Connect with us

Doctor

പൂർണ്ണ വളർച്ചയെത്തുന്നതിനു മുൻപ് ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ

1963 August ഒൻപതാം തീയതി ജനിച്ച ഒരു കുഞ്ഞായിരുന്നു പാട്രിക്. ജനിക്കുന്ന സമയത്ത് അവനു 34 ആഴ്ചകൾ തികഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. 2.11 കിലോ തൂക്കവും. ജനിച്ചപ്പോൾ മുതൽ അവൻ ശ്വസിക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. 36 മണിക്കൂറുകൾക്ക് ശേഷം അവൻ ഇൗ ലോകത്തോട് വിട പറഞ്ഞു.

 48 total views

Published

on

1963 August ഒൻപതാം തീയതി ജനിച്ച ഒരു കുഞ്ഞായിരുന്നു പാട്രിക്. ജനിക്കുന്ന സമയത്ത് അവനു 34 ആഴ്ചകൾ തികഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. 2.11 കിലോ തൂക്കവും. ജനിച്ചപ്പോൾ മുതൽ അവൻ ശ്വസിക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. 36 മണിക്കൂറുകൾക്ക് ശേഷം അവൻ ഇൗ ലോകത്തോട് വിട പറഞ്ഞു.

പൂർണ്ണമായ ഒരു ഗർഭകാലം എന്നു പറയുന്നത് 40 ആഴ്ചകളാണ്. 37 ആഴ്ചകൾ തികഞ്ഞാൽ തന്നെ അവരെ നമ്മൾ പൂർണ്ണ വളർച്ചയെത്തിയ കുട്ടിയായാണ് കണക്കാക്കുന്നത്. 34 മുതൽ 37 ആഴ്ചകൾ വരെ Late Preterm എന്ന ഗണത്തിലാണ് വരുക. ഇൗ കുട്ടികൾക്ക് Preterm കുട്ടികളുടെ അത്രയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാകില്ല. എന്നാൽ Term കുട്ടികളുടെ അത്രയും ആരോഗ്യവും ഉണ്ടാകില്ല. പാൽ വലിച്ച് കുടിക്കാനുള്ള ബുദ്ധിമുട്ടും ജനിച്ചയുടനെ കുഞ്ഞുങ്ങളിൽ കാണുന്ന മഞ്ഞപ്പിത്തം വരാനുള്ള സാധ്യതകളും ഇത്തരം കുട്ടികളിൽ കുറച്ചു കൂടുതൽ ആയിരിക്കും.

34 ആഴ്ചകൾക്ക് മുമ്പുള്ള കുട്ടികളെയാണ് നമ്മൾ യഥാർത്ഥത്തിൽ Preterm കുട്ടികൾ എന്ന് പറയുന്നത്. അതിൽ തന്നെ 28 ആഴ്ചയിൽ താഴെയുള്ള കുട്ടികളെ Extreme Preterm എന്ന് പറയും. 23-24 ആഴ്ച പൂർത്തിയായതിന് ശേഷം മാത്രമാണ് ആണ് ഒരു കുഞ്ഞിന് ജീവിക്കാനുള്ള സാധ്യത (viability) വരുന്നത്. അത് കൊണ്ട് തന്നെ അതിലും താഴെയുള്ള കുട്ടികൾക്ക് സാധാരണ ഗതിയിൽ resuscitation നൽകാറില്ല.

ഗർഭകാലത്ത് അമ്മമാരിൽ കാണുന്ന പ്രഷർ, ഡയബറ്റിസ്, ഇൻഫെക്ഷൻ (പ്രത്യേകിച്ച് മൂത്രത്തിൽ പഴുപ്പ്), ഒന്നിൽ കൂടുതൽ കുഞ്ഞുങ്ങൾ (multiple pregnancy), രക്തസ്രാവം (ante partum hemorrhage) മുതലായവയാണ് മൂപ്പെത്തുന്നതിന് മുൻപ് കുഞ്ഞുങ്ങൾ പുറത്ത് വരാനുള്ള പ്രധാന കാരണങ്ങൾ.

