വെടി വെച്ചാൽ തകരാത്ത, എന്നാൽ താനേ പൊട്ടിത്തെറിക്കുന്ന വസ്തു !

52

Baijuraj

വെടി വെച്ചാൽ തകരാത്ത.. എന്നാൽ താനേ പൊട്ടിത്തെറിക്കുന്ന വസ്തു ! Prince Rupert’s drop. കാരണം:ആദ്യമേ പറയട്ടെ.. ഇതിന്റെ കാരണം ഇപ്പോഴും പൂർണമായി ശാസ്ത്രലോകത്തിന് അറിയില്ല.ഇപ്പോൾ കരുതുന്ന കാരണങ്ങൾ ഇതാണ്..ഉരുകിയ ഗ്ളാസ് തണുത്ത വെള്ളത്തിൽ വീഴുമ്പോൾ ആദ്യം അതിന്റെ പുറം ഭാഗം കട്ടി ആവും. പിനീട് പിന്നിട്ട് ഉള്ളിലേക്ക്. അതുകൊണ്ട് ചുറ്റിക വച്ച് അടിച്ചാൽ പോലും അതിന്റെ ആഖാതം അകത്തേക്ക് പോകില്ല. ഒരു ഉരുണ്ട വസ്തു ( ആർച് / കമാനം ) പുറമെ നിന്ന് തകർക്കുവാൻ സാധിക്കില്ല. എന്നാൽ അകത്തുനിന്നു എളുപ്പം തകർക്കാം. അതേപോലെ ഈ തുള്ളിയും പുറമെ നിന്ന് തകർക്കുവാൻ പ്രയാസമാണ്.

വാലറ്റം വെറുതെ പൊട്ടിച്ചാൽ അത് മുഴുവനായി തകരില്ല. എന്നാൽ വളരെ വേഗത്തിൽ വാൽ പൊട്ടിച്ചാൽ വാൽ തകരുകയും, ആ തകർച്ച അതിനകത്തേക്കു ഒരു ചെയിൻ റിയാക്ഷൻ പോലെ പോവുകയും ചെയ്യും. ഇ വേഗത ഒരു വിമാനം പോകുന്നതിന്റെ ഇരട്ടി വേഗത വരും. അങ്ങനെ ആ തകത്തിച്ച ആ തുളിക്ക് ഒത്ത നടുക്കുകൂടെ ( ആർച്ചിന്റെ / കാമനത്തിന്റെ അകത്തുകൂടെ ) മറ്റു ഭാഗങ്ങളെ വളരെ വേഗം തകർക്കുകയും ചെയ്യുന്നു. ഇത് @ 2000 + കിലോമീറ്റർ വേഗത്തിൽ നടക്കുന്നത് കൊണ്ടാണ് ഹൈസ്പീഡ് ഫോട്ടോഗ്രാഫി ആവശ്യമായി വന്നത്.

How to Make Prince Rupert's Drops (Glass That Fractures at the Speed of  High Explosives) « NightHawkInLight :: WonderHowTo

**