ത്രസിപ്പിക്കുന്ന നീലച്ചിത്രങ്ങളുടെ അത്ര രസമില്ലാത്ത ചില പിന്നാമ്പുറക്കാഴ്ച്ചകൾ

506

കൃഷ്ണ നീലാംബരിയുടെ കുറിപ്പ്

നീലച്ചിത്രങ്ങളുടെ പിന്നാമ്പുറക്കഥകള്‍

ബ്ലൂ ഫിലിം അഥവാ നീലച്ചിത്രങ്ങള്‍ എന്നറിയപ്പെടുന്ന അശ്ലീലചിത്രങ്ങള്‍ കാണാത്ത മലയാളി യുവാക്കള്‍ വിരളമാണ്‌. ത്രസിപ്പിക്കുന്ന ഇത്തരം ചിത്രങ്ങളുടെ അത്ര രസമില്ലാത്ത ചില പിന്നാമ്പുറക്കാഴ്ച്ചകളെക്കുറിച്ചാണ്‌ ഈ പോസ്റ്റ്.

ലോകത്താകമാനമുള്ള നീലച്ചിത്രങ്ങളില്‍ 85 ശതമാനവും നിര്‍മ്മിക്കുന്നതും വിതരണം ചെയ്യുന്നതും അമേരിക്കയില്‍ നിന്നു തന്നെയാണ്‌. (ലോകത്താകമാനം ആയുധങ്ങളും അസുഖങ്ങളും അസമാധാനവും വിതരണം ചെയ്യുന്നതും അവരു തന്നെയാണല്ലോ)

അമേരിക്കയിലെ നിയമവ്യവസ്ഥയില്‍ വാണിജ്യാടിസ്ഥാനത്തില്‍ നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നത്‌ വേശ്യാവൃത്തി നിയമത്തിന്റെ പരിധിയില്‍ പെടുമെങ്കിലും അഭിനേതാക്കള്‍ ഒരിക്കലും ഇതിനെ അംഗീകരിച്ചിട്ടില്ല. ഇവര്‍ പറയുന്ന കാരണം അവര്‍ നല്‍കുന്ന ‘സര്‍വീസി”ന്‌ നേരിട്ട് ഒരു വ്യക്തിയില്‍ നിന്നും പ്രതിഫലം പറ്റുന്നില്ലെന്നും ഒരു ഏജന്‍സിയാണ്‌ അവര്‍ക്ക് പ്രതിഫലം നല്കുന്നതെന്നുമാണ്‌. മാത്രമല്ല ഇണയെ സ്വയം തെരഞ്ഞെടുക്കുകയും ആരോടൊത്ത്‌, ആര്‍ക്കൊക്കെ, എങ്ങിനെയൊക്കെ ‘സര്‍വീസ്‌ ‘ നല്‍കണമെന്നത്‌ അവര്‍ സ്വയം തീരുമാനിക്കുന്നതുമാകയാല്‍ ഇതിനെ വേശ്യാവൃത്തിയുടെ പരിധിയില്‍ പെടുത്താന്‍ നിയമസാധുതയില്ലയെന്നുമാണവര്‍ വാദിക്കുന്നത്‌.

ഇത്തരം ചിത്രങ്ങളില്‍ പ്രതിഫലം പറ്റാതെ അഭിനയിക്കുന്നവരുമുണ്ടത്രേ. തന്റെ ഇതര കഴിവുകള്‍ക്ക്‌, അതായത്‌ ചിത്രരചന, ശില്‍പ്പവൈദഗ്‌ദ്ധ്യം, മറ്റു കലകള്‍ എന്നിവക്ക്‌ സമൂഹത്തില്‍ പ്രചാരം ലഭിക്കാനായി പ്രശസ്തരാകാനായി ഇത്തരം ചിത്രങ്ങളില്‍ അഭിനയിച്ചവര്‍ അമേരിക്കയില്‍ ഒരുപാടുപേരുണ്ട്.

1900-മുതല്‍, ഫോട്ടോഗ്രാഫിയുടെ വരവോടെയാണ്‌ നഗ്നചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു തുടങ്ങിയത്‌. ആദ്യം സ്ത്രീകളുടെ മാറു മാത്രം പ്രദര്‍ശിപ്പിച്ചായിരുന്നു നഗ്നചിത്രങ്ങളുടെ തുടക്കം. ജര്‍മനിയിലെ നാസി പട്ടാളക്കാര്‍ 1941-ല്‍ രഹസ്യമായി പിടിച്ച രതിലീലകളുടെ ചലിക്കുന്ന ചിത്രങ്ങളും ഫോട്ടോകളും പിന്നീട്‌ പലയിടത്തും വീടുകളിലും രഹസ്യമായി പ്രദര്‍ശിപ്പിക്കുകയുണ്ടായി.

