ക്വാറന്റൈൻ ചിലവുകൾ ഈടാക്കുമെന്ന സർക്കാർ നിലപാട് പുനഃപരിശോധിക്കണം

51

A Covid-19 threat to business acquisitions | Evaluateതിരിച്ചു വരുന്ന പ്രവാസികളിൽ നിന്ന് ക്വാറന്റൈൻ ചിലവുകൾ ഈടാക്കുമെന്ന സർക്കാർ നിലപാട് പുനഃപരിശോധിക്കണം എന്നാണ് ആവശ്യപ്പെടാനുള്ളത്.മാസങ്ങളായി ശമ്പളം കിട്ടാതെയും ജോലി നഷ്ടപ്പെട്ടും , ആരുടെയൊക്കെയോ സഹായത്താൽ ടിക്കറ്റെടുത്ത്, അത്യധികം പ്രയാസങ്ങളുടെ ഇടയിൽ നിന്നാണ് പ്രവാസികളിൽ പലരും ഇപ്പോൾ തിരിച്ചു വരുന്നത്.. നിർബന്ധിത ക്വാറന്റൈൻ പാലിക്കാൻ അവർ തയ്യാറാകുന്നത് സമൂഹത്തോടുള്ള ഒരു ഉത്തരവാദിത്വം എന്ന നിലയിൽ കൂടിയാണ്.

തിരിച്ചു വരുന്നവരിൽ പണം കൊടുക്കാൻ കഴിവുള്ളവരും തയ്യാറുള്ളവരും ഉണ്ടാകാം, അത്തരക്കാരിൽ നിന്ന് അത് ഈടാക്കുന്നതിൽ കുഴപ്പമില്ല, പക്ഷേ ഒരു ഗതിയുമില്ലാതെ തിരിച്ചു വരുന്ന പാവങ്ങളിൽ നിന്ന് നിർബന്ധിതമായി അത് ഈടാക്കുന്നത് കേന്ദ്രം പറഞ്ഞിട്ടായാലും പറഞ്ഞിട്ടില്ലാതെയായാലും അനീതിയാണ്. എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ ഒരു തീരുമാനമുണ്ടാകണം.

മടങ്ങിവരുന്ന പ്രവാസികളെ നിരീക്ഷണത്തിൽ പാർപ്പിക്കാനായി 125,000 പേർക്ക് ഉള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് എന്നും; അവയിൽ 116,500 കിടക്കകൾ അന്യരാജ്യങ്ങളിൽ നിന്നും വരുന്ന പ്രവാസികൾക്കായി മാറ്റിവെച്ചിട്ടുണ്ട് എന്നുമാണ് കേരള സർക്കാർ, കേരള ഹൈക്കോടതിയെ അറിയിച്ചത്.

അതിൽ 9000 കിടക്കകൾ ഉയർന്ന സൗകര്യങ്ങൾ ആഗ്രഹിക്കുന്ന ആൾക്കാർക്ക് ഉള്ള ഹോട്ടൽ മുറികളും, ശേഷിക്കുന്ന കിടക്കകൾ സാധാരണ സൗകര്യങ്ങൾ ഉള്ള സാധാരണ പ്രവാസികൾക്ക് ഉള്ളതുമാണ്. ഉയർന്ന സൗകര്യങ്ങൾ ഉള്ള 9000 കിടക്കകൾ ഗുണഭോക്താക്കൾ പണം സ്വന്തം നിലയിൽ നൽകേണ്ടത് ആണ് എന്നും ശേഷിക്കുന്നവ സൗജന്യവുമാണ് എന്നാണ് പരക്കെ ഉണ്ടായിരുന്ന പ്രചാരണം.

മടങ്ങി വരുന്ന പ്രവാസികളെ 28 ദിവസം സർക്കാർ നിരീക്ഷണത്തിൽ താമസിപ്പിച്ചാൽ പോലും പ്രതിദിനം 4160 (116500/ 28=4160) പ്രവാസികളെ വീതം മടക്കി കൊണ്ടുവരാൻ സർക്കാർ ഹൈക്കോടതിയെ അറിയിച്ച സൗകര്യങ്ങൾ പര്യാപ്തമാണ്. എന്നാൽ അതിന്റെ പത്തിൽ ഒന്ന് കപ്പാസിറ്റി പോലും ഇപ്പോൾ ഉപയോഗിക്കുന്നില്ല.

ഒന്നുകിൽ സർക്കാർ സമൂഹത്തെയും കോടതിയേയും ഇല്ലാത്ത സംവിധാനം ഉണ്ട് എന്ന് പറഞ്ഞു പറ്റിച്ചു. അല്ലെങ്കിൽ ആവിശ്യത്തിൽ ഏറെ സംവിധാനങ്ങൾ ഉണ്ടാക്കി നാടിൻറെ പണം പാഴാക്കി കളയുന്നു. രണ്ടായാലും കുറച്ചു പാർട്ടി അനുയായികൾക്ക് അല്ലാതെ ഇതുകൊണ്ട് നാടിനോ നാട്ടുകാർക്കോ പ്രത്യേകിച്ച് നേട്ടം ഒന്നും ഇല്ല.