മൂപ്പ്‌ കുറയുന്തോറും പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലായിരിക്കും. അത് കൊണ്ട് തന്നെ, ഇത്തരം കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുവാൻ സൗകര്യങ്ങളുള്ള ആശുപത്രിയിൽ പ്രസവിക്കുന്നതായിരിക്കും പ്രസവശേഷം കുഞ്ഞിനെ അങ്ങോട്ട് മാറ്റുവാൻ ശ്രമിക്കുന്നതിലും നല്ലത്. കുഞ്ഞുങ്ങളുടെ വലിപ്പം കുറവായിരിക്കുമെങ്കിലും എല്ലാ അവയവങ്ങളും ഉണ്ടായിരിക്കും. പക്ഷേ അവയുടെ പ്രവർത്തനം പൂർണ്ണ തോതിൽ നടക്കുന്നുണ്ടാവില്ല. Preterm കുഞ്ഞുങ്ങളിൽ കാണുന്ന പ്രശ്നങ്ങളെ കുറിച്ചും അവക്കെതിരെ ഉള്ള പ്രതിരോധ മാർഗ്ഗങ്ങളെ കുറിച്ചും അവക്കുള്ള ചികിത്സരീതികളെ കുറിച്ചും നമുക്ക് നോക്കാം.

ജനനസമയത്ത്

• ഇത്തരം കുട്ടികളുടെ ശരീരത്തിലെ ഊഷ്മാവ് പെട്ടെന്ന് താഴ്ന്നു പോകുവാൻ സാധ്യതയുള്ളതിനാൽ പ്രസവം നടക്കുന്ന മുറിയുടെ ചൂട് അല്പം കൂട്ടി വെക്കാറുണ്ട്. വേഗം തുടച്ചെടുത്ത് തുണിയിൽ പൊതിഞ്ഞ് പുറമെ നിന്നും ചൂട് നൽകുവാൻ കഴിയുന്ന ഉപകരണത്തിൽ (warmer) വെച്ചാണ് മറ്റ് പരിശോധനകൾ നടത്തുക. അതിനു ശേഷം NICUവിൽ അവരെ പരിചരിക്കുന്നതും warmer അല്ലെങ്കിൽ incubator ന്റെ ഉള്ളിൽ വെച്ചായിരിക്കും.

• ജനിച്ചയുടനെയുള്ള ശ്വാസം അഥവാ കരച്ചിൽ വളരെ പ്രധാനപ്പെട്ടതാണ്. ശ്വാസകോശത്തിന്റെ ഉള്ളിൽ നിറഞ്ഞ് കിടക്കുന്ന ജലം വലിഞ്ഞ് പോയി അവിടം വായു വന്ന് നിറയുവാൻ ഏറ്റവും പ്രധാനം ആദ്യത്തെ ഏതാനം ശ്വാസങ്ങളാണ്‌. മാസം തികയാത്ത പുറത്ത് വരുന്ന കുഞ്ഞുങ്ങൾ കരയാതിരിക്കാനും കരഞ്ഞാൽ തന്നെ അതിന് വേണ്ടത്ര ശക്തി ഇല്ലാതിരിക്കാനുമുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അതുകൊണ്ട് അവർക്ക് കൃത്രിമ ശ്വാസം ഉടനെ തന്നെ നൽകേണ്ടി വന്നേക്കാം.

Advertisement

• ചെറിയ കുഞ്ഞുങ്ങളുടെ രക്തത്തിന്റെ അളവ് വളരെ കുറവായിരിക്കുമെന്നതിനാൽ ചെറിയ അളവിലുള്ള നഷ്ടം പോലും വലിയ പ്രശ്നങ്ങൾക്ക് വഴി വെക്കും. അത് കൊണ്ട് അക്കാര്യത്തിലും പ്രത്യേക ശ്രദ്ധ അത്യാവശ്യമാണ്.

