സിനിമയിൽ ഭാഗ്യക്കേടുള്ള നായികാ എന്ന ദുഷ്‌പേര് സമ്പാദിച്ച നടിയായിരുന്നു വിമലാരാമൻ. അത് താരത്തിന് അഭിനയിക്കാൻ അറിയാത്തതുകൊണ്ടോ ഒന്നുമല്ല , താരം തിരഞ്ഞെടുത്ത സിനിമകൾ ഭൂരിഭാഗവും മോശം സിനിമകളായിരുന്നു എന്നതുകൊണ്ടാണ്. കോളേജ് കുമാരനും നസ്രാണിയും ടൈമും സൂര്യനും റോമിയോയും എല്ലാം മലയാള സൂപ്പർതാര ചിത്രങ്ങൾ ആയിരുന്നെങ്കിലും പടം മോശമായതാണ് കാരണം. ഈ ചിത്രങ്ങളിൽ പേരുകേട്ട നടികൾ അഭിനയിച്ചാലും ഇതുതന്നെ അവസ്ഥ. പ്രിയാരാമൻ അഭിനയിച്ച മോഹൻലാൽ ചിത്രം ‘ഒപ്പം’ മാത്രമാണ് മലയാളത്തിൽ അല്പം ചലനമുണ്ടാക്കാൻ സാധിച്ചത്. താരത്തിന്റെ വിവാഹം ഇപ്പോൾ കഴിഞ്ഞതേയുള്ളൂ.. എന്നാൽ വരനെ പലർക്കും അറിയില്ല അല്ലെ ?
വിനയ് റായിയെ ആണ് പ്രിയ വിവാഹം അകഴിച്ചത്. വിനയ് അനവധി സിനിമകളിൽ അഭിനയിച്ച താരമാണ്. പക്ഷെ ആശാൻ ഓരോ സിനിമയിലും ഓരോ ലുക്കിൽ ആണ് പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടാകും തിരിച്ചറിയാതെ പോയത്. എന്നാൽ എളുപ്പം മനസിലാക്കാൻ ഒരു വഴിയുണ്ട് . വിശാൽ നായകനായ തുപ്പരിവാലനിൽ വിജയ് റായ് ആയിരുന്നു പ്രധാന വില്ലൻ വേഷത്തിൽ വന്നത് . ഒരുപാട് പ്രശസ്തി നേടിയ കഥാപാത്രമായിരുന്നു അത്. തമിഴ് സിനിമകളിലാണ് വിനയ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉന്നാലേ ഉന്നാലേ എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇതിനു ശേഷം നിരവധി സിനിമകളിൽ താരം വില്ലനായും സ്വഭാവനടനായും തിളങ്ങി.