വി ആർ
ഒന്നാമത്തെ പ്രിഡേറ്ററിനു ശേഷം വന്ന സീക്വലുകൾ മൂന്നെണ്ണവും തീരെ ശോകമായിരുന്നു. രണ്ടാമതൊന്നു ഓർക്കാൻ പോലും എന്തെങ്കിലും ഉണ്ടായിരുന്നത് അഡ്രിയൻ ബ്രോഡി നായകനായ പ്രിഡേറ്റർസ് (2010) മാത്രമാണ്. പക്ഷെ ഈ വർഷം ഇറങ്ങിയ ഏറ്റവും പുതിയ ഇൻസ്റ്റാൾമെന്റ് Prey ഒറിജിനലിനേയും മികച്ചു നിൽക്കുന്നുണ്ട്.
പേരിൽ തന്നെയുള്ള തിരിച്ചിടൽ മുതൽ, 1987 പ്രെഡറ്ററിന്റെ ഒരു റീബൂട്ട് /റീമേക്ക് രീതി പ്രേയുടെ പ്ലോട്ടിൽ കാണാം. ഒറിജിനൽ പ്രിഡേറ്ററിൽ, കാട്ടിൽ mercenary invaders ആയി വരുന്ന ഡച്ചും ടീമും ചേർന്ന് പിടികൂടിയ തദ്ദേശവാസിയായ ഗറില്ല പോരാളി അന്നയാണ് ആകെയുള്ള സ്ത്രീ കഥാപാത്രം. ഈ കഥാ സന്ദർഭത്തിന്റെ ഒരു മറിച്ചിടൽ പ്രേയിൽ കാണാം. റെഡ് ഇന്ത്യൻ പെൺകുട്ടി നാരുവാണ് പ്രേയിലെ നായകകഥാപാത്രം. ഏലിയൻ പ്രെഡേറ്ററിനെ കൂടാതെ അവളുടെ കാട്ടിലേക്കു അതിക്രമിച്ചു കയറി വേട്ടക്ക് വരുന്ന പുറംലോകക്കാർ കാട്ടുപോത്തുകളെ തുകലിനായി (പ്രിഡേറ്ററിനേക്കാൾ ക്രൂരമായി ) കൊന്നൊടുക്കുന്ന ഫ്രഞ്ച് കൊളോണിയലിസ്റ്റുകളാണ്. പഴയ പ്രിഡേറ്ററിൽ,തങ്ങളെ വേട്ടയാടുന്നവനെ കുടുക്കാനുള്ള ഇരയായിട്ടാണ് നായകനും കൂട്ടാളികളും അന്നയെ ഉപയോഗിക്കുന്നത്. അതിന്റെ ഒരു ആവർത്തനം ഇവിടെയും കാണാം. പക്ഷെ തുടർന്ന്, ഫ്രഞ്ചുകാരൻ വില്ലനെ തന്നെ ഇരയായി കോർക്കുന്ന നായികയും പ്രേയിലുണ്ട് .
ഒറിജിനൽ സിനിമയിൽ sexualized eye candy മാത്രമാണ് ഏറെക്കുറെ അന്നയുടെ കഥാപാത്രം. എന്നാൽ പ്രേയിലാവട്ടെ, അതിനുള്ള സാധ്യതകൾ ധാരാളം ഉണ്ടായിരുന്നെങ്കിലും പൂർണമായും ഫെമിനിസ്റ്റ് രീതിയിലുള്ള നായികയാണ് നാരു. “I am smarter than a beaver” എന്നാണ് അവൾ പറയുന്നത്. (beaver എന്ന വാക്കിന്റെ സ്ലാങ് ഓർക്കുക )
വേട്ടയാടൽ – ഇര തീമിന്റെ പലവിധ ലെയറുകൾ കഥയിൽ കാണാം. ജൈവ ഭക്ഷ്യശൃംഖല ജീവികളുടെ വേട്ടയാടൽ, ഭക്ഷണത്തിനും ജീവിതത്തിനായി തദ്ദേശവാസികൾ നടത്തുന്ന വേട്ടകൾ, പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യാനായുള്ള ആധുനിക(കൊളോണിയൽ) മനുഷ്യന്റെ വേട്ടയാടൽ എന്നിങ്ങനെ അടുക്കുകൾ പലതുണ്ട് വേട്ടയുടെ ചട്ടക്കൂടിനുള്ളിൽ .
ഒരു കൾട്ട് സിനിമയുടെ പോപ്പുലാരിറ്റി മുതലെടുക്കാനായി , പൊള്ളയായ വിഷ്വൽ എഫക്ട്സ് / ആക്ഷൻ സീനുകൾ മാത്രമായി തിരക്കഥയെഴുതിയില്ല എന്നതാണ് പ്രേയുടെ മികവ്. കഥാപാത്രങ്ങൾക്കെല്ലാം ഡെപ്ത് കൊടുക്കാനും പ്ലോട്ടിനെയും തീമിനെയും ലെയർഡ് ആയി വികസിപ്പിക്കാനും ആവശ്യത്തിന് സമയം കൊടുക്കുന്നത് കാരണം, ആക്ഷൻ സീനുകൾക്ക് അർഹിക്കുന്ന സസ്‌പെൻസും ഇമ്പാക്റ്റും ഉണ്ടാവുന്നുമുണ്ട്. പറഞ്ഞു പഴകിയ ചില tropes, (ഇമോഷണൽ പഴങ്കഥ പറയുമ്പോൾ ബോറടി കാണിക്കുന്നത് പോലും ക്ളീഷേ ആയിക്കഴിഞ്ഞിട്ടുണ്ട് ) ഒന്നു രണ്ടിടങ്ങളിലെ അനാവശ്യ വിശദീകരണങ്ങൾ, എഡിറ്റിങ്ങിലെ ചില കല്ലുകടികളും missed opportunities ഒക്കെ ഒഴിച്ച് നിർത്തിയാൽ, പ്രഡേറ്റർ ഫാൻസിന് must watch ആണ് Prey .
FULL MOVIE -YOUTUBE
.