ഇൻഡ്യൻ റെയിൽവേയുടെ മരണമണി മുഴക്കി സ്വകാര്യ ട്രെയിനുകൾ

227

സ്വകാര്യവത്കരണം ഉത്പന്നത്തിന്റെ നിലവാരം വർദ്ധിക്കുകയും മത്സരക്ഷമതയുടെ ഫലമായി നല്ല സേവനം ഉണ്ടാക്കുകയും ചെയുന്നു എന്ന് പറയാമെങ്കിലും ഇന്ത്യയിൽ അത് പൊതുമേഖലയുടെ തളർച്ചയാണ് ഉണ്ടാക്കുക. ബി.എസ്.എൻ.എല്ലിന്റെ കാര്യത്തിൽ നാം അത് മനസിലാക്കിയതാണ്. മത്സരത്തിന് വേണ്ട ആധുനികമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തി പൊതുമേഖലയെ നവീകരിക്കാൻ താത്പര്യമില്ലാത്ത പ്രജാപതിമാർ അംബാനിയുടെ ഉത്പന്നങ്ങൾക്ക് ബ്രാൻഡ് അംബാസഡർമാർ ആകുന്നു. മനഃപൂർവ്വം പൊതുമേഖലയെ തളർത്തി മുതലാളിമാർക്ക് രാജ്യത്തെ കൊള്ളയടിക്കാൻ ഒറ്റുകൊടുക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിൻ ആയ തേജസ് ശരിക്കും കെടുത്തുന്നത് ഇന്ത്യൻ റെയിൽവേയുടെ തേജസിനെ തന്നെയാണ് . അധികകാലം വേണ്ടിവരില്ല പൊതുമേഖലയുടെ ശവപ്പറമ്പായി മാറും ഇന്ത്യ എന്നതിൽ സംശയമില്ല. അങ്ങനെ നോക്കുമ്പോൾ ചുവടെയുള്ള കുറിപ്പ് തികച്ചും പ്രസക്തമായത് …

ഇൻഡ്യൻ റെയിൽവേയുടെ മരണമണി മുഴക്കി സ്വകാര്യ ട്രയിനുകൾ (കടപ്പാട് )

2019 ഒക്ടോബർ 4 ഇന്ത്യൻ റെയിൽവേയുടെ ചരിത്ര മുഹുർത്തങ്ങളിലെ ഒരു കറുത്ത ദിനമായി ചരിത്രം രേഖപ്പെടുത്തും. അന്നാണ് റെയിൽവേയിൽ സ്വകാര്യ ട്രയിനുകൾ ഓടിത്തുടങ്ങിയത് . ഒക്ടോബർ 5 മുതൽ ദിനംപ്രതി സർവ്വീസ് . ആദ്യ ട്രെയിൻ ഡൽഹി മുതൽ ലാക്നോ വരെ , സർവ്വീസ് നടത്തുന്ന തേജസ്സ് ട്രയിൽ IRCTC ക്ക് കൈമാറുന്നു. തുടർന്ന് ബോംബേ -അഹമ്മദബാദ് തേജസ്സ് ട്രെയിൻ.

രാജ്യത്തെ പ്രധാന സിറ്റികൾ കേന്ദ്രീകരിച്ചുള്ള, വരുമാനം ഉള്ള 150 ട്രെയിനുകളും സ്വകാര്യ മുതലാളിമാർക്ക് വിൽക്കുന്നു. പ്രധാനപ്പെട്ട റെയിൽവേയുടെ വരുമാന മാർഗ്ഗമായ ഗുഡ്സ് ട്രയിനുകൾ Fright Corridor Co.operation of lndia എന്ന പേരിൽ കോപ്പറേഷൻ രൂപീകരിച്ച് നൽകുന്നു. റെയിൽവേയുടെ വരുമാനം സ്വകാര്യ വ്യക്തികൾക്ക് അടക്കം പല അകൗണ്ടുകളിലേക്ക് മാറുന്നു. വരുമാനമില്ലാത്ത നഷ്ടത്തിലായ ഇൻഡ്യൻ റെയിൽവേ എന്ന ഖ്യാതി നേടാൻ ഏതാനും വർഷങ്ങൾ മാത്രം.