ആദ്യത്തെ ദിവസങ്ങൾ


• Respiratory Distress Syndrome (RDS):
ശ്വാസകോശം പൂർണ്ണ വളർച്ച എത്താത്തതിനാൽ ഉണ്ടാകുന്ന ശ്വാസം മുട്ടിനെയാണ് നമ്മൾ RDS എന്ന് പറയുന്നത്. Surfactant എന്ന ഒരു പദാർത്ഥത്തിന്റെ അഭാവം മൂലമാണ് ഇത് സംഭവിക്കുന്നത്. Lungsന്റെ ഏറ്റവും ചെറിയ ഘടകമായ alveoli, കരച്ചിലിലൂടെയോ കൃത്രിമ ശ്വാസത്തിലൂടെയോ തുറന്നാലും അത് ആ അവസ്ഥയിൽ തന്നെ തുടരുവാൻ surfactant അത്യാവശ്യമാണ്. 34 ആഴ്ചയോടെയാണ് അതിന്റെ ഉത്പാദനം പൂർണ്ണ തോതിലെത്തുന്നത്. അതിനാൽ തന്നെ അതിനു മുൻപ് ജനിക്കുന്ന കുട്ടികളിൽ അതിന്റെ അഭാവം പരിഹരിക്കപ്പെടണം. ഇത്തരം പ്രസവങ്ങൾ മുൻകൂട്ടി കാണുന്ന അവസരങ്ങളിൽ അമ്മക്ക് നൽകുന്ന steroid injection ഒരു പരിധി അതിനു സഹായിക്കും. എന്നാല് ചില കുഞ്ഞുങ്ങളിൽ നമുക്ക് surfactant പുറമെ നിന്ന് നൽകേണ്ടി വരും. ഇപ്പോൾ നമുക്കിത് മരുന്നു രൂപത്തിൽ ലഭ്യമാണ്. അത് നേരിട്ട് ശ്വാസകോശത്തിലേക്ക് എത്തിക്കുവാനുള്ള ചികിത്സ രീതികളും.

ഇത് കൂടാതെ, ചില സമയങ്ങളിൽ കുഞ്ഞുങ്ങൾക്ക് ശ്വസിക്കാൻ പുറമേ നിന്ന് സഹായം വേണ്ടി വരും. രോഗത്തിൻറെ കട്ടിയനുസരിച്ച് ventilator/ CPAP/ HFNV/ Oxygen മുതലായ എന്തും ഉപയോഗിക്കേണ്ടി വന്നേക്കാം.

• Apnea of Prematurity (AOP)
ഏറ്റവും എളുപ്പത്തിൽ പറഞ്ഞാൽ… ശ്വസിക്കാൻ മറന്നു പോവുക! ഇത് തടയാൻ മരുന്നുകൾ ലഭ്യമാണ്. ആദ്യം ഇഞ്ചക്ഷനായും പിന്നീട് വായിലൂടെയും നൽകാറുണ്ട്. ചിലപ്പോൾ ഇൗ അസുഖം കാരണവും വെന്റിലേറ്റർ ഉപയോഗിക്കേണ്ടി വന്നേക്കാം. 34 ആഴ്ചക്ക്‌ തുല്ല്യമായ പ്രായം തികയുന്നതോടെ അവരുടെ തലച്ചോറ് ആവശ്യത്തിന് വികാസം പ്രാപിക്കുകയും മിക്കവാറും കുട്ടികളിൽ ഇൗ പ്രശ്നം തനിയെ പരിഹരിക്കപ്പെടുകയും ചെയ്യും.

• Patent Ductus Arteriosus (PDA)
ഗർഭാവസ്ഥയിൽ ഉള്ളതും പുറത്ത് വന്ന് അധികം വൈകാതെ അടഞ്ഞ് പോകുന്നതുമായ ഒരു രക്തക്കുഴലാണ് Ductus Arteriosus. അത് അതേപടി നിലനിന്നാൽ ശുദ്ധ രക്തവും അശുദ്ധരക്തവും കൂടി കലരാം. മൂപ്പെത്താത്ത കുട്ടികളിൽ അടഞ്ഞവ വീണ്ടും തുറന്നേക്കാം. അതിനെ പറയുന്ന പേരാണ് PDA. കുഞ്ഞിന് നൽകുന്ന ജലാംശത്തിൻെറ അളവിൽ മാറ്റങ്ങൾ വരുത്തിയും, Paracetamol/ Ibuprofen മരുന്നുകൾ നൽകിയും ഇത് ചികിത്സിക്കാൻ സാധിക്കും. ചുരുക്കം ചില അവസരങ്ങളിൽ സർജറി വേണ്ടി വന്നേക്കാം.

• Intra Ventricular Hemorrhage (IVH)
പൂർണ്ണമായി വളർച്ചയെത്താത്ത രക്തധമനികൾ പൊട്ടി തലച്ചോറിലേക്ക് രക്തം വരുന്നതിനെ പറയുന്ന പേരാണിത്. ചെറിയ തോതിലുളളവ തനിയെ വലിഞ്ഞ് പോകും. വലിയ തോതിൽ വന്നാൽ ചിലപ്പോൾ സർജറി വേണ്ടി വന്നേക്കും.