ആദ്യകാലത്ത്‌ ഇത്തരം ചിത്രങ്ങളിലെ അഭിനേതാക്കള്‍ സമൂഹത്തെ ഭയന്ന്‌ അജ്ഞാതരായി ജീവിച്ചു പോന്നു. അമേരിക്കയില്‍ നിന്നുള്ള ലിന്‍ഡ ലവ്‌ലെയ്‌സാണ്‌ പൊതുരംഗത്ത്‌ പ്രത്യക്ഷപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്ത ആദ്യത്തെ അശ്ലീലചിത്ര നായിക. 1972-ല്‍ പുറത്തിറങ്ങിയ ‘ഡീപ്പ്‌ ത്രോട്ട്‌’ എന്ന ചിത്രത്തിലൂടെയാണ്‌ ഇവര്‍ അമേരിക്കയിലാകെ പരക്കെ അംഗീകരിക്കപ്പെട്ടത്.
ലിന്‍ഡ ലവ്‌ലൈസ്‌
മില്യണുകളുടെ സാമ്പത്തികവിജയമുണ്ടാക്കിയ ഈ ചിത്രത്തിന്റെ ലോകപ്രശസ്തിയുടെ ബാക്കിപത്രമായി പിന്നീട്‌ അമേരിക്കയില്‍ ഇത്തരം ചിത്രങ്ങളുടെ തരംഗം തന്നെയുണ്ടായി. മെര്‍ലിന്‍ ചേംബേര്‍സ്‌, ഗ്ലോറിയ ലിയോനാര്‍ഡ്, ജോര്‍ജീന സ്പെല്‍വിന്‍, ബാംബി വുഡ്‌സ്‌ എന്നീ പ്രശസ്ത നടിമാരെല്ലാം പിന്നീട്‌ അമേരിക്കയെ ആകമാനം ത്രസിപ്പിച്ചത്‌ ചരിത്രമാണ്‌. 1979-ല്‍ ഇവരുടെയൊക്കെ ചിത്രങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുകയും അംഗീകരിക്കുകയും വിവിധ വേദികളില്‍ ആഘോഷിക്കുക്കയും ചെയ്ത കാലഘട്ടത്തെ അശ്ലീലചിത്രങ്ങളുടെ സുവര്‍ണ്ണകാലമായി അമേരിക്കക്കാര്‍ കരുതിപ്പോരുന്നു.
അംബര്‍ ലെയ്‌ന്‍
1980-കളുടെ തുടക്കത്തോടെ ഈ രംഗത്തേക്ക്‌ നടിമാരുടേയും നടന്‍മാരുടേയും കുത്തൊഴുക്കുതന്നെയായിരുന്നു. ജോണ്‍ ഹോംസ്‌, ജിന്‍ജര്‍ അലന്‍, വെറോണിക്ക ഹാര്‍ട്ട്‌, നീന ഹാര്‍ട്ട്‌ലീ, സേഖ, അംബര്‍ ലെയ്‌ന്‍ എന്നിവര്‍ ഇക്കാലത്തെ പ്രശസ്തരായ അഭിനേതാക്കളാണ്‌.

