fbpx
Connect with us

SEX

ശീഘ്രസ്ഖലനം ഓരോ വ്യക്തിക്കും വിഭിന്നമായാണ് കാണുന്നത്, ഇനി ശീഘ്രസ്ഖലനത്തെ ഭയക്കേണ്ട

Published

on

നിയന്ത്രിക്കാനാവാത്ത വിധം അപ്രതീക്ഷിതമായി സ്ഖലനം സംഭവിച്ചുപോവുന്നതാണ് ശീഘ്രസ്ഖലനം. വളരെ ചെറിയ തോതിലുള്ള ലൈംഗിക ഉദ്ദീപനം വരുമ്പോഴേക്കും ശുക്ല വിസര്‍ജ്ജനം അറിയാതെ നടന്നുപോവുന്നു.ഇത് ദമ്പതികളില്‍ ഇരുവര്‍ക്കും അസംതൃപ്തിക്ക് ഇടനല്‍കുന്നു. മാത്രമല്ല, ലൈംഗിക ബന്ധം വേണ്ടവിധം നടത്താനാവില്ലല്ലോ എന്ന ആശങ്കയും പങ്കാളിയെ സംതൃപ്തിപ്പെടുത്താന്‍ കഴിയുന്നില്ലല്ലോ എന്ന കുറ്റബോധവും ഏറി വരുന്തോറും ഇതൊരു രോഗാവസ്ഥയായി രൂപാന്തരപ്പെടുകയും ശീഘ്രസ്ഖലനം സ്ഥിരമായി തീരുകയും ചെയ്യുന്നു.

കാരണങ്ങള്‍

ശീഘ്രസ്ഖലനത്തിന്‍റെ കാരണങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്. അത് ഓരോ വ്യക്തിയുടെയും ശാരീരികാവസ്ഥയെ ആശ്രയിച്ചിരിക്കും. പരിചയവും പ്രായവും കൂടിവരുമ്പോള്‍ പുരുഷന്മാര്‍ക്ക് രതിമൂര്‍ച്ഛ എത്തുന്ന സമയം നീട്ടിയെടുക്കാന്‍ സാധിക്കുകയാണ് സ്വാഭാവികമായി വേണ്ടത്. ചിലപ്പോള്‍ ഒരു പുതിയ പങ്കാളിയോടൊപ്പം കഴിയേണ്ടി വരുമ്പോള്‍ ചില പുരുഷന്മാര്‍ക്ക് ശീഘ്രസ്ഖലനം സംഭവിച്ചു പോവാറുണ്ട്.

സ്ഖലനങ്ങള്‍ തമ്മില്‍ വളരെ നാളത്തെ അന്തരമുണ്ടാവുമ്പോഴും ശീഘ്രസ്ഖലനം സംഭവിക്കാം. അതായത് അടുത്തടുത്ത ദിവസങ്ങളില്‍ ഉണ്ടാവുന്ന സ്ഖലനം ശീഘ്രസ്ഖലനമായി മാറാറില്ല. ഒരു സ്ഖലനം കഴിഞ്ഞ് പിന്നീട് വളരെ നാള്‍ കഴിഞ്ഞാണ് അടുത്ത സ്ഖലനം സംഭവിക്കുന്നത് എങ്കില്‍ മാത്രം ചിലപ്പോള്‍ അത് പെട്ടന്ന് സംഭവിച്ചു എന്ന് വരാം.

Advertisement

ആശങ്ക, കുറ്റബോധം, വിഷാദം, അപകര്‍ഷ ബോധം എന്നിവ ശീഘ്രസ്ഖലനത്തിന് ഇടവയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. മദ്യപാനം രതിമൂര്‍ച്ഛയെ വൈകിക്കുന്നതായി(അതിനു കാരണം മറ്റ് പലതുമാണെങ്കിലും) കണ്ടിട്ടുണ്ട്. എന്നാല്‍, പതിവായി മദ്യപിക്കുന്നവര്‍ മദ്യം കഴിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും ചിലപ്പോള്‍ ശീഘ്രസ്ഖലനം സംഭവിക്കാം. മദ്യപാനം തീര്‍ത്തും ഒഴിവാക്കുന്നത് പക്ഷേ, സ്ഖലനത്തിനെടുക്കുന്ന സമയം നീട്ടിക്കിട്ടാനാണ് സഹായിക്കുക. വളരെ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഹോര്‍മോണ്‍ തകരാറുകളോ അകത്തോ പുറത്തോ ഉള്ള ചില മുറിവുകളോ അസുഖങ്ങളോ മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങളോ ശീഘ്രസ്ഖലനത്തിന് വഴിവയ്ക്കാറുണ്ട്.

