പൂട്ടാൻ വെച്ചതും വിദ്യാർത്ഥികൾ ഉപേക്ഷിച്ചു പോയതുമായ സ്കൂളുകളിൽ മാറ്റം വരുത്തി വിസ്മയിപ്പിച്ച എം. എൽ. എ

177

ഒരു എംഎൽഎ തന്നെ വന്ന് ഓട്ട കണ്ടെത്തി അടക്കണം. അങ്ങിനെ അപകടം ഒഴിവാക്കാമായിരുന്നു എന്ന വാദം ബാലിശം തന്നെയാണ്. അത് കണ്ടെത്തേണ്ടതും പരിഹരിക്കേണ്ടതും ചുറ്റുപാടുകളെ അപകട വിമുക്തമാക്കേണ്ടതും സ്കൂൾ അധികൃതരും പിടിഎ പോലുള്ള സമിതികളും തന്നെയാണ്.
പക്ഷേ അവിടെയും മറ്റൊരു യാഥാർഥ്യമുണ്ട്.

ഒരു എംഎൽഎ എന്ത് ചെയ്യണം എന്ന വാദം ഇപ്പോൾ കൂടുതലായി ഉയരുന്നുണ്ട്. അതിനുത്തരമുണ്ട്..
കാരണം എംഎൽഎയ്ക്കും ഒരു പാട് കാര്യങ്ങൾ ചെയ്യാനുണ്ട്. സംസ്ഥാനമാകെ പൊതു വിദ്യാഭ്യാസ രംഗവും സ്കൂളുകളും നവീകരിക്കപ്പെടുകയും മാറ്റങ്ങൾക്കു വിധേയമാവുകയും ചെയ്യുമ്പോൾ എന്ത് കൊണ്ട് എന്റെ മണ്ഡലം അതിൽ നിന്ന് പിറകോട്ടു പോകുന്നു എന്ന് ഒരു പുനർ വിചിന്തനം ജനപ്രതിനിധിക്ക് ഉണ്ടാകണം.

 pradeep kumar mla
pradeep kumar mla

എങ്ങിനെയാണ് സർക്കാർ കാഴ്ചപ്പാടിന് അനുസൃതമായി, അവരുടെ ഫണ്ട് ഉപയോഗപ്പെടുത്തിക്കൊണ്ട് നാടിനു മാറ്റം വരുത്താനാകുക എന്നറിയാൻ ഇതേ വയനാടിന്റെ ചുരമൊന്നിറങ്ങി നോക്കിയാൽ മതി.
അവിടെ നിങ്ങൾക്ക് പ്രദീപ്‌ കുമാർ എന്ന മനുഷ്യനെ കാണാം.പൂട്ടി ക്കെട്ടാൻ വെച്ചതും വിദ്യാർത്ഥികൾ ഉപേക്ഷിച്ചു പോയതുമായ സ്കൂളുകളെ എങ്ങിനെയാണ് മാറ്റം വരുത്തി നമ്മെ വിസ്മയിപ്പിച്ചത് എന്ന് ആ മനുഷ്യൻ കാണിച്ചു തരും.

പറയാനുള്ളത് ജനങ്ങളോടാണ്, ഏത് രാഷ്ട്രീയ പാർട്ടിയെങ്കിലുമാവട്ടെ കഴിവുള്ള, കാഴ്ച പാടും സ്ഥിരോത്സാഹവുമുള്ള, അഴിമതിക്കാരല്ലാത്ത, ഗ്രൂപ്പ്‌ കളിച്ചും കാലുവാരിയും വിലപ്പെട്ട സമയം പാഴാക്കാത്ത ജന പ്രതിനിധികളെ മാത്രം ലോക് സഭയിലേക്കും നിയമസഭയിലേക്കും ജയിപ്പിച്ചു വിടാൻ നിങ്ങൾ തയ്യാറാവണം. പൊതു ജന സേവനമെന്നത് വെള്ളിമൂങ്ങ മോഡൽ കല്യാണ വീട്ടിലും മരണവീട്ടിലും വന്ന് അഭിനയം കാഴ്ച വെക്കുന്നതല്ല എന്ന് മനസിലാക്കണം.