നീനാ ഹാര്‍ട്‌ലീ
ഇത്തരം സിനിമകളില്‍ അഭിനയിക്കുന്നവരെ ശിക്ഷിക്കാന്‍ 1970-കളില്‍ അമേരിക്കയില്‍ നിയമപരമായ ശ്രമം നടന്നിരുന്നെങ്കിലും കാലിഫോര്‍ണിയ സുപ്രീം കോടതി ഈ നിയമം നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടു. അശ്ലീലചിത്രങ്ങളില്‍ അഭിനയിക്കുന്നവരെ, ‘ലൈംഗികതൊഴിലിനു’ വേണ്ടി റിക്രൂട്ട്‌ ചെയ്യുന്നു എന്ന കുറ്റാരോപണത്താല്‍ പ്രശസ്ത അശ്ലീലചിത്ര നിര്‍മ്മാതാവും സംവിധായകനുമായ ഹാരോള്‍ഡ്‌ ഫ്രീമാനെ 1987-ല്‍ അറസ്റ്റു ചെയ്തു. കാലിഫോര്‍ണിയ സ്‌റ്റേറ്റ്‌ കോടതിയില്‍ നിന്നും കാലിഫോര്‍ണിയ സുപ്രീം കോടതിയിലെത്തിയ കേസില്‍ ഹാരോള്‍ഡിന്റെ പ്രോസിക്യൂഷന്‍ വാദത്തിനെതിരെ വ്യക്തിസ്വാതന്ത്ര്യ പ്രശ്നം ഉന്നയിക്കുകയും അതുവരെയുള്ള ശിക്ഷാനടപടികളെ ആകെ തകിടം മറിച്ചുകൊണ്ട്‌ ഹരോള്‍ഡിന്റെ ശിക്ഷ അസാധുവാക്കുകയും ചെയ്തു. ഇതിനു ശേഷമാണ്‌ അതുവരെ രഹസ്യമായ സ്ഥലങ്ങളില്‍ ചിത്രീകരിച്ചിരുന്ന ചിത്രങ്ങള്‍ പരസ്യമായി നിര്‍മ്മിക്കാന്‍ തുടങ്ങിയതും അഭിനേതാക്കളെ പരസ്യമായി റിക്രൂട്ടുചെയ്തു തുടങ്ങിയതും. ഈ വിധിക്കെതിരെ ഒരു പുന:പരിശോധനക്കുള്ള അനുമതി കൂടി അമേരിക്കന്‍ സുപ്രീം കോടതി നിഷേധിച്ചതും പിന്നീട്‌ കാലിഫോര്‍ണിയയില്‍ അശ്ലീലചിത്രനിര്‍മ്മാണം നിയമവിധേയമായതും കേവല ചരിത്രം മാത്രം.

കാലിഫോര്‍ണിയ ഒഴികെയുള്ള മറ്റൊരു സംസ്ഥാനത്തും ഈ നിയമത്തിന്‌ സാധുതയില്ലായെന്നുള്ളതും ഒരു സത്യമാണ്‌. ഒരു അശ്ലീല ചിത്രത്തില്‍ ‘കൂട്ട ലൈംഗികവേഴ്ച’ അഥവാ ഗ്രൂപ്പ്‌ സെക്സ്‌ സീനില്‍ അഭിനയിക്കാന്‍ നൂറില്‍പരം പുരുഷന്‍മാരേയും സ്ത്രീകളേയും റിക്രൂട്ട്‌ ചെയ്യുകയും ‘അഭിനയിപ്പിക്കുകയും’ ചെയ്തതിന്റെ പേരില്‍ നിര്‍മ്മാതാവായ ക്ലിന്റണ്‍ മക്‌കോവനെതിരെ ഫ്ലോറിഡയില്‍ പിഴ ചുമത്തപ്പെട്ടത്‌ കാലിഫോര്‍ണിയന്‍ നിയമം ഇതര സംസ്ഥാനങ്ങള്‍ക്ക്‌ ബാധകമല്ലായെന്നതിന്റെ തെളിവായിരുന്നു.

വീഡിയോ കാസറ്റ്‌ റെക്കോര്‍ഡര്‍ (വി.സി.ആര്‍) പ്രചാരത്തിലായതോടെ അശ്ലീലചിത്രനിര്‍മ്മാണരംഗത്ത്‌ പുതിയ ഒരു മാര്‍ക്കറ്റിംഗ്‌ വിപ്ലവം തന്നെയുണ്ടായി. അശ്ലീലചിത്രങ്ങള്‍ വീടിനുള്ളിലിരുന്ന്‌ രഹസ്യമായി കാണാന്‍ കഴിയുമെന്ന നിലയിലെത്തിയതോടെ ഇത്തരം ചിത്രങ്ങള്‍ വൈവിധ്യമാര്‍ന്ന രതിലീലകളോടെയും മനുഷ്യന്റെ വിവിധ ഫാന്റസികള്‍ക്കനുസൃതമായും നിര്‍മ്മിക്കപ്പെട്ടു തുടങ്ങി. ഇന്റര്‍നെറ്റ്, ഡി.വി.ഡി., ക്രെഡിറ്റ്‌ കാര്‍ഡ് എന്നീ അത്യാധുനിക സംവിധാനങ്ങളുടെ വരവോടെ ഇത്തരം ചിതങ്ങള്‍ നിരുപാധികം എവിടെയും ലഭ്യമായി തുടങ്ങുകയും സ്വന്തം ഫാന്റസികള്‍ക്കു ചേരുന്നവ മാത്രം തെരെഞ്ഞെടുക്കാനും വിലക്കുവാങ്ങാനുമുള്ള വലിയ ഒരു വാതായനം ലോകമാകെ തുറന്നു കിട്ടുകയും ചെയ്തു. അറബ്‌ രാജ്യങ്ങളിലേതുപോലുള്ള മതാധിപത്യനിയമങ്ങളേയും മറ്റും തകിടം മറിച്ചുകൊണ്ട്‌ അശ്ലീലചിത്രങ്ങള്‍ വീടിനുള്ളില്‍, വിരല്‍ത്തുമ്പില്‍ വിടര്‍ന്നു വിലസുന്നതാണ്‌ ഇന്നത്തെ കാഴ്ച.

