കോൺഗ്രസ് പ്രകാശ് രാജിനോട് കാണിച്ച നെറികേട്

201

അനീഷ് മാത്യു.

കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി സ്വന്തം ജീവൻ വരെ പണയപ്പെടുത്തി-കരിയർ നഷ്ടപ്പെടുത്തി ഓടി നടന്ന ഒരു മനുഷ്യനുണ്ടായിരുന്നു- പ്രകാശ് രാജ് ! കർണാടകയിൽ കോൺഗ്രസ് ജെഡിഎസ് സഖ്യത്തെ അധികാരത്തിൽ ഏറ്റുന്നതിൽ ഒരു വലിയ പങ്കു വഹിച്ചത് പ്രകാശ് രാജാണ്. ഇങ്ങനെ ബിജെപിക്കെതിരെ – മോഡിക്കെതിരെ സംസാരിക്കുന്നതുകൊണ്ടു സിനിമകൾ നഷ്ടമാകുന്നുണ്ടോ എന്നചോദ്യത്തിനു – “ഹിന്ദിയിൽ നിന്നുള്ള സിനിമാക്കാർ തന്നെ ഒഴിവാക്കുന്നുണ്ട് – പക്ഷെ താൻ അത് കാര്യമാക്കുന്നില്ല, എന്റെ ഗൗരിയെ (ഗൗരി ലങ്കേഷ് അദ്ദേഹത്തിന്റ സുഹൃത്ത് ആയിരുന്നു) കൊന്നവർക്കെതിരെ പറയാൻ പറ്റുന്നില്ലെങ്കിൽ പിന്നെ ഞാൻ എന്തിനു ജീവിക്കണം, പൈസ ഉണ്ടാക്കണം എന്നാണ് പ്രകാശ് രാജ് മറുപടി പറഞ്ഞത്.”

ആ പ്രകാശ് രാജ്, പിന്നീട് വന്ന 2019 പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഗൗരി ലങ്കേഷ് ജീവിച്ചിരുന്ന ബാംഗ്ലൂർ സെൻട്രൽ മണ്ഡലത്തിൽ മത്സരിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റിൽ. കോൺഗ്രസ് പക്ഷെ പ്രകാശ് രാജിനെ പിന്തുണയ്ക്കാനൊന്നും പോയില്ല. അവിടെയും മത്സരിച്ചു, പ്രകാശ് രാജിനെതിരെ, ഫാസിസത്തിനെതിരെ പോരാടാനാണെന്നും പറഞ്ഞു. പ്രകാശ് രാജ് നല്ല വൃത്തിക്ക് തോറ്റു
പ്രകാശ് രാജ് സിനിമകളിൽ നിന്നും ഏതാണ്ട് മുഴുവനായും പുറത്തായി
*
പക്ഷെ അതെ കോൺഗ്രസ് ബാംഗ്ലൂരിൽ നിന്നും ഒരു നൂറു കിലോമീറ്റര് പോലും ദൂരത്തല്ലാത്ത മാണ്ട്യയിൽ – ബിജെപിയുമായി ചേർന്ന് സഖ്യ സ്ഥാനാർത്ഥിയെ നിർത്തി. മരിച്ചു പോയ അംബരീഷിന്റെ ഭാര്യ സുമലതയായിരുന്നു ആ സ്ഥാനാർഥി. തൂവാനത്തുമ്പികളിൽ ക്‌ളാര എന്ന ക്യാരക്ടർ അഭിനയിച്ച നടി. രാഹുൽ ഗാന്ധിയുടെ മാഗ്നെറ്റിക് എഫെക്റ്റ് കാരണം മൊത്തം ഫാസിസം തകർന്നു വീഴാൻ പോകുന്നു എന്ന് പ്രഖ്യാപിച്ച വയനാട്ടിൽ നിന്നും ഒരു നൂറു കിലോമീറ്റര് പോലും ഇല്ല മന്ധ്യക്കു.

ബിജെപിക്കും കോൺഗ്രസിനും ഒരുമിച്ചു ഒരു സ്ഥാനാർഥി. – കർണാടക സർക്കാരിൽ തങ്ങളുടെ തന്നെ സഖ്യ കക്ഷിയായിരുന്ന ജെഡിഎസിനെതിരെ. ഒരേ ജീപ്പിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും ഫ്ലാഗുകൾ വച്ച് സുമലത പ്രചാരണം നടത്തി. സുമലത ഇപ്പോൾ മാണ്ട്യ എംപി ആണ് . പ്രകാശ് രാജിന് പിന്തുണ ഇല്ല – സുമലതക്കു പിന്തുണ. ഇതാണ് കോൺഗ്രസ് !

കോൺഗ്രസ് വെറും ആൾക്കൂട്ടം മാത്രമാണ്.പിടിക്കപെടാതിരിക്കുന്ന ദിവസം വരെ നന്മമരമെന്നു സ്വയം സ്റ്റിക്കർ ഒട്ടിച്ചു നടക്കുന്ന – സ്ഥാനങ്ങൾ തരുന്ന അന്ന് വരെ മതേതരത്വം പറയുന്ന സ്ഥലക്കച്ചവടക്കാരുടെയും പ്രഫഷണൽ കോൺഗ്രസുകാരുടെയും രാഷ്ട്രീയ തൊഴിലാളികളുടെയും പിമ്പുകളുടെയും കൂട്ടം.ഖുശ്‌ബു ചിലപ്പോൾ വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചുവരും – എന്തെങ്കിലും മെച്ചമുണ്ടെങ്കിൽ . പ്രകാശ് രാജ് ഒന്നുരണ്ടു കൊല്ലം കൊണ്ട് പൊതുജീവിതത്തിൽ നിന്നുകൂടി പുറത്താകും