എഴുതിയത്  : Jinesh PS

സയനൈഡിന്റെ മണം എന്താണ് എന്ന് നോക്കിയാൽ smell of bitter almond എന്ന് എവിടെയും വായിക്കാൻ സാധിക്കും. വ്യക്തിപരമായ അനുഭവത്തിൽ ഉള്ള ഏകദേശ മണം പറയാം, കപ്പ ഇല ഞെരടിയ ശേഷം മണത്തു നോക്കിയാൽ ലഭിക്കുന്ന മണത്തിന് ഏതാണ്ട് സമാനം.സയനൈഡിന്റെ ഗന്ധം എല്ലാവർക്കും തിരിച്ചറിയാൻ സാധിക്കില്ല. സമൂഹത്തിലെ പകുതിയിൽ താഴെ ആൾക്കാർക്ക് മാത്രമേ ഈ മണം തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. ഈ മണം തിരിച്ചറിയാൻ ഉള്ള കഴിവ് നിർണയിക്കുന്നത് ഒരു ജനറ്റിക് ഫാക്ടർ ആണ്. അത് എല്ലാവർക്കും ലഭിക്കുന്ന കഴിവല്ല. കോട്ടയം മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന കാലത്ത് ഞെട്ടിച്ചിരുന്നത് സുനിലാണ്. സുനിലിന് അൽപം അകലെ നിന്നുപോലും ഈ മണം മനസിലാക്കുവാൻ സാധിക്കുമായിരുന്നു.

കൂടത്തായിയിൽ നടന്ന ആറ് മരണങ്ങളിൽ ഒന്നിൽ മാത്രമേ പോസ്റ്റ്മോർട്ടം പരിശോധന നടന്നിട്ടുള്ളൂ.സാധാരണ പോസ്റ്റ്മോർട്ടം പരിശോധന നടത്തി, രക്തവും മറ്റ് സാമ്പിളുകളും രാസപരിശോധനയ്ക്ക് അയച്ച്, ഫലം കിട്ടിയ ശേഷം മാത്രമാണ് വിഷം ഏതാണ് എന്ന് സ്ഥിരീകരിച്ച റിപ്പോർട്ട് കൊടുക്കാറ്. എന്നാൽ പോസ്റ്റ്മോർട്ടം പരിശോധന ചെയ്ത കൂടത്തായി കേസിൽ രാസപരിശോധന റിപ്പോർട്ട് വരുന്നതിനു മുൻപ് തന്നെ സയനൈഡ് മൂലമാണ് മരണം എന്ന് പോസ്റ്റ്മോർട്ടം പരിശോധന നടത്തിയ ഡോക്ടർ സോനു ആർ കൺക്ലൂഡ് ചെയ്തു എന്ന വാർത്ത ഇന്ത്യൻ എക്സ്പ്രസിൽ വായിച്ചു. ഡോക്ടർക്ക് ആ ഗന്ധം തിരിച്ചറിയാനുള്ള കഴിവ് ഉണ്ടായിരുന്നു. സ്വന്തം കഴിവിൽ വിശ്വാസവുമുണ്ടായിരുന്നു.

ഇങ്ങനെയുള്ള കാര്യങ്ങൾ അധികം ആരും അറിയാറില്ല, ചർച്ച ചെയ്യാറുമില്ല. ഇങ്ങനെയും ചില കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ട്. അതും ജനങ്ങൾ അറിയേണ്ടതുണ്ട്. ഇന്ത്യൻ എക്സ്പ്രസ് വാർത്തയിൽ നിന്നാണ് ഈ വിവരം അറിഞ്ഞത്. ഈ ഡോക്ടർ സോനു ആർ ഇപ്പോൾ നമ്മോടൊപ്പമില്ല. രണ്ട് മാസങ്ങൾക്ക് മുമ്പ് ഡോ സോനു ആർ അന്തരിച്ചു. ആദരാഞ്ജലികൾ…

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.