സില്‍വിയ സെയിന്റ്‌
1990-കളോടെ ഈ രംഗത്തെത്തിയ ജെന്നാ ജെയിംസണ്‍, അസിയ കരേര, സില്‍വിയ സെയിന്റ്‌ തുടങ്ങിയ അഭിനേത്രികള്‍ ഈ രംഗത്ത്‌ തരംഗങ്ങള്‍ തീര്‍ത്ത്‌ പ്രശസ്തരായവരാണ്‌. ഇവരില്‍ പലരും ഇന്നും ഈ രംഗത്ത്‌ സജീവമായി തുടരുന്നു.

നൂറുകണക്കിന്‌ അശ്ലീലചിത്ര നിര്‍മ്മാണക്കമ്പനികള്‍ ഇന്ന്‌ അമേരിക്കയിലുണ്ട്‌. ആയിരക്കണക്കിന്‌ ചിത്രങ്ങള്‍ പ്രതിവര്‍ഷം നിര്‍മ്മിക്കുകയും അനേകായിരം പേര്‍ തൊഴിലെടുക്കുകയും ചെയ്യുന്ന മില്യണുകള്‍ ലാഭം കൊയ്യുന്ന ഒരു മേഖലയായി ഇതു വളര്‍ന്നുകൊണ്ടേയിരിക്കുന്നു.

ചിത്രത്തിലെ അഭിനേതാക്കള്‍ ലൈംഗികവേഴ്ചയിലേര്‍പ്പെടുന്നതു കാണാനാണ്‌ ഇത്തരം ചിത്രങ്ങള്‍ കൂടുതലായി കാണുന്നതെന്നും അതല്ല ഇവരുമായി ലൈംഗികവേഴ്ച നടത്തുന്നതായി സ്വയം സങ്കല്‍പ്പിച്ച്‌ രതിസായൂജ്യത്തിലെത്താനാണ്‌ ചിത്രം കാണുന്നതെന്നുമെന്നൊക്കെ ഭിന്നാഭിപ്രായങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കിലും മനുഷ്യനിലെ രത്യാനുഭവങ്ങളുടെ ഒരു രഹസ്യ സാക്ഷാത്‌കാരം ഇതുവഴി നടക്കുന്നുവെന്നതാണ്‌ എതിരില്ലാത്ത സത്യം. ഇത്തരം ചിത്രങ്ങളിലഭിനയിച്ച അഭിനേതാക്കളുമായി ലൈംഗികവേഴ്ച നടത്താന്‍ വന്‍തുകകള്‍ മുടക്കുന്നവരും അമേരിക്കയില്‍ വിരളമല്ല.