കേരളം ഇന്ന് കാണുന്ന ഈ നിലയിലായത് പ്രവാസികളുടെ കൂടി വിയർപ്പിന്റെ കരുത്തിലാണ്, തിരിച്ചൊന്നും ഇത്ര കാലം വരേയും അവർ ആവശ്യപ്പെട്ടിട്ടില്ല, ഇപ്പോൾ ആവശ്യപ്പെടുന്നത് നിവൃത്തികേട്‌ കൊണ്ടാണ്, ഗതിയില്ലാത്തത് കൊണ്ടാണ്.ദിവസവും നിരവധി പേർ മരിച്ചു വീഴുന്ന ദുരിതസാഹചര്യങ്ങളിൽ നിന്ന് മറ്റൊരു വഴിയും ഇല്ലാത്തത് കൊണ്ട് മാത്രം തിരിച്ചു വരുന്നവരാണവർ. വെക്കേഷൻ ആസ്വദിക്കാൻ വരുന്നവരല്ല അവരൊന്നും. ഇത്തിരി കരുണ അവരോടും കാണിക്കണം.

വിദേശത്ത് നിന്നും മടങ്ങുന്ന പ്രവാസികൾ അതാത് സംസ്ഥാനങ്ങളിൽ എത്തി ആശുപത്രിയിലോ, സർക്കാർ സർക്കാർ സംവിധാനങ്ങളിലോ പണം നൽകി ക്വറന്റൈനിൽ കഴിയണം എന്നാണ് കേന്ദ്ര നിർദേശം. ഈ നിർദേശ പ്രകാരം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് തിരിച്ചെത്തിയ എല്ലാ പ്രവാസികളിൽ നിന്നും ക്വറന്റൈൻ ഫീസ് ഈടാക്കമായിരുന്നു. വന്ദേ ഭാരത് മിഷൻ എന്നൊക്കെ പേരിട്ട് യുദ്ധക്കപ്പലിന് വരെ ചരിത്രത്തിലാദ്യമായി ടിക്കറ്റ് വെച്ച് സർവീസ് നടത്തിയ കേന്ദ്ര സർക്കാരിന്റെ നിർദേശമാണ് ക്വറന്റൈൻ ചിലവ് നൽകണം എന്നത് ഓർക്കുക. മാത്രവുമല്ല നാട്ടിലെത്തിയാൽ പണം നൽകി ക്വറന്റൈനിൽ കഴിയാം എന്ന് ഉറപ്പ് നൽകിയ ശേഷമാണ് ഓരോ പ്രവാസികളെയും യാത്ര ചെയ്യാൻ അനുവദിക്കുന്നത്.

വസ്തുതകകൾ ഇങ്ങനെയാണെന്നിരിക്കെ കേരള സർക്കാർ തുടക്കം മുതൽ പ്രവാസികളിൽ നിന്നും ക്വറന്റൈൻ ചിലവ് ഈടാക്കിയില്ല. ഭൂരിപക്ഷം ഇതര സംസ്ഥാനങ്ങളും ഇൻസ്റ്റിറ്റുഷണൽ ക്വറന്റൈനു വേണ്ടി പണം മേടിക്കുകയും ചെയ്തു. വിദേശങ്ങളിൽ നിന്നും എത്തുന്ന പ്രവാസികളുടെ എണ്ണം കൂടിയതിനാലും, ഭാരിച്ച തുക നിരീക്ഷണത്തിലുള്ള ആളുകൾക്ക് വേണ്ടി ആവശ്യമായി വരുന്നു എന്നതിനാലും കേന്ദ്ര നിർദേശം ഉണ്ടായിരുന്നിട്ടും കേരളം നടപ്പിലാകാത്ത ക്വറന്റൈൻ ചിലവ് പ്രവാസികൾ വഹിക്കണമെന്ന നിബന്ധന ഇനിമുതൽ നടപ്പിലാക്കും എന്നാണ് അറിയിച്ചത്.

ക്വറന്റൈന് പണം നൽകണം എന്നത് സംസ്ഥാന സർക്കാർ നിയമമല്ല മറിച്ച് കേന്ദ്ര നിർദേശമാണ് എന്ന് ചുരുക്കം. ലോകത്തിലെ സാമ്പത്തിക തലതൊട്ടപ്പനായ അമേരിക്കയിൽപോലും ലക്ഷങ്ങളാണ് രോഗലക്ഷണങ്ങളുള്ള ഓരോരുത്തരും മുടക്കേണ്ടത് എന്നറിയുമ്പോഴാണ് വരവിനേക്കാൾ കൂടുതൽ ചിലവുകളുള്ള ഒരു ചെറിയ കൺസ്യുമർ സ്റ്റേറ്റ് സാധ്യമായ സൗജന്യങ്ങളെല്ലാം നൽകി മാതൃകയായത് എന്നോർക്കണം. മറ്റ് സംസ്ഥാനങ്ങളെപോലെ കേരളത്തിൽ ആരംഭം മുതൽ കൊറോണയ്ക്ക് കാര്യമായി ക്ലച്ച് പിടിക്കാൻ സാധിക്കാതിരുന്നതിൽ വ്യസനിക്കുന്ന ഒരു വിഭാഗം ആളുകൾ കൊറോണ വ്യാപനം ത്വരിതഗതിയിലായത് സുവർണമാവസരമായി കാണുകയാണോ എന്ന സംശയം ഇല്ലാതില്ല.

വസ്തുതകൾ ഇങ്ങനെയാണെങ്കിലും സ്ഥിര ജോലിയില്ലാതെ, വളരെയധികം കഷ്ടതകൾ അനുഭവിച്ചുകൊണ്ട് തിരികെയെത്തുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസികളെ ക്വറന്റൈൻ ചാർജ്ജ് നൽകുന്നതിൽ നിന്നും ഒഴിവാക്കേണ്ടതും ചികിത്സകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ പൂർണ്ണമായും സൗജന്യമായി നൽകേണ്ടതുമുണ്ട്.