രാജ്യത്തെ കാഴ്ചപരിമിതയായ ആദ്യ IAS ഓഫിസർ പ്രഞ്ജാൽ പാട്ടീൽ

189

 

രാജ്യത്തെ കാഴ്ചപരിമിതയായ ആദ്യ IAS ഓഫിസർ പ്രഞ്ജാൽ പാട്ടീൽ  തിരുവനന്തപുരം സബ് കളക്ടർ ആയി ചുമതലയേറ്റു. ഇരുളേ, മാറി നില്‍ക്കൂ; ഇതാ ഒരു വെളിച്ചം- അകക്കാഴ്ചയില്‍ തിരുവനന്തപുരം സബ് കലക്ടറായി ചുമതലയേറ്റ് പ്രഞ്ജാൽ പാട്ടീൽ

തിരുവനന്തപുരം ആര്‍.ഡി.ഒ കൂടിയായി ചുമതലയേറ്റ പ്രഞ്ജാൽ പാട്ടീലിനെ രാവിലെ ആര്‍ഡിഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ടി.എസ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. മഹാരാഷ്ട്ര ഉല്ലാസ് നഗര്‍ സ്വദേശിയായ ഇവര്‍ 2017 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. ഇതു വരെ എറണാകുളത്ത് അസി. കലക്ടറായി സേവനം ചെയ്യുകയായിരുന്നു. ആറാം വയസ്സില്‍ കാഴ്ചശക്തി നഷ്ടപ്പെട്ട പ്രഞ്ജില്‍ നിശ്ചദാര്‍ഢ്യവും കഠിനാധ്വാനവും കൊണ്ടാണ് ഇപ്പോഴത്തെ പദവിയിലെത്തിയത്.

2016ല്‍ ഇരുപത്തിയാറാം വയസ്സില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 773ാം റാങ്ക് നേടി ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്സ് സര്‍വീസില്‍ അവസരം ലഭിച്ചു. പക്ഷേ, കാഴ്ചശക്തിയില്ലെന്ന കാരണത്താല്‍ തഴഞ്ഞു. അടുത്ത തവണ വീണ്ടും സിവില്‍ സര്‍വീസ് എഴുതി 124ാം റാങ്ക് കരസ്ഥമാക്കി.മുംബൈ സെന്റ് സേവ്യേഴ്സ് കോളജില്‍ നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്നും ഇന്റര്‍നാഷനല്‍ റിലേഷന്‍സില്‍ പി.ജിയും നേടിയ ശേഷമാണു സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നത്.വ്യവസായിയായ കോമള്‍ സിങ് പാട്ടീലാണു ഭര്‍ത്താവ്. എല്‍.ബി.പാട്ടീല്‍-ജ്യോതി പാട്ടീല്‍ ദമ്പതികളുടെ മകളാണ്. .

Previous articleകന്നിമൂല എന്ന വാക്കുതന്നെ ഇല്ല
Next articleമലയാളിക്ക് നഷ്ടമാകുന്ന പ്രാദേശിക സംസ്കാരം
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.