Rakesh Bhaskaran

അച്ഛന്റെ അവിചാരിതമായ മരണവും ജീവിതമേൽപ്പിച്ച വലിയ പ്രതിസന്ധികളിൽ നിന്നുള്ള രക്ഷയെന്നോണം അയാൾ ആകസ്മികമായി അച്ഛന്റെ വഴിയേ സിനിമയിൽ എത്തിപ്പെടുന്നു. മലയാളത്തിലെ മികച്ച നടന്റെ പുത്രൻ എന്ന നിലയിൽ അയാൾക്കുണ്ടായിരുന്ന ബാധ്യതകളുടെ സങ്കല്പഭാരം വലുതായിരുന്നിരിക്കണം. 20ഉം 21ഉം വയസ്സിൽ മലയാളത്തിലെ എക്കാലത്തെയും മികച്ച ഫിലിം മേക്കറായ രഞ്ജിത്തിന്റെയും, ലോഹിദാസിന്റെയും സിനിമകളിലൂടെ തന്റെ സ്ഥാനം എന്താണെന്ന് വ്യക്തമാക്കുന്നു . പ്രായത്തിൽ കവിഞ്ഞ അഭിനയപാഠവം എന്ന് നിരൂപകർ വിലയിരുത്തുന്നു.

Prithviraj Sukumaran: Prithviraj Sukumaran: I am much more at ease when  Prithviraj Productions is producing | Malayalam Movie News - Times of Indiaപക്ഷെ പിന്നീടങ്ങോട്ട് തന്റെ സംസാരശൈലി കൊണ്ടും, എടുത്ത നിലപാടുകളാലും, രാഷ്ട്രീയകാഴ്ചപാടുകളുടെ തുറന്നുപറച്ചിലാലും അയാൾ അന്നോളം സിനിമമേഖല കണ്ടതിന്റെ അങ്ങേ അറ്റം ക്രൂശിക്കപെടുന്നു.ഒരു പക്ഷെ ‘സൈബർ ബുള്ളിയിങ്’ എന്ന ചർച്ചകളൊക്കെ വിപുലീകരിക്കുന്നതിന് മുന്നേ അതിന്റെ ഏറ്റവും വലിയ ഭീഷണി കരിയറിന്റെ തുടക്കത്തിൽ തന്നെ നേരിടുന്നു. അയാൾ ധരിക്കുന്ന വസ്ത്രത്തിലും, ഉടുക്കുന്ന മുണ്ടിലും, കാറിലും കടന്ന് വീട്ടുകാര്യങ്ങളിൽ പോലും അത്തരം പരിഹാസ ശരങ്ങൾ ചെന്നെത്തുന്നു.

കടുത്ത മാനസികവെല്ലുവിളി നേരിടുന്ന കാലത്തും നല്ല സിനിമയുടെ ഭാഗമാവാൻ, നല്ല സിനിമകൾ ഉണ്ടാവാൻ അയാൾ മുൻകയ്യെടുക്കുന്നു. അന്നേ വരെ മലയാളികൾ കാണാത്ത രീതിയിലുള്ള കഥകളെ തിരഞ്ഞുപിടിച്ചു ചെയ്ത് വ്യത്യസ്തനാവുന്നു. ഒരു കാലത്തെ മലയാള സിനിമയിലെ കഥാപറച്ചിലിലെ സ്റ്റീരിയോ ടൈപ്പിൽ അകപ്പെട്ടു പോയവർ അത് മുഖവുരക്കെടുക്കുന്നെ ഇല്ല. ചില സിനിമകൾ തീവ്രമായി സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാവുന്നു. ‘മുംബൈ പോലീസ്’ കണ്ട് തിയ്യറ്ററിൽ ശരവർഷം നടത്തിയവരും, പോസ്റ്ററുകൾ വലിച്ചകീറിയവരും കരുതിക്കാണുമോ അയാൾ ഇന്നീ കാണുന്ന മലയാളസിനിമയിലെ മികച്ചതിൽ ഒരാളാവുമെന്ന്.

പിൽക്കാലത്ത് അഭിനയിച്ചും, പാട്ട് പാടിയും, നിർമിച്ചും, സംവിധാനം ചെയ്‌തും സിനിമയിലെ എല്ലാ മേഖലകളിലും തന്റെതായ ഇടം കണ്ടെത്തുന്നു. വ്യക്തമായ കാഴ്ചപാടുള്ള എവിടെയും തന്റെ നിലപാട് വ്യക്തമാക്കുന്ന,സിനിമ എന്ന മാധ്യമത്തെ പറ്റി അത്രത്തോളം അറിവുള്ള പൃഥ്വിരാജ് എന്ന നടൻ ഇന്ന് സിനിമജീവിതത്തിന്റെ 19 വർഷങ്ങൾ പിന്നിടുന്നുവെങ്കിൽ എത്രയോ വർഷങ്ങളിൽ അയാളിലെ മനുഷ്യൻ നേരിട്ട മാനസിക വെല്ലുവിളികളെയും അഡ്രെസ്സ് ചെയ്യപ്പെടേണ്ടതുണ്ട്. കാരണം പലപ്പോഴും അത്തരം സാഹചര്യങ്ങളെ, വിമർശനങ്ങളെ നേരിടാൻ നമ്മുടെ ജനറഷന് കഴിയാറില്ല. ഏത് ഭീകരമായ ക്രൂശിക്കപെടലിനും കാലം കാത്തുവെക്കുന്ന മനോഹരമായ ഒരു ഉയിർത്തെഴുന്നേൽപ്പ് ഉണ്ടെന്ന പാഠമാണ് അയാളുടെ 19 വർഷങ്ങൾ.

താൻ ഒരു അന്തര്മുഖനാണെന്ന് തുറന്ന് പറയുന്ന, സന്തോഷ്‌ പണ്ഡിറ്റിനും ഈ രാജ്യത്ത് സിനിമകൾ ഉണ്ടാക്കാൻ അവകാശം ഉണ്ടെന്ന് പറയുന്ന,ആക്രമിക്കപ്പെട്ട നടിയുടെ നീതിക്ക് വേണ്ടി നിലകൊണ്ട, ആഡംബരമായി ജീവിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത് അച്ഛനെ പോലെയല്ല എന്ന തുറന്നുപറഞ്ഞ, ഭാവിയിലെ സിനിമയെപ്പറ്റി വിഷൻ ഉള്ള, താരങ്ങളല്ല തിരക്കഥയാണ് സിനിമയുടെ നട്ടെല്ല് എന്ന് കരുതുന്ന സർവോപരി നായകന്മാരുടെ നന്മയുടെ അവതാരവേഷങ്ങൾ പൊളിച്ചെഴുതിയ പ്രിയപ്പെട്ട പ്രിത്വി….

നന്ദി
നല്ലവനായ രവി തരകന്
കമ്മ്യൂണിസ്റ്റും, കാമുകനുമായ മൊയ്‌ദ്ധീന്
അഴിമതിക്കാരനായ ബാലചന്ദ്രൻ അഡികക്ക്
ആൾക്കാഹോളിക് ആയ സാം അലക്സിന്
സിനിമമോഹിയായ ജെ സി ഡാനിയേലിന്
സ്വവർഗാനുരാഗിയായ ആന്റണി മോസസിന്
പ്രിയപ്പെട്ട രാജുവിന് നന്ദി…❤️❤️

You May Also Like

ഗുരുദക്ഷിണ.

‘ഒന്ന് വലുതാകട്ടെ ഒറ്റയടിക്ക്‌ അയാളെ താഴെ ഇടണം. കുട്ടികളെ പേടിപ്പിച്ച് വല്യ ആളായി നടക്കുന്നു. ഇപ്പൊ അടിച്ചാല്‍ ബാപ്പയ്ക്ക് ഇഷ്ടാവില്ല. ബാപ്പാന്‍റെ അടുത്ത ചങ്ങാതിയാണ് അയാള്‍. ..,കുറച്ചു കഴിയട്ടെ. അടി കൊടുക്കുക എന്ന തീരുമാനത്തില്‍ യാതൊരു മാറ്റവും ഇല്ല’.

എട്ടു മിനിറ്റ്, അയാൾ സിനിമ മൊത്തം തന്റെ ചുമലിലെടുത്തു വെച്ചിരിക്കുന്നു

വേമ്പുളിയെ അടിക്കത് ക്ക് ഉങ്കള്ക്ക് ആട്ടം ഇരിക്കും .. എന്നാ അത്ക്കാ റോസ് നെ അടിച്ചിട് മുടിയാത് .മഡ്രാസ് ല് ബോക്സിങ്ങ് പരമ്പരയിലെ റോസ്ക്ക്ട്ട് വര കാൽപാടം

ആർ ആർ ആർ ഒരു ‘സ്വവർഗാനുരാഗ’ കഥയെന്ന്, സിനിമയെ വിദേശികൾ തെറ്റായി വ്യാഖ്യാനിച്ചു

രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ ഇന്ത്യയിലും വിദേശത്തും ത്രസിപ്പിക്കുന്ന വിജയം നേടിയ ചിത്രമാണ് . 450…

സിനിമയിലെ INFP സ്ത്രീകഥാപാത്രങ്ങൾ

വ്യക്തിത്വങ്ങളെ 16 എണ്ണമായി തരം തിരിച്ചിരിക്കുന്നുണ്ടല്ലോ , അതിലെ ഒരു തരം വ്യക്തിത്വമാണ് INFP. അപ്പോൾ വിഷയത്തിലേക്ക് കടക്കാം.