അശ്ലീലചിത്രങ്ങളിലെ പ്രധാന ആകര്‍ഷണം സ്ത്രീ കഥാപാത്രങ്ങള്‍ തന്നെ. പുരുഷ ധമനികളില്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനുതകുന്ന മുഖസൌന്ദര്യവും ശാരീരികവടിവും, ‘അഭിനയ പാടവ’ വുമാണ്‌ സ്ത്രീ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡമെങ്കില്‍ നായകനെ തെരെഞ്ഞെടുക്കുന്നതില്‍ ഇതൊന്നും ബാധകമാകുന്നില്ല. ലൈംഗികപരമായ ശേഷി മാത്രമാണ്‌ ഇവിടെ വിഷയമാകുന്നത്‌.
വളരെ നന്നായ രീതിയില്‍ ലിംഗോദ്ധാരണശേഷി ഉണ്ടായിരുക്കുക, ക്യാമറയുടെ മുന്നിലും ഉദ്ധാരണശേഷി നിലനിര്‍ത്താനുള്ള ശേഷിയുണ്ടായിരിക്കുക, ശീഘ്രസ്ഖലനസ്വഭാവം ഇല്ലാതിരിക്കുക എന്നിവയാണ്‌ ഒരു നായകനില്‍ നിര്‍മ്മാതാക്കള്‍ തെരയുന്ന സവിശേഷതകള്‍. ഒരു ദിവസം തന്നെ പലതവണ ദീര്‍ഘവും വൈവിധ്യവുമാര്‍ന്ന സംഭോഗക്രിയക്കു തയ്യാറാവുകയും സ്‌ഖലനനിയന്ത്രണം നടത്താന്‍ കഴിവുള്ളവരുമാണ്‌ ഈ ഫീല്‍ഡിലെ ഏറ്റവും അഭിമതര്‍. റോക്കോ സിഫ്രെദി, റോണ്‍ ജെറമി, പീറ്റര്‍ നോര്‍ത്ത് എന്നിവരാണ്‌ ഈ മേഖലയിലെ പ്രശസ്തനായ പുരുഷന്‍മാര്‍. ഒരു ദിവസം പലതവണ സ്ഖലനം നടത്താന്‍ കഴിവുള്ളതിനാലാണ്‌ പീറ്റര്‍ നോര്‍ത്തിന്റെ പ്രശസ്തിയെങ്കില്‍ തന്റെ ലിംഗത്തിന്റെ നീളവും വൈവിധ്യമാര്‍ന്ന രീതിയില്‍ ലൈംഗികവേഴ്ച നടത്താനുള്ള പ്രാവീണ്യവുമാണ്‌ റോണ്‍ ജെറമിയെ ഈ ഫീല്‍ഡിലെ ഏറ്റവും ആവശ്യമുള്ള വ്യക്തിയാക്കി മാറ്റിയത്‌.

പീറ്റര്‍ നോര്‍ത്ത്‌

അമിതമായ ശരീരഭാരവും രോമാവൃതമായ ശരീരവും ഈ മേഖലയിലെ ഒരു അഭിനേതാവിന്‌ ചേരാത്തതാണെങ്കില്‍ കൂടി 1970-മുതല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജെറമിയെ അശ്ലീലചലച്ചിത്രമേഖലയിലെ ഇതിഹാസമായി കണക്കാക്കിപ്പോരുന്നു.

ഈ മേഖലയില്‍ സ്ത്രീകളേക്കാള്‍ വളരെ കുറച്ചുമാത്രമാണ്‌ പുരുഷന്റെ പ്രതിഫലം. ഈ വേറുകൃത്യത്തെക്കുറിച്ച്‌ റോണ്‍ ജെറമി ശക്തമായി വാദിച്ചിട്ടുണ്ട്. ഒരു സീനില്‍ അഭിനയിക്കുന്നതിന്‌, അതായത്‌ വിവിധരീതിയിലുള്ള ലൈംഗികവേഴ്ച്ചക്കൊടുവില്‍ ഒരു തവണ സ്ഖലനം സംഭവിപ്പിക്കുന്നതിന്‌ ഒരു പുരുഷന്‌ ശരാശരി ലഭിക്കുന്ന പ്രതിഫലം മുന്നൂറോ നാനൂറോ ഡോളര്‍ മാത്രമാണ്‌. ആദ്യമായിട്ടാണ്‌ അഭിനയിക്കുന്നതെങ്കില്‍ ഈ തുക നൂറോ, ഇരുനൂറോ അയി കുറയുകയും ചെയ്യും. എന്നാല്‍ ഇതേ സ്ഥാനത്ത്‌ ഒരു സ്ത്രീക്ക്‌ ഒരു സീനില്‍ അഭിനയിക്കുന്നതിന്‌ അയ്യായിരം ഡോളര്‍ മുതല്‍ മുകളിലേക്കാണ്‌. ആദ്യമായി ‘അഭിനയിക്കാന്‍’ എത്തുന്നവര്‍ക്കാണെങ്കില്‍ ഈ പ്രതിഫലം പതിനായിരത്തിലും മുകളിലാണ്!. അവരോടൊപ്പം അഭിനയിക്കുന്ന പുരുഷന്‌ ലഭിക്കുന്നത്‌ കേവലം നൂറോ, ഇരുനൂറോ ഡോളര്‍ മാത്രം.

റോണ്‍ ജെറമി

ഇതിനുപുറമെ ഇത്തരം ചിത്രങ്ങളില്‍ ഒരിക്കല്‍ അഭിനയിച്ച നടിമാര്‍ക്ക്‌ അവരുടെ മുന്നില്‍ ഒരു പുതിയ ലോകം തന്നെ തുറന്നുകിട്ടുകയാണ്‌. അമേരിക്കയിലെ നിശാക്ലബ്ബുകളിലെ അവശ്യഘടകമായ ‘സ്‌ട്രിപ്‌ ഷോ’ മാതിരിയുള്ള നഗ്നനൃത്തപരിപാടികളുടെ സംഘാടകര്‍ ഇത്തരം സെലിബ്രറ്റികളുടെ നൃത്തപരിപാടികള്‍ക്ക്‌ വമ്പിച്ച പ്രതിഫലം നല്‍കുന്നു. ഇവരെ പങ്കെടുപ്പിച്ച്‌ പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ ഡോളറുകള്‍ കൊയ്തുകൂട്ടുന്നു.

