Connect with us

life story

അലംകൃതയുടെ കുഞ്ഞുമനസിൽ കയറിയ യൂസ്‌റ മര്‍ദീനി ആരെന്നറിയാമോ ?ആ സംഭവബഹുലമായ കഥ

യുസ്ര മാർദിനിയിൽ നിന്ന് തന്നെ തുടങ്ങാം.ആരാണ് യുസ്ര മാർദിനി ?ജനിച്ചത് സിറിയയിൽ.ഇപ്പോൾ താമസം ജർമ്മനിയിൽ. 2015 ഓഗസ്റ്റിൽ സിറിയയിൽ നടന്ന അഭ്യന്തരയുദ്ധത്തിൽ യുസ്ര മാർദിനിയുടെ വീട് പൂർണ്ണമായും

 40 total views

Published

on

ചന്ദ്രപ്രകാശ്.ട.ട

Image result for yusra mardiniയുസ്ര മാർദിനിയും സിറിയയും പൃഥ്വിരാജിൻ്റെ മകൾ അല്ലിയെന്ന അലംകൃതയും !

യുസ്ര മാർദിനിയിൽ നിന്ന് തന്നെ തുടങ്ങാം.ആരാണ് യുസ്ര മാർദിനി ?ജനിച്ചത് സിറിയയിൽ.ഇപ്പോൾ താമസം ജർമ്മനിയിൽ. 2015 ഓഗസ്റ്റിൽ സിറിയയിൽ നടന്ന അഭ്യന്തരയുദ്ധത്തിൽ യുസ്ര മാർദിനിയുടെ വീട് പൂർണ്ണമായും തകർന്നു.യുസ്റയും കുടുംബവും മരണത്തെ മുഖാമുഖം കണ്ട് രക്ഷപ്രാപിച്ചു. സഹോദരി സാറയോടൊപ്പം ബോംബിൻ്റെയും, ഷെല്ലിൻ്റെയും, വെടിപ്പുകയുടേയും, ചോരയുടേയും, പകയുടേയും നാട്ടിൽ നിന്നും പലായനം ചെയ്യുന്നു. പതിനേഴ് വയസ്സുമാത്രം പ്രായമുള്ള അതിസുന്ദരിയാണ് യുസ്റ.
സിറിയയിൽ നിന്നും ലബനിലേക്കും അവിടെ നിന്നും തുർക്കിയിലേക്കും സഞ്ചാരം വിമാനത്തിൽ. തുർക്കിയിൽ നിന്നും ഗ്രീസിലേക്ക് ഒരു ബോട്ടിൽ കയറി. ആറോ ഏഴോ പേർക്ക് മാത്രം സഞ്ചരിക്കാൻ സജ്ജമാക്കിയിട്ടുള്ള ബോട്ട്. കയറിയത് 20 യാത്രക്കാർ.

May be an image of 7 people, people standing and textബോട്ട് മുക്കിയും മൂളിയും യാത്രയാരംഭിച്ചു. ഗ്രീസിലെത്താൻ 45 മിനിട്ടും 10 കിമിയും ശേഷിക്കേ യന്ത്രത്തകരാറിൽ ബോട്ട് പ്രവർത്തനരഹിതമായി. നീന്തലറിയാവുന്ന യുസ്‌റ മാർദിനി വെള്ളത്തിലേക്ക് എടുത്തുചാടി.യുസ്‌റയുടെ നീന്തലിൻ്റെയും ജലപരിചയത്തിൻ്റെയും ബലത്തിൽ ബോട്ട് മെല്ലേ മെല്ലേ മുന്നോട്ട് നീങ്ങി.ബോട്ടിലുണ്ടായിരുന്ന സഹോദരി സാറ യുസ്റയോട് ബോട്ടിൽ കയറാൻ പലവട്ടം അപേക്ഷിച്ചിട്ടും അവൾ വഴങ്ങിയില്ല. മൂന്ന് മണിക്കൂർകൊണ്ട് ബോട്ട് കരയിലെത്തി. പത്തൊൻപത് ജീവനുകളാണ് യുസ്റ മാർദിനിയുടെ ദൃഢനിശ്ചയത്തിൽ രക്ഷപ്രാപിച്ചത്.

ബോട്ട് ഗ്രീസിലെത്തി.” ഞാൻ മുങ്ങിമരിച്ചാൽ അതൊരു വലിയ നാണക്കേടായിരിക്കും. കാരണം ഞാനൊരു നീന്തൽകാരിയാണ് ” എന്നാണ് യുസ്റ പിന്നീട് ഇതേക്കുറിച്ച് പറഞ്ഞത്. മെഡിറ്ററേനിയൻ കടലിലെ സാക്ഷാൽ രക്ഷക. ഗ്രീസിൽ നിന്നും ജർമനിയിലേക്ക് നടന്നും ബസ്സിലും കള്ളവണ്ടികയറിയും ഭഗീരഥപ്രയത്നം നടത്തി അവസാനം ജർമ്മനിയിലെത്തി.സിറിയയിൽ ജനിച്ചുവളർന്ന ഈ നീന്തൽ താരം ഇപ്പോൾ ജീവിക്കുന്നത് ജർമ്മനിയിലാണ്.ഇവിടെ എത്തിയ നാൾമുതൽ ജർമ്മൻ സർക്കാരിൻ്റെ സഹായത്തോടെ ബർളിൻ പ്രദേശത്തെ ഒളിംബിക്സ് നീന്തൽകുളത്തിൽ പരിശീലനവും പിന്നെ അക്കാദമിക തുടർപഠനവും ആരംഭിച്ചു.

2016 റിയോ ഒളിമ്പിക്സ്
യുസ്റ ജർമ്മനിയിലെത്തിയിട്ട് കഷ്ടിച്ച് ഒരുവർഷം. ഒരു അഭയാർത്ഥിയായ യുസ്റ ഒളിംബിക് ടീമിൽ അംഗമായി. നീന്തൽതാരം എന്ന പരിവേഷത്തോടെ സ്വിമ്മിംഗ് സൂട്ടണിഞ്ഞു.ലോകവ്യാപകമായി അഭയാർത്ഥി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ റിയോ ഒളിംബിക്സിൽ മൽസരിക്കാൻ അന്ന് യുസ്റയുൾപ്പടെ പലർക്കും അവസരം കിട്ടി. അഭയാർത്ഥി ഒളിംബിക്ക് ടീമിൻ്റെ ലേബലിൽ.അടുത്ത ടോക്കിയോ ഒളിംബിക്സിൽ മൽസരിക്കുവാൻ തയ്യാറെടുപ്പുകൾ നടത്തുകയാണ് യുസ്റയിപ്പോൾ.ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കുള്ള UNCHR ഗുഡ്വിൽ അംബാസിഡറാണ് ഇപ്പോൾ യുസ്റ.യുസ്ര മാർദിനി രചിച്ച പുസ്തകമാണ് ” ബട്ടർഫ്ലൈ ”

Image result for yusra mardiniപല പതിപ്പുകൾ ഇറങ്ങിയ ഈ പുസ്തകം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ട യുസ്റയുടെ ജീവചരിത്രമാണ്.അഭയാർത്ഥി മുതൽ ഒളിമ്പ്യൻവരെയും ബോട്ടിലെ രക്ഷാപ്രവർത്തനം, പ്രതീക്ഷ, വിജയം എന്നിവയുടെ കഥയാണ് ബട്ടർ ഫ്ലൈ. ലോകമെമ്പാടുമുള്ള അഭയാർത്ഥിക്കൂട്ടങ്ങൾക്കുവേണ്ടി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഐക്യരാഷ്ട്രസഭയുടെ സഹായത്തോടെ നടത്തുകയാണ് യുസ്റ മർദീനിയിപ്പോൾ.

സിറിയയില്‍ പോകണം, യൂസ്‌റ മര്‍ദീനിയാണിപ്പോള്‍ ആ കുഞ്ഞു മനസ്സില്‍. അല്ലിയുടെ(അലംകൃത)പുതിയ കൗതുകം ഞങ്ങളെ ഞെട്ടിച്ചു -സുപ്രിയ പൃഥ്വിരാജ് – ഇതാണ് വൈറലായ വാർത്ത.അല്ലിയുടെ പുതിയ കൗതുകത്തെക്കുറിച്ചാണ് സുപ്രിയ ‌ ഇൻസ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നത്.’തിരക്കുകള്‍ ഒഴിഞ്ഞ് അച്ഛന്‍ പൃഥ്വിരാജ് വീട്ടില്‍ വന്ന ദിവസമായിരുന്നു അന്ന്.ഭക്ഷണം കഴിക്കുന്നതിനിടെ പറഞ്ഞ വിശേഷങ്ങളില്‍ തീര്‍ത്തും വിചിത്രമായ ഒരു ആഗ്രഹം മകള്‍ അലംകൃത മുന്നോട്ടു വച്ചു. സിറിയയില്‍ പോകണം.കാരണം എന്തെന്ന് ചോദിച്ച അച്ഛനമ്മമാരോട് മകള്‍ പറഞ്ഞത് യൂസ്‌റ മര്‍ദീനിയെ കുറിച്ചാണ്.

പൃഥ്വിയും സുപ്രിയയും അതാരെന്ന് അറിയാതെ അമ്പരപ്പിലായി. പിന്നെ ആറുവയസ്സുകാരി അവളുടെ അച്ഛനും അമ്മയ്ക്കും യൂസ്‌റ മര്‍ദീനി ആരെന്ന് പരിചയപ്പെടുത്തി.രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് അല്ലി മോള്‍ക്ക് വായിക്കാന്‍ നല്‍കിയ പുസ്തകങ്ങളില്‍ ഒന്നില്‍ നിന്നുമാണ് യൂസ്‌റ അവളുടെ കുഞ്ഞ് മനസ്സിലേക്ക് കയറുന്നത്.ഇന്നത്തെ കാലത്തെ ഒരു ആറ് വയസ്സുകാരി എന്തെല്ലാം വിവരങ്ങള്‍ മനസ്സിലാക്കുന്നു എന്ന് സുപ്രിയയ്ക്കും കൗതുകം. ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ കുട്ടിക്കാലമായിരുന്നു യൂസ്‌റ തരണം ചെയ്തത്. ” ഗുഡ് നൈറ്റ് സ്റ്റോറീസ് ഫോര്‍ റിബല്‍ ഗേള്‍സ് ” എന്ന പുസ്തകം യൂസ്‌റയുടെ ജീവിതം പറയുന്ന സമാഹാരമാണ്. ജീവന്‍ പണയം വച്ച്‌ ജീവിതത്തിലേക്കു നീന്തിക്കയറിയ പെണ്‍കുട്ടിയുടെ കഥ ഉൾപ്പെട്ട പുസ്തകമാണ് ” ഗുഡ് നൈറ്റ് സ്റ്റോറീസ് ഫോര്‍ റിബല്‍ ഗേള്‍സ് ”

അല്ലിക്ക് ഇപ്പോള്‍ ഏറ്റവും പ്രിയപ്പെട്ട പുസ്തകവും ഇതുതന്നെയാണ് എന്ന് സുപ്രിയ പറയുന്നു.ഇതിന് പിന്നാലെ പൃഥ്വിരാജിന്റെ മകളെ തേടി ജർമ്മനിയി നിന്നും സന്ദേശമെത്തി.യൂസ്‌റയെ കാണാനുള്ള മകളുടെ ആഗ്രഹത്തെ കുറിച്ച് സുപ്രിയ യൂസ്‌റക്ക് സന്ദേശമയച്ചു.
സന്ദേശം കണ്ട യൂസ്‌റ മറുപടി നല്‍കി. അല്ലിയോട് ആശംസകള്‍ അറിയിച്ചു.‘യൂസ്‌റ മര്‍ദീനി, അല്ലിക്ക് ഏറെ ഒരു മനോഹരമായ ഒരു ദിവസം സമ്മാനിച്ചതിന് നന്ദി. നിങ്ങളുടെ മെസേജും ശബ്ദസന്ദേശവും മറുപടി ലഭിച്ചതിന്റെ ആവേശത്തിലാണവള്‍. തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്ന് അവള്‍ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. നിങ്ങളെ എന്നെങ്കിലും നേരിട്ടുകാണാനാകുമെന്ന പ്രതീക്ഷയിലാണവള്‍. ഒരുപാട് പെണ്‍കുട്ടികള്‍ക്ക് ഇങ്ങനെ പ്രചോദനമാകുന്നതില്‍ നിങ്ങളോട് ഒരിക്കല്‍ കൂടി നന്ദി പറയട്ടെ,’ സുപ്രിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