Advertisement

• Necrotizing Enterocolitis (NEC)
ദഹനപ്രക്രിയ പൂർണ്ണ തോതിൽ ആകാത്തത് മൂലം കുടലിനുണ്ടാകുന്ന പ്രശ്നമാണ് NEC. അത് കൊണ്ട്, ചെറിയ കുട്ടികൾക്ക് മറ്റ് പ്രശ്നങ്ങൾ ഒരു വിധം ഒതുങ്ങിയതിന് ശേഷമേ പാൽ കൊടുത്ത് തുടങ്ങൂ. അതും വളരെ ചെറിയ അളവിൽ. ദഹനം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷം മെല്ലെ മെല്ലെ കൂട്ടി കൊണ്ട് വരുകയാണ് ചെയ്യുക. എന്നിരുന്നാലും ചില കുട്ടികൾക്ക് ഇതുണ്ടാകാം. കുറച്ച് ദിവസം പാൽ നൽകാതിരുന്നാൽ ചിലപ്പോൾ ഇത് പതിയെ ശരിയാകും. ചില അവസരങ്ങളിൽ antibiotics ആവശ്യമായി വന്നേക്കാം. വളരെ വിരളമായി സർജറിയും.

ദഹനപ്രശ്നങ്ങൾ മുൻകൂട്ടി കാണുന്ന ഒന്നാകയാലും വായിലൂടെ പാല് കുടിക്കുവാൻ ബുദ്ധിമുട്ടാകയാലും തീരെ ചെറിയ കുട്ടികളിൽ പാൽ കൊടുത്ത് തുടങ്ങുന്നത് ട്യുബിലൂടെയാണ്‌. 30-32 ആഴ്ചകൾ തികഞ്ഞതിന് ശേഷമെ അവർക്ക് വായിലൂടെ പാൽ നൽകാനാവൂ. 32-34 ആഴ്ചകൾ തികഞ്ഞതിന് ശേഷം മുലപ്പാൽ നേരിട്ട് നൽകുവാൻ ശ്രമിക്കാം.

• Hypoglycemia
പൂർണ്ണ വളർച്ച എത്തിയ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ചെറിയ കുഞ്ഞുങ്ങൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് പോകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് കൊണ്ട് തന്നെ രക്തക്കുഴലിലൂടെ fluid നൽകുകയോ കൃത്യമായ ഇടവേളകളിൽ വായിലൂടെയോ ട്യൂബിലൂടെയോ പാൽ നൽകുകയോ വേണം. ആദ്യ ദിവസങ്ങളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടക്കിടെ പരിശോധിക്കുകയും വേണം.

• Newborn Jaundice
ആദ്യദിനങ്ങളിൽ കാണുന്ന മഞ്ഞപ്പിത്തം സാധാരണയായി അപകടകാരിയല്ലെങ്കിലും ചില അവസരങ്ങളിൽ ചികിത്സ വേണ്ടി വരാറുണ്ട്. മാസം തികയാതയുള്ള ജനനമാണ് അതിലൊന്ന്. മിക്കവാറും അവസരങ്ങളിൽ phototherapy (Ultraviolet വെളിച്ചം) മതിയാകും. വളരെ അപൂർവ്വമായി രക്തം മാറ്റേണ്ടതായും വരാം.

• Anemia of prematurity
രക്തക്കുറവ് വളരെ സാധാരണമായ ഒരു പ്രശ്നമാണ് ഇത്തരം കുട്ടികളിൽ. വളരെ ചെറിയ കുട്ടികൾക്ക് ഒന്നിൽ കൂടുതൽ തവണ രക്തം കയറ്റേണ്ടതായി വരാറുണ്ട്. ഒരു വയസ്സ് തികയുന്നത് വരെ കുഞ്ഞുങ്ങൾക്ക് iron മരുന്ന് കൊടുക്കുന്നത് ഒരു പരിധി വരെ രക്തക്കുറവ് പരിഹരിക്കുവാൻ സഹായിക്കും

• Infection
ഇവരുടെ രോഗപ്രതിരോധശേഷി തുലോം കുറവായിരിക്കും എന്നതിനാൽ വളരെ പെട്ടന്ന് രോഗാണുക്കൾ കയറുകയും പടരുകയും ചെയ്യും. ICUകളിൽ സന്ദർശകരെ നിയന്ത്രിക്കുന്നത് ഈയൊരു അപകടം പരമാവധി കുറക്കുവാനാണ്. കുഞ്ഞിനെ തൊടുന്നതിന് മുൻപ് കൈകൾ വൃത്തിയാക്കുന്നത് വളരെ അത്യാവശ്യമാണ്. ICU കാലഘട്ടത്തിൽ ഇവർക്ക് ആവശ്യാനുസരണം antibiotics/ antifungals നൽകേണ്ടി വരാറുണ്ട്.