എന്നാല്‍ പുരുഷന്‍മാര്‍ക്ക്‌ കൂടുതല്‍ വേതനം നല്‍കുന്ന വേറൊരു മേഖലയുണ്ടെന്നതാണ്‌ മറ്റൊരു വാദമുഖം. സ്വവര്‍ഗ്ഗരതിക്കാര്‍ക്കു വേണ്ടിയെടുക്കുന്ന ചിത്രങ്ങളിലെ അഭിനയത്തിന്‌ പുരുഷന്‍മാര്‍ക്ക്‌ സാധാരണ ചിത്രങ്ങളിലേതിനേക്കാള്‍ മുന്തിയ പ്രതിഫലം ലഭിക്കുന്നുണ്ട്. പീറ്റര്‍ നോര്‍ത്തിനെപ്പോലെയുള്ള നടന്‍മാര്‍ ഇത്തരം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്‌. യാതൊരു വിധ ശാരീരികമോ, മാനസികമോ ആയ ആനന്ദത്തിനല്ല, മറിച്ച്‌ കൂടുതല്‍ പ്രതിഫലത്തിനുവേണ്ടി മാത്രമാണ്‌ താന്‍ സ്വവര്‍ഗ്ഗരതിചിത്രങ്ങളില്‍ ‘പ്രകടനം’ കാഴ്ചവെച്ചിട്ടുള്ളതെന്ന്‌ പീറ്റര്‍ നോര്‍ത്ത്‌ ഉറപ്പിച്ചു പറയുന്നു. വമ്പിച്ച പ്രതിഫലം മാത്രം ലാക്കാക്കി സ്വവര്‍ഗ്ഗരതിചിത്രങ്ങളില്‍ അഭിനയിക്കുന്നവരാണധികവും പുരുഷന്‍മാര്‍ എന്ന്‌ പ്രശസ്ത നിര്‍മ്മാതാവായ സീമോര്‍ ബട്ട്‌സും പറയുന്നു. ഇതിലെ നിജസ്ഥിതിയെക്കുറിച്ച്‌ ഈ മേഖലയില്‍ വലിയ വാദപ്രതിവാദമുണ്ട്.

മറ്റുള്ള സിനിമകളേക്കാള്‍ കൂടുതല്‍ വില കൊടുത്ത്‌ വാങ്ങാന്‍ ആളുകളുള്ളതിനാല്‍ വലിയ പ്രതിഫലം കൊടുത്ത്‌ ‘ലെസ്ബിയന്‍’ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന്‌ സ്ത്രീകളേയും ‘ഗേ’ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പുരുഷന്‍മാരേയും റിക്രൂട്ട്‌ ചെയ്യുന്നു. അതുകൊണ്ട്‌ നിര്‍മ്മാതാക്കള്‍ക്ക്‌ യാതൊരു നഷ്ടവും സംഭവിക്കുന്നില്ലെന്നും റിക്രൂട്ട് ഏജന്‍സി കൂടി നടത്തുന്ന സീമോര്‍ ബട്‌സ്‌ പറയുന്നു.

‘ഹാര്‍ഡ്‌ കോര്‍’ അഥവാ തീവ്രലൈംഗികകേളികളിലേര്‍പ്പെടാതെ, ‘ഓറല്‍ സെക്സ്‌ ‘ ‘ഫോര്‍പ്ലേ ‘ മാതിരിയുള്ള ബാഹ്യമായ ലൈംഗികത മാത്രം ചെയ്യുന്ന അഭിനേതാക്കള്‍ക്ക്‌ സ്ത്രീയായാലും പുരുഷനായാലും പ്രതിഫലം വളരെ തുച്ഛമാണ്‌. എന്നാല്‍ വൈകൃതരതികള്‍ അഭിനയിക്കുന്ന ആണിനും പെണ്ണിനും വലിയ പ്രതിഫലമാണ്‌ ലഭിക്കുന്നത്‌. വൈകൃത ലൈംഗികതയുള്ള ചിത്രങ്ങളിലഭിനയിക്കുന്നവര്‍ കുറച്ചു ചിത്രങ്ങളിലഭിനയിച്ചു കൂടുതല്‍ സമ്പാദിക്കുന്നു.

