ലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും അഭിനയിച്ച ഞാൻ ടിനിക്കൊപ്പം അഭിനയിക്കാനോ ? പറ്റില്ലായിരുന്നു !

358

പ്രിയാമണിയുടെ ഒരു അഭിമുഖമാണ് ഇപ്പോൾ തരംഗം ആയിരിക്കുന്നത്. ടിനി ടോമിന് ഒപ്പം അഭിനയിക്കാൻ തനിക്ക് സമ്മതമല്ല എന്ന് പ്രിയാമണി പറഞ്ഞ അഭിപ്രായമാണ് വിഷയം. അങ്ങനെ പറയുമ്പോൾ എന്തായിരുന്നു പ്രിയാമണിയുടെ മനസ്സിലെന്നും, ഓപ്പോസിറ്റ് നിൽക്കുന്ന ആളുടെ സ്റ്റാർ വാല്യൂ ആണോ പ്രിയാമണിയുടെ വിഷയം എന്നുമൊക്കെ ചോദിക്കുന്നുണ്ട്. അതിന് ചിരിച്ചു കൊണ്ട് തന്നെയാണ് പ്രിയാമണി മറുപടി പറയുന്നത്. ഇതിനു മുൻപ് സുരാജ് വെഞ്ഞാറമൂടിനും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് ടിനി പറയുന്നുണ്ട്. അതിനും മറുപടി പ്രിയാമണി നൽകുന്നുണ്ട്.

സുരാജിന്റെ ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം താൻ അറിഞ്ഞിട്ട് പോലും ഉണ്ടായിരുന്നില്ല എന്നും, പല ചാനലുകാരും തന്നെ ഇങ്ങോട്ട് വിളിച്ചാണ് ആ കാര്യം പറഞ്ഞത് എന്നും, ആ സമയത്ത് ആ ചിത്രത്തിന്റെ കഥ പോലും താൻ കേട്ടിട്ടുണ്ടായിരുന്നില്ല എന്നാണ് പ്രിയാമണി പറയുന്നത്. ടിനി വിഷയത്തിനും പ്രിയാമണി സത്യസന്ധമായി മറുപടിയാണ് പറഞ്ഞത് താൻ ഒരു ദേശീയ അവാർഡ് വാങ്ങി നിൽക്കുന്ന സമയമായിരുന്നു അന്നേരം, അതുകൊണ്ട് പ്രിയാമണി ഒരു നാഷണൽ അവാർഡ് വിന്നർ ആണ് എന്ന് പറയുന്ന സമയത്ത് മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ച ഒരു താരം കൂടിയായിരുന്നു താൻ അപ്പോൾ. അതുകൊണ്ട് തന്നെ തന്റെ മാനേജറും അച്ഛനമ്മമാരും ഒക്കെ സമ്മതിച്ചില്ല.

അത്രയും സ്റ്റാർ വാല്യൂ ഇല്ലാത്ത ഒരാളുടെ ഒപ്പം അഭിനയിക്കുമ്പോൾ തീർച്ചയായും പ്രിയാമണിയുടെ ഇമേജിന് അത് ബാധിക്കും അതുകൊണ്ട് തന്നെയാണ് അത് വേണ്ട എന്ന് വെച്ചത് എന്ന് തുറന്നു പറഞ്ഞിരുന്നു പ്രിയാമണി. അല്ലാതെ പലരും ചെയ്യുന്നതുപോലെ ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല അല്ലെങ്കിൽ അങ്ങനെ ഒന്നും ചെയ്തിട്ടില്ല എന്ന് കള്ളം പറയാൻ പ്രിയമണി താല്പര്യപ്പെടുന്നില്ല. സത്യസന്ധമായി തന്നെയായിരുന്നു ആ സ്റ്റേജിൽ അവർ സംസാരിച്ചത്. ആ വീഡിയോയ്ക്ക് താഴെ നിരവധി കമൻറുകൾ ആണ് പ്രിയാമണിയെ അനുകൂലിച്ചുകൊണ്ട് വരുന്നത്. പ്രിയാമണിയുടെ സത്യസന്ധതയ്ക്ക് വലിയ വിലയാണ് ആളുകൾ നൽകുന്നത്.