• Retinopathy of Prematurity
പൂർണ്ണ വളർച്ചയെത്തുന്നതിനു മുൻപ് ജനിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണിനെ ബാധിക്കുന്ന ഒരു പ്രശ്നമാണിത്. റെറ്റിനയിലെ രക്തക്കുഴലുകൾ സാധാരണയിൽ കൂടുതൽ വലുതാവുകയും (കാലിൽ കാണുന്ന varicose vein പോലെ) അതിൽ നിന്ന് പിന്നീട് രക്തസ്രാവം ഉണ്ടാവുകയും കാഴ്ചയെ ബാധിക്കുകയും ചെയ്തേക്കാം. അതിനുള്ള സാധ്യത മുൻകൂട്ടി പരിശോധിച്ച് കണ്ട് പിടിക്കണം. ഇതിനുള്ള പരിശോധനകൾ മിക്കവാറും കുഞ്ഞ് ആശുപത്രി വിടുന്നതിനു മുൻപ് തന്നെ ആരംഭിക്കും. എന്നാലത് അവിടം കൊണ്ട് തീരുന്നില്ല. യഥാർത്ഥത്തിൽ ജനിക്കേണ്ടിയിരുന്ന ദിനം വരെ, ഒന്നോ രണ്ടോ ആഴ്ചകൾ ഇടവിട്ട്, ഇതിന്റെ പരിശോധനകൾ നടത്തണം. ആവശ്യമെങ്കിൽ LASER പോലുള്ള ചികിത്സാരീതികൾ ലഭ്യമാണ്.

Advertisement

• കൃത്രിമശ്വാസം ആവശ്യമായി വരുന്ന കുട്ടികളിൽ കൂടുതലായി കാണുന്ന രണ്ട് പ്രശ്നങ്ങളാണ് pneumothorax
(ശ്വാസകോശത്തിന്റെ പുറത്തേക്ക് വായു ചോർന്ന് നെഞ്ചിൻ കൂടിനുള്ളിൽ കെട്ടിക്കിടക്കുന്നത്) & pulmonary hemorrhage (ധമനികൾ പൊട്ടി ശ്വാസകോശത്തിലേക്ക് രക്തം വരുന്നത്). വളരെ ചെറിയ തോതിലുള്ള pneumothorax തനിയെ വലിഞ്ഞ് പോകും. വലിയ തോതിൽ വന്നാൽ ചിലപ്പോൾ സൂചിയോ ട്യൂബോ ഉപയോഗിച്ച് വായു പുറത്തേക്ക് കളയേണ്ടതായി വരും. ഉടനെ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം.