യൂസ്‌റ മര്‍ദീനിയുടെ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും സുപ്രിയ പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു. സുപ്രിയയുടെ പോസ്റ്റ് കണ്ടുവെന്നും താന്‍ ഇന്ത്യന്‍ സിനിമകളുടെ ആരാധികയാണെന്നും യൂസ്‌റ സന്ദേശത്തില്‍ വീണ്ടും പറയുന്നുണ്ട്. ചെറുപ്പത്തില്‍ കുടുംബത്തോടൊപ്പം ഇന്ത്യന്‍ ചിത്രങ്ങള്‍ കാണാറുണ്ടായിരുന്നെന്നും യൂസ്റ പറഞ്ഞു.

യുസ്റ മർദിനിയെക്കുറിച്ചറിയാതെ അവൾ ആരെന്ന് മനസ്സിലാക്കാതെയാണ് ചിലർ സോഷ്യൽ മീഡിയയിൽ പൃഥ്വിരാജിൻ്റെ മകളുടെ “സിറിയയിൽ പോകണം യുസ്റയെ കാണണം” എന്ന ആഗ്രഹത്തെ പുച്ഛത്തോടെ പ്രതികരിച്ചത്. ചില മാധ്യമങ്ങൾ വരെ ദുഷ്ടലാക്കോടെ പൃഥ്വിരാജിൻ്റെ മകളുടെ ആഗ്രഹത്തെ പുച്ഛിച്ച് വാർത്തയെഴുതി. പൃഥ്വിരാജിനോട് അസഹിഷ്ണുതയുള്ളവർ അത് മകളിൽ തീർത്തു.
എന്തായാലും സിറിയയിൽ പോയി അലംകൃത യുസ്റ മർദീനിയെ കാണുമെന്ന് തോന്നുന്നില്ല. അവളിപ്പോൾ ജർമ്മനിയിലാണ്. യുസ്റയ്ക്ക് സിറിയയിലേക്ക് ഇനിയൊരു മടക്കമുണ്ടെന്നും കരുതുന്നില്ല.എന്തായാലും അലംകൃതയുടെ ആഗ്രഹം ഇന്നല്ലങ്കിൽ നാളെ സഫലമാകുമെന്ന് ആശിക്കുന്നു. വരുന്ന ഒളിംബിക്സിൽ യുസ്റ നീന്തലിൽ മെഡലുകൾ വാരിക്കൂട്ടട്ടെ എന്നും ആഗ്രഹിക്കുന്നു. യുസ്റയെക്കുറിച്ചറിയാൻ അവസരമുണ്ടാക്കിയ അലംകൃതയ്ക്കും നന്ദി !

 41 total views,  1 views today

Advertisement
Advertisement
cinema5 hours ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 day ago

മൗനദാഹം (എന്റെ ആൽബം- 7)

cinema2 days ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema3 days ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema4 days ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment4 days ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album5 days ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment5 days ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Ente album6 days ago

രസികനായ കെ. രാധാകൃഷ്ണൻ (എൻ്റെ ആൽബം- 2)

Entertainment6 days ago

മനസിലെ ‘നോ മാൻസ് ലാൻഡുകൾ ‘

Ente album1 week ago

എന്നെപോലെ മറ്റൊരാൾ (എൻ്റെ ആൽബം- 1)

Entertainment1 week ago

‘തനിയെ’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ഷൈജു ജോൺ

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement