മഴകഴിഞ്ഞ ഉടനെയുള്ള മാസങ്ങളിൽ സാധാരണയായി കാണപ്പെടുന്ന പ്രാണികളാണ് തൊഴുകൈയ്യൻ(praying mantis). മുൻ കൈകൾ സദാ ഉയർത്തിപ്പിടിച്ച് തൊഴുകൈയ്യോടെ പ്രാർത്ഥിക്കുന്ന രീതിയിൽ ഇരിക്കുന്നതിനാലാണ് ഈ പ്രാണികൾ ഇങ്ങനെ അറിയപ്പെടുന്നത്. ഇരകൾ അടുത്തെത്തുമ്പോൾ പെട്ടെന്ന് അവയെ കൈക്കുള്ളിൽ ഒതുക്കാനുള്ള സൂത്രപ്പണിയാണ് ഈ ഇരുപ്പ്.ലോകത്താകമാനം 2300 ഇനത്തിലേറെ തൊഴുകൈയ്യൻ പ്രാണികളുണ്ട്. ഇവയിൽ 162 എണ്ണം ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിലെ കേരളത്തിൽനിന്നുള്ള 43 സ്പീഷ്യസുകളും ഉൾപ്പെടും.

Mantis religiosa eating grasshopper

നീണ്ടുമെലിഞ്ഞ ശരീരവും, നീണ്ടകഴുത്തും, നിറയെമുള്ളുകളുള്ള പരന്ന കൈകളും ത്രികോണാകൃതിയിലുള്ള തലയും ഉണ്ടകണ്ണുകളും ഈ പ്രാണിയുടെ പ്രത്യേകതകയാണ്. തല 180 ഡിഗ്രിയും തിരിയ്ക്കാൻ പറ്റുന്നതിനാൽ പിന്നിലെ കാഴ്ചയും ഇവയ്ക്ക് സാധ്യമാണ്. പച്ചയോ തവിട്ടോ നിറമുള്ളതിനാലും ചെടികൾക്കിടയിൽ പതുങ്ങിയിരിക്കുന്നതിനാലും ഇവയെ കണ്ടുകിട്ടുക വിഷമകരമാണ്.

മാംസഭോജികളായ ഇരപിടിയന്മാരാണ് തൊഴുകൈയ്യൻ പ്രാണികൾ. പൂക്കളിലും കമ്പുകളിലും ഒളിഞ്ഞിരിയ്ക്കുന്ന ഇവ, ഇര അടുത്തെത്തുമ്പോൾ മുൻകാലുകൾ ധ്രുതഗതിയിൽ ചലിപ്പിച്ച് ഇരയെ കൈയ്യിലൊതുക്കുകയും മെല്ലെ കടിച്ച് മുറിച്ച് ഭക്ഷിയ്ക്കുകയും ചെയ്യുന്നു. പൂമ്പാറ്റകളും നിശാശലഭങ്ങളും പുൽച്ചാടികളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. കൃഷിയിടങ്ങളിലെ കീട-പ്രാണി നിയന്ത്രിക്കുന്നതിൽ ഇത് പ്രധാന പങ്കുവഹിയ്ക്കുന്നതിനാൽ കർഷകരുടെ മിത്രങ്ങളെന്നും ഇവ അറിയപ്പെടുന്നു.

ആൺ പ്രാണികൾ താരതമേന ചെറുതും മെലിഞ്ഞവയുമാണ്. തൊഴുകൈയ്യൻ പ്രാണികളുടെ പ്രണയചോഷ്ടകൾ, ഇണചേരൽ പ്രജനനരീതികൾ എന്നിവ ഏറെ കൗതുകമുണ്ടാക്കുന്നവയാണ്. ഫെറമോണുകളുടെ സഹായത്താലാണ് ഇവ ഇണയെ ആകർഷിക്കുന്നത്. ഇണചേരുന്ന ഒടനെ ആൺ പ്രാണികളെ, പെൺപ്രാണികൾ തന്നെ ഭക്ഷിക്കുന്നു. ചില സമയങ്ങളിൽ ഇണചേരലിനിടയിൽ ആൺപ്രാണികളുടെ തല കടിച്ച് മുറിച്ച് തിന്നാറുണ്ട്. ഇണചേർന്നതിന് ശേഷം നുരയും പതയുമുള്ള ഒരു ചെറു കൂട് ഉണ്ടാക്കി അതിൽ മുട്ടകൾ നിക്ഷേപിയ്ക്കുന്നു. പെട്ടി പോലുള്ള ഈ മുട്ടപേടകത്തെ ഊതീക്ക (ootheca) എന്നാണ് അറിയപ്പെടുന്നത്. കുറച്ച് സമയത്തിനകം ഈ പേടകം വെളുപ്പും മഞ്ഞയിൽ നിന്നും തവിട്ടുനിറമായി മാറുന്നു. ദിവസങ്ങൾക്ക് ശേഷം മുട്ടപേടകം പൊട്ടിച്ച് തൊഴുകൈയ്യൻ പ്രാണികൾ പുറത്തുവരുന്നു.

(അറിവുകൾക്ക് കടപ്പാട് )

Leave a Reply
You May Also Like

എന്താണ് ചോക്ക് ഹോൾഡ് ?

എന്താണ് ചോക്ക് ഹോൾഡ് ? അറിവ് തേടുന്ന പാവം പ്രവാസി ചോക്ക് ഹോൾഡ് എന്നത് ഒരു…

ഒരു ന്യൂക്ലിയർ ബോംബിന് ആവശ്യമായ വസ്തുക്കൾ എന്തൊക്കെ ? അത് എങ്ങനെ പ്രവർത്തിക്കുന്നു ?

എഴുതിയത് : Asim Asim കടപ്പാട് : നമ്മുടെ പ്രപഞ്ചം എല്ലാവരും Oppenheimer എന്ന സിനിമയെ…

അറിയാമോ, നിങ്ങൾ കഴിക്കുന്ന ജിലേബി ശരിക്കും ജിലേബിയല്ല !

അറിയാമോ, നിങ്ങൾ കഴിക്കുന്ന ജിലേബി ശരിക്കും ജിലേബിയല്ല!⭐ അറിവ് തേടുന്ന പാവം പ്രവാസി ????മധുരമെന്ന് കേൾക്കുമ്പോൾ…

ചൈന മുട്ട അഥവാ പ്ലാസ്റ്റിക് മുട്ട, എന്താണീ ചൈനീസ് മുട്ട ?

“മാരക രാസവസ്തുക്കള്‍ ചേര്‍ത്ത ചൈനീസ് മുട്ട വിപണിയില്‍ സുലഭം. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാത്ത ഇത്തരം മുട്ടകള്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി ആരോപണമുണ്ട്. ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ പ്ലാസ്റ്റിക് പോലെയായി മാറുന്ന മുട്ട പുഴുങ്ങിയതുപോലെ തോടുകള്‍ അടര്‍ന്നുവരുന്നതായി കണ്ണൂര്‍ ജില്ലയിലെ ഒരു കർഷകൻ പറയുന്നു.