വീട്ടിലെത്തിയതിന് ശേഷം


• നല്ല പോലെ പൊതിഞ്ഞ് വേണം കുഞ്ഞുങ്ങളെ കിടത്തുവാൻ. തണുപ്പ് അവരുടെ ശത്രുവാണ്.
• Kangaroo Mother Care (KMC) കുഞ്ഞുങ്ങൾക്ക് ചൂട് നൽകുവാൻ വളരെ നല്ല ഒരുപാധിയാണ് KMC. ഇതിനുള്ള പരിശീലനം ആശുപത്രി വിടുന്നതിനു മുൻപ് ആരംഭിക്കണം. കുഞ്ഞിനെ നേരിട്ട് അമ്മയുടെ മാറിലേക്ക് കിടത്തി തുണി കൊണ്ട് പൊതിഞ്ഞ് വെക്കുകയാണ് ചെയ്യുന്നത്. കുഞ്ഞിന്റെ വളർച്ചയിൽ നിർണ്ണായക സ്വാധീനം ചെലുത്തുവാൻ സാധിക്കുന്ന ഒന്നാണിത്. അമ്മയുടെ ആത്മവിശ്വാസവും മുലപ്പാലിന്റെ അളവും കൂട്ടുവാൻ KMC സഹായിക്കുമെന്ന് പഠനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്.
• 2-2.5 കിലോ ആയതിനു ശേഷം കുളിപ്പിച്ച് തുടങ്ങാം. എണ്ണ തേച്ച് കുളിക്കുന്നതിന് വിലക്കൊന്നുമില്ല. എന്നാൽ കുളി കഴിഞ്ഞാൽ ഉടനെ തന്നെ അവരെ ഒപ്പി ഉണക്കി പൊതിഞ്ഞ് വെക്കണം.
• കൃത്യമായ ഇടവേളകളിൽ ആശുപത്രിൽ ചെന്ന് അവരുടെ വളർച്ച പരിശോധിക്കണം.
• Vitamin/ Iron/ Calcium മരുന്നുകൾ പറഞ്ഞിരിക്കുന്ന അളവിൽ നിഷ്കർഷിച്ചിരിക്കുന്ന കാലഘട്ടം വരെ നൽകണം.
• പ്രതിരോധശേഷി കുറവായത് കൊണ്ട് തന്നെ എല്ലാ പ്രതിരോധ കുത്തിവെപ്പുകളും കൃത്യ സമയത്ത് എടുക്കണം. ജനിക്കുമ്പോൾ തൂക്കം കുറവായിരുന്നു എന്ന് കരുതി പിന്നീടുള്ള കുത്തിവെപ്പുകൾ നീട്ടി വെക്കുന്നത് അപകടങ്ങൾ ക്ഷണിച്ച് വരുത്തും.
• സന്ദർശകരെ നിയന്ത്രിക്കണം. അണുബാധ തടയുവാൻ ഇത് വളരെ അത്യാവശ്യമാണ്.
• കുഞ്ഞിനെ വൃത്തിയുള്ള കൈകളോടെ മാത്രം തൊടുക. രണ്ടോ ആളുകളിൽ കൂടുതൽ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യാതിരിക്കുന്നതാണ് അഭികാമ്യം.
• ചെവിയുടെ പരിശോധനയും (BERA) കണ്ണിന്റെ പരിശോധനയും (ROP) മുടക്കരുത്.
• ആറ് മാസം തികയുന്നതോട് കൂടി തന്നെ മുലപ്പാൽ തുടരുന്നതോടൊപ്പം മറ്റ് ഭക്ഷണങ്ങളും കൊടുത്ത് തുടങ്ങണം.

Note: കുഞ്ഞിന് നമ്മൾ ചെയ്ത് കൊടുക്കുന്ന കാര്യങ്ങളെല്ലാം (പ്രതിരോധ കുത്തിവെപ്പ്, മറ്റ് ഭക്ഷണങ്ങൾ) അവർ ജനിച്ച ദിവസം മുതലുള്ള പ്രായം കണക്കാക്കിയും, കുഞ്ഞ് ചെയ്യേണ്ട കാര്യങ്ങളെല്ലാം (തൂക്കം, ഉയരം, കഴുത്തുറക്കുന്നത്, ചിരിക്കുന്നത്, സംസാരിക്കുന്നത് മുതലായവയെല്ലാം) അവർ യഥാർത്ഥത്തിൽ ജനിക്കേണ്ടിയിരുന്ന ദിവസം മുതലുള്ള പ്രായം (corrected date of birth) കണക്കാക്കിയുമാണ് തീരുമാനിക്കുന്നത്. തുടക്കത്തിലെ പ്രശ്നങ്ങൾ എല്ലാം കഴിഞ്ഞാൽ ഇൗ കുഞ്ഞുങ്ങൾ മറ്റ് കുട്ടികളേക്കാൾ വളർച്ച കൈവരിക്കും (catch up growth). രണ്ട് വയസ്സ് തികയുന്നതോടെ ഇവരുടെ വളർച്ച മറ്റ് കുട്ടികളോട് തദാമ്യം പ്രാപിക്കും.


ആദ്യം പറഞ്ഞ കുഞ്ഞ് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോൺ F. കെന്നഡിയുടെ മകനായിരുന്ന പാട്രിക് കെന്നഡി ആയിരുന്നു. ബോസ്റ്റണിലെ ഏറ്റവും വലിയ ആശുപത്രിയിൽ ഏറ്റവും മികച്ച ഡോക്ടർമാരുടെ സേവനം ലഭിച്ചിട്ടും 36 മണിക്കൂറുകൾ മാത്രമാണ് അവനു ജീവിച്ചിരിക്കുവാൻ കഴിഞ്ഞത്. അവന്റെ മരണകാരണം hyaline membrane disease അഥവാ respiratory distress syndrome ആയിരുന്നു. അതിനു ശേഷം നടന്ന ത്വരിതമായ ഗവേഷണങ്ങളുടെ ഫലമായാണ് surfactant നിർമ്മിക്കപ്പെടുന്നത്.