സ്വകാര്യ ട്രെയിനുകളുടെ സർവ്വീസ് യാത്രക്കാർക്കും രാജ്യത്തിനും ഗുണകരമല്ല. സ്വകാര്യ ട്രെയിൻ കൃത്യത പാലക്കും, ചായ ,കാപ്പി ഇവ ലഭിക്കും. ഇൻഷ്വറൻസ് തുക ലഭിക്കും…തുടങ്ങിയ മോഹന വാഗ്ദാനങ്ങൾ നൽകുന്നു . റെയിൽവേ ട്രാഫിക് സൗകര്യം നൽകി ഇന്ത്യൻ റെയിൽവേയുടെ ട്രാക്ക് ഉപയോഗിച്ച് ട്രെയിൻ ഓടിക്കുമ്പോൾ യാത്രയുടെ ഉത്തരവാദിത്വം റെയിൽവേയ്ക്ക് . മറ്റ് ട്രയിനുകൾ മാറ്റി ഈ സ്വകാര്യ ട്രെയിനുകൾ ഓടിക്കാനാണ് റെയിൽവേയുടെ തീരുമാനം.

100 % സ്വയംപര്യാപ്തതയിൽ പ്രവർത്തിയ്ക്കുന്ന റെയിൽവേയുടെ ഓരോ ഭാഗങ്ങളും വിറ്റഴിക്കുന്നു. അതിലൂടെ റെയിൽവേ എന്ന പെതുമേഖലയെ( ജനങ്ങളുടെ സ്വത്ത് ) ഇല്ലാതാക്കുന്നു. എൻജിൻ, കോച്ചുകൾ, വാഗണുകൾ, റെയിൽ, സിഗ്നൽ സംവിധാനങ്ങൾ, ഓഫീസ് സാമഗ്രികളുണ്ടാക്കുന്ന പ്രസ്സുകൾ , ആശുപത്രി, സ്കൂൾ , മെയിൻറനസ് ഷെഡ്ഡുകൾ, കാൻറീൻ, യാത്രക്കാർക്കു വേണ്ട സൗകര്യങ്ങൾ,… ടിക്കറ്റ് ചെക്കിങ്ങ് , പാഴ്സൽ, ടിക്കറ്റ് Booking, … തുടങ്ങിയ എല്ലാ വിഭാഗങ്ങളും കോൺട്രാക്റ്റ് നൽകി കഴിഞ്ഞു.

വർഷം തോറും 40,000 മുതൽ 50000 വരെ ജീവനക്കാർ റിട്ടയർ ചെയ്ത് അവിടെയക്ക് പുതിയ അഭ്യസ്തവിദ്യരായ യുവജനങ്ങൾ സ്ഥിരം ജോലി നേടുന്നു. രാജ്യത്തെ എല്ലാ പ്രദേശത്തു നിന്നുമുള്ളവർക്ക് ജോലി ലഭിയ്ക്കുന്നു. 22% (വർഷം തോറും 10,000ത്തിലധികം ) പട്ടികജാതി പട്ടിക വർഗ്ഗ, മറ്റ് പിന്നോക്ക ജാതിക്കാർക്ക് സ്ഥിരം ജോലി ലഭിച്ചിരുന്നു.
വിമുക്ത ഭടൻമാർ, വികലാംഗർ, Sports തുടങ്ങിയ സംവരണം വേറെ . ഓരോ മാസവും ശംബളവും പെൻഷനും നൽകുമ്പോൾ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ തുല്യമായി സാമ്പത്തിക വിതരണം ചെയ്യുന്ന നയമായിരുന്നു. എന്നാൽ റെയിൽവേ സ്വകാര്യവൽക്കരിക്കപ്പെടുമ്പോൾ ഇവയെല്ലം നഷ്ടപ്പെടുമെന്ന് ഉറപ്പ്.

ഈ നഷ്ടങ്ങൾ / പ്രശ്നങ്ങൾ, ദുരിതങ്ങൾ യാത്രക്കാരിലെത്തിച്ചേരാൻ ഏതാനും വർഷങ്ങൾ കാത്തിരിയ്ക്കണം. അന്ന് കൈവിട്ട പെതുമേഖല തിരിച്ചെടുക്കാൻ കഴിയാത്ത അവസ്ഥയിലും എത്തിയിരിക്കും. റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ AILRSA പുതിയ പ്രൈവറ്റ് ട്രെയിൻ ഉൽഘാടനം ചെയ്യുന്ന ഒക്ടോബർ 4ന് ഇന്ത്യൻ റെയിൽവേയിൽ ആകെ കരിദിനമായി ആചരിച്ചിരുന്നു.