെടുത്താർ ഉള്ളത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് രണ്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്ത് കൊണ്ടിരിക്കുന്നത്.
ഒരു മഹർഷിനി ആയിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ നമ്മൾ കണ്ടുപരിചയിച്ച മഹർഷിനിയുടെ വേഷത്തിലല്ല താരം ഉള്ളത്. മറിച്ച് ഒരു ന്യൂജനറേഷൻ മഹർഷിനി ആയിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങളിൽ ആരും അതീവ സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ചിത്രങ്ങളെല്ലാം വൈറലായി മാറുകയും ചെയ്തു.
ഒരു പഞ്ചാബി കുടുംബത്തിൽ ആണ് താരം ജനിക്കുന്നത്. 2005 വർഷത്തിലെ മിസ് പൂനെ മത്സരത്തിൽ താരം ഒന്നാം സമ്മാനം നേടിയിരുന്നു. പഠിക്കുന്ന സമയത്ത് തന്നെ പാർട്ട് ടൈം ആയി താരം മോഡലും ചെയ്തിരുന്നു. ഒരു റാമ്പ് വാക്കിനു വേണ്ടി താരം ഹൈദരാബാദിൽ എത്തിയിരുന്നു. ഇതിനു ശേഷമാണ് താരം സിനിമയിലെത്തുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന മലയാള ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചു വരുന്നത്. വിനയൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
**