55 വർഷങ്ങൾക്കിപ്പുറം ശാസ്ത്രം ഒരുപാട് പുരോഗമിച്ചു. 23 ആഴ്ചയിൽ 244 ഗ്രാം തൂക്കവുമായി കാലിഫോർണിയയിൽ ജനിച്ച കുഞ്ഞാണ് ഇത് വരെ ലോകത്തിൽ വെച്ച് രക്ഷപ്പെട്ടിട്ടുള്ള ഏറ്റവും ചെറിയ കുഞ്ഞ്. ഇന്ത്യയിൽ 375 ഗ്രാമും, കേരളത്തിൽ 380 ഗ്രാമും ഉള്ള കുഞ്ഞുങ്ങൾ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോയിട്ടുണ്ട്.

പക്ഷേ അതിനർത്ഥം അങ്ങനെയുള്ള എല്ലാ കുഞ്ഞുങ്ങളും രക്ഷപ്പെടും എന്നല്ല. എങ്കിലും അമേരിക്ക പോലുള്ള രാജ്യങ്ങളിൽ 24 ആഴ്ചക്ക്‌ ശേഷം ജനിക്കുന്ന കുട്ടികളിൽ 50% മുകളിൽ കുട്ടികളെ അവർക്ക് ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്താൻ ആകുന്നുണ്ട്. അത്രത്തോളം ഒന്നുമായില്ലെങ്കിലും നമ്മുടെ നാട്ടിലും മെച്ചപ്പെട്ട മാതൃശിശുസംരക്ഷണം മൂലം ഇത്തരം കുഞ്ഞുങ്ങൾ ജീവിതത്തിലേക്ക് ചുവട് വെക്കുന്നുണ്ട്.

Advertisement

അമ്മയുടെ ഉള്ളിലിരിക്കുമ്പോൾ പരിക്കുകളിൽ നിന്ന് രക്ഷിക്കാനും നീന്തി കളിക്കാനും ജലം നിറച്ച ഗർഭപാത്രമുണ്ട്. ആവശ്യമുള്ളവ എത്തിക്കാനും ആവശ്യമില്ലാത്തവ എടുത്ത് മാറ്റാനും മറുപിള്ള (placenta) സദാ സമയവും പ്രവൃത്തിച്ച് കൊണ്ടിരിക്കുന്നുണ്ട്. അമ്മയുടെ ഹൃദയമിടിപ്പിന്റെ താളം നൽകുന്ന സംഗീതമുണ്ട്.

ഉള്ളിൽ ലഭിക്കുന്ന സൗകര്യങ്ങളുടെ ചെറിയ ഒരു അംശം മാത്രമേ പുറത്ത് വന്നാൽ നമുക്ക് നൽകാൻ ആവുന്നുള്ളു. നമ്മൾ നൽകുന്ന പല ചികിത്സകൾക്കും അതിന്റേതായ പ്രശ്നങ്ങളുമുണ്ട്. എങ്കിലും മെച്ചപ്പെട്ടവ കണ്ട് പിടിക്കുന്നത് വരെ നിലവിലുള്ളവ തുടരുകയെ നിവൃത്തിയുള്ളൂ. അതുകൊണ്ട്, ഏറ്റവും സുരക്ഷിതമായി 40 ആഴ്ച വരെ ഇരിക്കാവുന്ന സ്ഥലം അമ്മയുടെ ഗർഭപാത്രം തന്നെയാണ്. എങ്കിലും, ഏതെങ്കിലും കാരണവശാൽ പുറത്ത് വന്നാൽ, നമ്മൾ അവരെ അത്ര പെട്ടെന്നൊന്നും തോൽക്കാൻ സമ്മതിക്കില്ല എന്ന് മാത്രം.

Nov 17 World Preterm Day.
Nov 17-23 National Preterm week.

എഴുതിയത് Dr Thomas Renjith

 49 total views,  1 views today

Advertisement
Entertainment15 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 day ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement