എന്തിനാണ് കാമുകിയോട് പ്രേമം വെളിപ്പെടുത്തുമ്പോഴോ, വിവാഹം കഴിക്കാൻ തയ്യാറുണ്ടോ എന്നൊക്കെ ചോദിക്കുമ്പോൾ കാമുകൻമാർ മുട്ടു കുത്തുന്നത്?

അറിവ് തേടുന്ന പാവം പ്രവാസി

കയ്യിലൊരു മോതിരവുമായി കാമുകിക്ക് മുന്നിൽ ഒരു മുട്ട് കുത്തി നിൽക്കുന്ന കാമുകൻ. “എന്നെ നീ വിവാഹം ചെയ്യുമോ?” എന്ന ചോദ്യം കേട്ട് അവിശ്വസനീയതയോടെ വാ പൊത്തി നിൽക്കുന്ന കാമുകി. അപൂർവം ചില സിനിമകളിൽ കാമുകനും, കാമുകിയുമായി ഒരു റോൾ വച്ചു മാറ്റം നടക്കാമെങ്കിലും ഈ മുട്ട് കുത്തലിൽ ഒരു മാറ്റവും ഉണ്ടാകില്ല. സിനിമയിലോ, ജീവിതത്തിലോ ആകട്ടെ, പ്രപ്പോസൽ സീൻ ആണോ ഒരു ആചാരം പോലെ മുട്ടുകുത്തൽ അത്യാവശ്യമാണ്.പ്രപ്പോസലും മുട്ടു കുത്തലും തമ്മിലുള്ള ബന്ധം എന്താണെന്ന് നോക്കാം.

പ്രപ്പോസൽ സമയത്തെ ഈ മുട്ട് കുത്തലിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ ഉത്ഭവം ഫ്യൂഡൽ കാലഘട്ടത്തിലാണെന്ന് എൻഗേജ്മെൻറ് വെബ്സൈറ്റായ എൻഗേജ്മെൻറ് റിംഗ് ബൈബിൾ പറയുന്നു. കൃത്യമായി പറഞ്ഞാൽ ചക്രവർത്തിമാരും, രാജാക്കന്മാരും അവർക്ക് താഴെ പ്രാദേശിക പ്രഭുക്കന്മാരും നാട് വാണ കാലഘട്ടം. പണ്ട് കാലത്ത് പ്രഭുക്കന്മാർ അവരുടെ രാജാക്കന്മാരുടെ മുന്നിൽ ആദരവ് കാണിക്കാൻ തന്റെ വാൾ കാൽക്കൽ വച്ച് മുട്ട് കുത്തിയിരുന്നു. അവരുടെ വിശ്വാസ്യതയുടെയും, ആദരവിന്റയും, അനുസരണയുടെയും, അടിമത്തത്തിന്റേയുമൊക്കെ ചിഹ്നമായിരുന്നു ഈ മുട്ട് കുത്തൽ. മതപരമായ ചടങ്ങുകൾക്കും ഈ മുട്ട് കുത്തൽ ആ കാലത്ത് പതിവായിരുന്നു.

അക്കാലത്ത് വിവാഹവും, മതവും തമ്മിൽ അഭേദ്യമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ തന്നെ സമൂഹത്തിൽ മാന്യതയുള്ള വ്യക്തി ഒരു സ്ത്രീയോട് വിവാഹ അഭ്യർത്ഥന നടത്തുമ്പോൾ രാജാവിനോടോ, ദൈവത്തോടോ കാണിച്ചിരുന്ന അതേ ബഹുമാനം അവരോട് പുലർത്തിയിരുന്നു. സ്ത്രീയോടുള്ള തന്റെ കൂറും, അചഞ്ചലമായ പ്രേമവും ഒക്കെയാണ് മുട്ടുകുത്തലിലൂടെ പുരുഷൻ പ്രകടിപ്പിച്ചിരുന്നത്. വിവാഹവുമായി ബന്ധപ്പെട്ട മതപരമായ ചടങ്ങുകൾക്കൊപ്പം പ്രപ്പോസൽ മുട്ടുകുത്തലും അങ്ങനെ ഒരാചാരമായി.അതായത് ഒരാൾ മോതിരവുമായി തന്റെ കാമുകിയുടെ മുന്നിൽ മുട്ട് കുത്തുമ്പോൾ അത് ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല നൂറ്റാണ്ടുകൾ കടന്ന് വന്ന വിശ്വാസ പ്രഖ്യാപനത്തിന്റെ മഹത്തായ ഒരു ആചാരമാണ് എന്നത് ഓർക്കണം.

Leave a Reply
You May Also Like

രതിമൂർച്ഛ കൈവരിക്കാൻ പങ്കാളിയുമായി തുറന്ന് സംസാരിക്കേണ്ട 5 കാര്യങ്ങൾ 

രതിമൂർച്ഛ കൈവരിക്കാൻ പങ്കാളിയുമായി തുറന്ന് സംസാരിക്കേണ്ട 5 കാര്യങ്ങൾ  ലൈംഗിക ബന്ധത്തിൽ സന്തോഷവും അധിക ആവേശവും…

കിടപ്പറയില്‍ അവള്‍ ആഗ്രഹിക്കുന്നത്

കിടപ്പറയില്‍ അവള്‍ ആഗ്രഹിക്കുന്നത് കിടപ്പറയില്‍ പുരുഷനില്‍ നിന്ന് ചിലതൊക്കെ സ്ത്രീ ആഗ്രഹിക്കുന്നുണ്ട്. അത് ലഭിക്കാതെ വന്നാല്‍…

സ്ത്രീപുരുഷ ബന്ധത്തിനപ്പുറം പല കാര്യങ്ങളും താന്ത്രികരതിയിൽ പറയുന്നുണ്ട്

മഹി ഷാ സുരൻ താന്ത്രികരതി തന്ത്രവും മന്ത്രവും എന്താണെന്ന് പൊതുവേ ഒരു ധാരണയൊക്കെ എല്ലാവർക്കും ഉണ്ടാവുമെങ്കിലും…

സെക്സ് ൽ ഏർപ്പെട്ടില്ലെങ്കിൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് അറിയാമോ ?

സെക്‌സിൽ ഏർപ്പെട്ടില്ലെങ്കിൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് അറിയാമോ ? ദീര്ഘകാലം ലൈംഗികബന്ധത്തിലേര് പ്പെട്ടില്ലെങ്കിൾ പ്രതിരോധശേഷിക്കുറവ് ഉള്പ്പടെയുള്ള പല…