സാധാരണ ചലച്ചിത്രങ്ങളേക്കാള്‍ ദൈര്‍ഘ്യം കുറവാണ്‌ അശ്ലീലചിത്രങ്ങള്‍ക്ക്‌. ഒന്നോ, രണ്ടോ ആഴ്ചകൊണ്ട്‌ ഒരു ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ്‌ ചെയ്യാന്‍ കഴിയുന്നതുകൊണ്ടും ചിത്രീകരണത്തിന്‌ അധികം സജ്ജീകരണങ്ങളുടെ ആവശ്യകതയില്ലാത്തതുകൊണ്ടും വളരെയേറെ ലാഭകരമായ രീതിയില്‍ കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നുവെന്നതാണ്‌ ഇത്തരം ചിത്രങ്ങളുടെ നിര്‍മ്മാതാക്കളുടെ ലാഭത്തിന്റെ അടിസ്ഥാനം.

ജെന്ന ജെയിംസണ്‍

ജെന്നാ ജെയിംസിനെപ്പോലുള്ള നടിമാരുടെ ചിത്രത്തിന്‌ അമേരിക്കയില്‍ വലിയ പ്രിയമാണ്‌. വളരെയേറെ പ്രതിഫലം വാങ്ങുന്നതിനാല്‍ ഇത്തരം നടിമാരെ ഉള്‍പ്പെടുത്തി വര്‍ഷത്തില്‍ ഒന്നോ, രണ്ടോ ചിത്രങ്ങളില്‍ കൂടുതലെടുക്കാന്‍ പല നിര്‍മ്മാതാക്കള്‍ക്കും കഴിയാറില്ല.

എന്നാല്‍ ഈ അഭിനേതാക്കളുടെ സൌഖ്യം നിറഞ്ഞ ജീവിതവീഥിയിഉല്‍ വേദനിപ്പിക്കുന്ന ഇടവഴികളുമുണ്ടെന്നതാണ്‌ മറ്റൊരു സത്യം. ഇത്തരം അശ്ലീലചിത്രങ്ങളിലെ അഭിനേതാക്കളില്‍ അധികം പേരും എയ്‌ഡ്‌സ്‌, സിഫിലിസിസ്‌, ഗോണേറിയ, ഹെപ്പാറ്റിറ്റിസ്‌ തുടങ്ങിയ മാരകമായ ലൈംഗികരോഗങ്ങള്‍ക്ക്‌ അടിപ്പെടാറുണ്ട്‌. സുരക്ഷിതത്വം ഉറപ്പാക്കതെയുള്ള ലൈംഗികകേളികളിലൂടെ കാണികളെ ത്രസിപ്പിക്കുന്ന ഇക്കൂട്ടര്‍ അറിഞ്ഞുകൊണ്ട്‌ നാശത്തിലേക്കിറങ്ങിചെല്ലുന്നതായാണ്‌ അമേരിക്കയിലെ സാമൂഹ്യവാദികള്‍ അഭിപ്രായപ്പെടുന്നത്‌.

1980-കളുടെ തുടക്കത്തില്‍ എയ്‌ഡ്‌സ്‌ എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഈ രോഗത്തിനടിമയായി ഈ മേഖലയിലെ അതിപ്രശസ്തനായ ജോണ്‍ ഹോംസുള്‍പ്പെടെ നിരവധി ലൈംഗിക അഭിനേതാക്കളാണ്‌ അരങ്ങൊഴിഞ്ഞത്‌. പിന്നീട്‌ അമേരിക്കയില്‍ നടത്തിയ മേഡിക്കല്‍ പരിശോധനാ വിപ്ലവത്തില്‍ ബഹുഭൂരിപക്ഷം അഭിനേതാക്കളും എച്ച്‌. ഐ. വി. പോസിറ്റീവാണെന്നു കണ്ടെത്തുകയും കാലാന്തരത്തില്‍ അവരെല്ലാം കഥാവശേഷരാകുകയും ചെയ്തു.

അതിനുശേഷം ഈ മേഖലയിലെ ആരോഗ്യപരിപാലനത്തിനായി ‘അഡള്‍ട്ട്‌ ഇന്‍ഡസ്ട്രി മെഡിക്കല്‍ ഹെല്‍ത്ത്‌ കെയര്‍ ഫൌണ്ടേഷന്‍ സ്ഥാപിതമായി. ഈ ഫൌണ്ടേഷന്‍ ലൈംഗികചിത്രങ്ങളില്‍ അഭിനയിക്കുന്നവരെ 30 ദിവസത്തിലൊരിക്കല്‍ നിര്‍ബന്ധിത പരിശോധനക്കു വിധേയമാക്കുന്നു. ഈ ഫൌണ്ടേഷന്റെ പ്രവര്‍ത്തനം വളരെ കാര്യമായി നടക്കുന്നുണ്ടെന്നതിന്റെ തെളിവാണ്‌ 1999-നു ശേഷം ഒരു അഭിനേതാവു പോലും ഇത്തരം ലൈംഗികരോഗങ്ങള്‍ ബാധിച്ചതായി രേഖപ്പെടുത്തിയിട്ടില്ല എന്നുള്ളത്‌.

എന്നാല്‍ 2004-ല്‍ ഡാറന്‍ ജെയിംസ്‌ എന്ന നടന്‍ എച്ച്‌. ഐ. വി. പോസിറ്റീവാണെന്നു കണ്ടെത്തി. ബ്രസീലില്‍ വെച്ചു നിര്‍മ്മിച്ച ഒരു ചിത്രത്തിന്നിടയില്‍ കൂടെ അഭിനയിച്ച ലാറാ റോക്സ്‌ എന്ന നടിയില്‍ നിന്നാണ്‌ ജെയിംസിന്‌ ഈ രോഗം പകര്‍ന്നുകിട്ടിയത്‌. സിനിമയില്‍ അഭിനയിക്കാന്‍ എത്തുന്നതിനുമുന്‍പ്‌ ലാറാ റോക്സ്‌ ഒരു തെരുവുവേശ്യയായിരുന്നുവെന്ന സത്യം മറച്ചുവെച്ചാണ്‌ ചിത്രത്തിലഭിനയിക്കാനെത്തിയത്‌.

ഡാറന്‍ ജെയിംസ്‌

ഇതൊക്കെയാണെങ്കിലും ഈ മേഖല പരിപൂര്‍ണ്ണമായും രോഗവിമുക്തമാണെന്നു പറയാനാകില്ല. അമേരിക്കക്കു പുറമേ, തായ്‌ലന്റ്‌, ബ്രസീല്‍, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ വെച്ച്‌ യാതൊരു സുരക്ഷാസംവിധാനങ്ങളും പാലിക്കാതെയും പ്രതിഫലം കുറഞ്ഞ നിശാനര്‍ത്തകിമാരേയും ബാര്‍ബോയ്‌സിനേയും വെച്ച്‌
ഇത്തരം ചിത്രങ്ങള്‍ നിര്‍മ്മിക്കാറുള്ളതുകൊണ്ട് ഈ മേഖല പൂര്‍ണ്ണമായും ഫൌണ്ടേഷന്റെ പരിശോധനാപരിധിയില്‍ പെടുന്നില്ലായെന്നതാണ്‌ ഇതിനു പ്രധാന കാരണം.

പാശ്‌ചാത്യരീതിയ അപ്പാടെ അനുകരിക്കുന്ന ഭാരതത്തിലും നീലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. വളരെ ഗോപ്യമായ രീതിയില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രങ്ങള്‍ക്ക്‌ ഗുണനിലവാരത്തിലോ, എണ്ണത്തിലോ പാശ്‌ചാത്യസിനിമകളുമായി യാതൊരുവിധത്തിലും കിടപിടിക്കാനാകില്ല. നിയമപരമായി ശിക്ഷാര്‍ഹമായ കുറ്റമാണ്‌ ഇന്ത്യയില്‍ നീലച്ചിത്രനിര്‍മ്മാണം. എങ്കിലും രഹസ്യമായി, സുലഭമായി ഇന്ത്യയിലാകെ അശ്ലീലസിനിമകള്‍ നിര്‍മ്മിക്കുകയും വില്‍ക്കപ്പെടുകയും ചെയ്യുന്നുണ്ട്‌. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നീലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്ന സംസ്ഥാനം കേരളമാണെന്നും ഏറ്റവും കൂടുതല്‍ നീലച്ചിത്രങ്ങള്‍ വിറ്റഴിയുന്ന സംസ്ഥാനം മഹാരാഷ്‌ട്രയും കര്‍ണ്ണാടകയും കഴിഞ്ഞാല്‍ (മുംബായ്, ബാംഗ്ലൂര്‍) കേരളവുമാണെന്നാണ്‌ 2005-ല്‍ ഡബനയര്‍ മാഗസിന്‍ നടത്തിയ രഹസ്യസര്‍വേയുടെ റിപ്പോര്‍ട്ട്.