എല്ലാ മലയാളിസ്ത്രീകൾക്കും മാതൃകയാകട്ടെ പ്രിയങ്ക രാധാകൃഷ്ണൻ

0
114

ജോയ് കള്ളിവയലിൽ

പ്രിയങ്ക രാധാകൃഷ്ണൻ.

ലോകമാസകലമുള്ള മലയാളികൾക്ക് അഭിമാനമായി പ്രിയങ്ക രാധാകൃഷ്ണൻ ന്യൂസീലാൻഡ് മന്ത്രിസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അൻപതുവർഷത്തെ ചരിത്രത്തിൽ ഏറ്റവുംവലിയ ഭൂരിപക്ഷത്തോടെയാണ് പ്രധാനമന്ത്രി ജെസ്സിക്ക ആര്ഡൻ അധികാരത്തിൽ തിരിച്ചെത്തിയത്. സമൂഹത്തിലെ എല്ലാവിഭാഗങ്ങൾക്കും പ്രാതിനിധ്യംനൽകിയ അവരുടെ വിദേശകാര്യമന്ത്രി നനയാ മഹുത, മാവോറി ആദിവാസി വിഭാഗത്തിൽനിന്നാണ്.Priyanca Radhakrishnan becomes New Zealand's first-ever Indian-origin  minister - The Federalപറവൂരിൽജനിച്ച പ്രിയങ്ക, മാതാപിതാക്കൾക്കൊപ്പം ആദ്യം തമിഴ്നാട്ടിലേക്കും പിന്നീട് സിങ്കപ്പൂരിലേക്കും കുടിയേറി.വിക്ടോറിയ യൂണിവേഴ്സിറ്റിയിൽനിന്നും ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദംനേടി ന്യൂസിലാൻഡിൽ സ്ഥിരതാമസമാക്കി. ഐക്യകേരള പ്രസ്ഥാനത്തിന്റെ നേതാക്കളിൽ ഒരാളായ ഡോക്ടർ സി ആർ കൃഷ്ണപിള്ളയുടെ കൊച്ചുമകൾ രാഷ്ട്രീയക്കാരിയായതിൽ അത്ഭുതമില്ല.

സമൂഹത്തിലെ ശബ്ദമില്ലാത്തവരുടെ – ഗാർഹിക പീഠന മനുഭവിക്കുന്നവരുടെയും കുടിയേറ്റത്തൊഴിലാളികളുടെയും ശബ്ദമായി അവർ മാറി.ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി ഭാഷകൾ നന്നായി സംസാരിക്കുന്ന അവരുടെ ഇഷ്ടഗായകൻ യേശുദാസ് ആണ്. കർണാടകസംഗീതം പഠിച്ചിട്ടുമുണ്ട്. മന്ത്രിസഭയിൽ, 41 വയസ്സ്മാത്രം പ്രായമുള്ള പ്രിയങ്കയെ ഏൽപ്പിച്ചിരിക്കുന്ന വകുപ്പുകൾ അവരുടെ കഴിവുകളുടെ അംഗീകാരമാണ്. –
” Diversity, Inclusion and Ethnic Communities, Youth and Volunteer Sector”. അതിനുംപുറമെ സാമൂഹ്യവികസനവും, തൊഴിലും സഹമന്ത്രിപദവിയും. പെണ്ണായിപ്പിറന്നത് ഒന്നിനും തടസമല്ല എന്ന് തിരിച്ചറിയാൻ എല്ലാ മലയാളിസ്ത്രീകൾക്കും മാതൃകയാകട്ടെ പ്രിയങ്ക രാധാകൃഷ്ണൻ.