ശീഘ്രസ്ഖലനം ഓരോ വ്യക്തിക്കും വിഭിന്നമായാണ് കാണുന്നത്. കാരണം, എല്ലാ വ്യക്തികളുടെയും രതിമൂര്‍ച്ഛയ്ക്കുള്ള സമയം ഒരേ തരത്തിലായിരിക്കില്ലല്ലോ. മറ്റൊന്ന് ഒരേ വ്യക്തിയുടെ തന്നെ പല അവസരത്തിലുള്ള സ്ഖലനങ്ങളും പല സമയത്തായിരിക്കാം. അതുകൊണ്ട് കൃത്യം ഇത്ര മിനിറ്റാണ് പുരുഷന്‍റെ സ്ഖലന സമയം എന്ന് വ്യക്തമായി പറയാനാവില്ല.

മാത്രമല്ല, ഇണയുടെ ലൈംഗികാവസ്ഥ കൂടി കണക്കിലെടുത്തേ ഇതിനെ അപഗ്രഥിക്കാനാവൂ. അതുകൊണ്ട് ഇണയെ തൃപ്തിപ്പെടുത്താനായില്ല എന്ന് തോന്നുകയോ ഇണ അങ്ങനെ പരാതിപ്പെടുകയോ, വിചാരിക്കാതെ സ്ഖലനം സംഭവിച്ചുപോയതായി സ്വയം തോന്നുകയോ ചെയ്യുമ്പോള്‍ യോഗ്യരായ ഡോക്‍ടറെ കണ്ട് അഭിപ്രായം ആരായുകയും പരിശോധന നടത്തുകയും ചെയ്യുന്നതാണ് നല്ലത്.സ്വയംഭോഗം നടത്തുമ്പോള്‍ പോലും ചിലര്‍ക്ക് സ്ഖലനം പെട്ടെന്നു സംഭവിക്കാറുണ്ട്. മാനസികാവസ്ഥ തന്നെയാണ് ഇവിടെയും കാരണം. ബോധപൂര്‍വം സ്ഖലനം വൈകിക്കാന്‍ സ്വയം പരിശീലിക്കുകയാണ് ഈ അവസ്ഥ മാറ്റാനുള്ള ഒരു വഴി

ചികിത്സ

സാധാരണ ഗതിയില്‍ ശീഘ്രസ്ഖലനത്തിന് ചികിത്സ ആവശ്യമില്ല. അല്‍പ്പമൊരു മനോധൈര്യവും കാത്തിരിക്കാനൊരു മനസ്ഥിതിയും ഉണ്ടായാല്‍ മതി. പിന്നെ, പങ്കാളിയുടെ സഹായവും പ്രോത്സാഹനവും കൂടിയുണ്ടായാല്‍ പ്രശ്നം എളുപ്പത്തില്‍ പരിഹരിക്കാനാവും. ശീഘ്രസ്ഖലനം രോഗാവസ്ഥയായി മാറിയിട്ടില്ലെങ്കില്‍ അല്‍പ്പകാലത്തിനുള്ളില്‍ സ്വയം മാറാവുന്നതേയുള്ളു. സ്വയം ചെയ്യാവുന്ന ഒരു ചികിത്സാ രീതി ശ്രദ്ധ തിരിക്കല്‍ സൂത്രമാണ്. അതായത്, ആക്രാന്തമോ പരിഭ്രമമോ ആശങ്കയോ അമിതാവേശമോ ഇല്ലാതെ ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുക. മനസിനെ മറ്റ് കാര്യങ്ങളിലേക്ക് വ്യാപരിപ്പിക്കുക. ചെയ്യുന്ന ലൈംഗിക വൃത്തിയില്‍ തന്നെ ശ്രദ്ധയൂന്നാതിരിക്കുക.അല്‍പ്പം തമാശയായി തോന്നാമെങ്കിലും ലൈംഗിക വേഴ്ച നടക്കുമ്പോള്‍ ഒന്നു മുതല്‍ നൂറു വരെയോ അതില്‍ കൂടുതലോ എണ്ണാന്‍ ശ്രമിക്കുന്നത് പെട്ടന്ന് സ്ഖലനം സംഭവിക്കാതെ സൂക്ഷിക്കാന്‍ സഹായിക്കും. ഈ രീതി ശീഘ്രസ്ഖലനഭീതിയോ സംശയമോ ഉള്ളവര്‍ മാത്രം ചെയ്താല്‍ മതി. ഈ രീതി പരിചയിക്കുന്നതോടെ സ്ഖലനം നീട്ടിയെടുക്കാനുള്ള മാനസികമായൊരു തയ്യാറെടുപ്പ് സ്വയം ആര്‍ജ്ജിക്കാനാവും.മദ്യം, പുകയില, മയക്കുമരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്നവര്‍ അത് സ്ഥിരമായി നിര്‍ത്തുന്നത് ഉത്തേജനം കൂട്ടാനും സ്ഖലനം നിയന്ത്രിച്ചു നിര്‍ത്താനും സഹായകമാവും
**
ഇനി ശീഘ്രസ്ഖലനത്തെ ഭയക്കേണ്ട

Advertisement

സ്ത്രീപുരുഷ ലൈംഗിക ബന്ധങ്ങളില്‍ പുരുഷനെ അലട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതികളിലൊന്നാണ് ശീഘ്രസ്ഖലനം. ലൈംഗിക ബന്ധം തുടങ്ങിക്കഴിയുന്നതോടെ പുരുഷന് സ്ഖലനം സംഭവിക്കുന്നതാണ് ശീഘ്രസ്ഖലനം. ഇതുമൂലം ലൈംഗിക ബന്ധത്തില്‍ മാത്രമല്ല, വിവാഹ ജീവിതത്തിലും ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. ലിംഗം പ്രവേശിപ്പിച്ച് 7 മുതല്‍ 20 വരെയുള്ള ചലനങ്ങളില്‍ സ്ഖലനം സംഭവിക്കുകയാണെങ്കില്‍ സാധാരണ ഗതിയില്‍ അതിനെ ശീഘ്രസ്ഖലനമായി കണക്കാക്കാറില്ല. അതനു മുന്‍പ്, ചിലര്‍ക്ക് സ്പര്‍ശനത്തോടു കൂടി തന്നെ സ്ഖലനം സംഭവിക്കുന്നതായി കാണുന്നു. ഇത് ഗുരുതരമായ പ്രശ്‌നമല്ലെങ്കിലും, ശരിയായ രീതിയിലുള്ള കൗണ്‍സിലിംഗും ചികിത്സയും ലഭ്യമായില്ലെങ്കില്‍ സ്ത്രീയ്ക്കും പുരുഷനും ഇടയില്‍ ഉണ്ടാകുന്ന മാനസികമായ അകല്‍ച്ച വലുതായിരിക്കും. SHARE THIS STORY Comment മാനസികമായ തയ്യാറെടുപ്പുകളാണ് ശീഖ്രസ്ഖലനം നിയന്ത്രിക്കാനായി ഡോക്ടര്‍മാര്‍ ആദ്യമായി നിര്‍ദ്ദേശിക്കുന്നത്. ഒട്ടും മാനസിക പിരിമുറുക്കം കൂടാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയെന്നതാണ് പ്രധാനപ്പെട്ടത്. ലൈംഗിക ബന്ധത്തിനു മുന്‍പുള്ള ലീലകളില്‍ ഏര്‍പ്പെടുകയും, സ്ത്രീ ശരിയായ രീതിയില്‍ ഉത്തേജിക്കപ്പെടുമ്പോള്‍ മാത്രം സംഭോഗത്തിലേര്‍പ്പെടുകയും ചെയ്യുകയാണെങ്കില്‍ ഇരുവര്‍ക്കും പൂര്‍ണ സംതൃപ്തിയോടെ ലൈംഗികബന്ധം പരിസമാപ്തിയിലെത്തിക്കാം. സ്ഖലനം സംഭവിക്കുമെന്നു തോന്നുമ്പോള്‍ ലിംഗത്തിന്റെ ചലനം നിര്‍ത്തി പരീക്ഷിക്കുന്നത് ഏറെ ഗുണകരമായി കാണുന്നു. മൂന്നു നാലോ തവണ ഇത്തരത്തില്‍ ചെയ്യുമ്പോള്‍ ശരിയായ രീതിയില്‍ സ്ഖലനം ലഭിക്കുന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കൗണ്‍സിലിംഗും ശരിയായ രീതിയിലുള്ള ലൈംഗിക ബന്ധവും ശീഘ്രസ്ഖലനം നിയന്ത്രിക്കാന്‍ പര്യാപ്തമാകുന്നില്ലെങ്കില്‍ ഔഷധ സേവകൊണ്ട് ഇവ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

 1,832 total views,  4 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment5 mins ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment15 mins ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment30 mins ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment51 mins ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment58 mins ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment1 hour ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment2 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment2 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment2 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment2 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment3 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment14 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment14 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment15 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured22 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »