article
ലൈംഗികത്തൊഴിൽ ചരിത്രത്തിലെ ഏറ്റവും പുരാതനമായ തൊഴിൽ

Sreehari Sasthaveth
“ലൈംഗികത്തൊഴില് കേന്ദ്രങ്ങൾ നടത്തുന്നത് കുറ്റകരമാണെങ്കിൽ അവർ പിന്നെ എവിടെ തൊഴിൽ ചെയ്യും? ഇവിടെ കൂടുതൽ ബ്രോതലുകള് ആവശ്യമാണ്. ലൈംഗികത്തൊഴില് കേന്ദ്രങ്ങൾ ഇല്ലാതാക്കുന്നത് ലൈംഗികത്തൊഴിലാളികളുടെ ജീവിതസാഹചര്യം തന്നെ ഇല്ലാതാക്കുന്നതിനു തുല്യമാണ്. അത്തരം കേന്ദ്രങ്ങളിൽ, പ്രതിഫലത്തിന്റെ എഴുപതു ശതമാനം തൊഴിലാളിക്കു ലഭിക്കണം. ഇഷ്ടമുള്ളവരെ മാത്രം സ്വീകരിക്കാനും അല്ലാത്തവരെ ഒഴിവാക്കാനുമുള്ള സ്വാതന്ത്ര്യം ലൈംഗികത്തൊഴിലാളിക്കുണ്ടായിരിക്കണം.”
ലൈംഗികത്തൊഴിൽ നിയമവിരുദ്ധമല്ലെന്നും അതിൽ ഏർപ്പെടുന്നവർക്കെതിരെ നടപടി പാടില്ലെന്നുമുള്ള സുപ്രീം കോടതി കമ്മിറ്റിയുടെ ശുപാർശകളോടു പ്രതികരിക്കുകയാണ് മുൻ ലൈംഗിക തൊഴിലാളിയും ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ നളിനി ജമീല.
മനുഷ്യൻ്റെ ബയോളജിക്കൽ നീഡ് ആണ് ബ്രോതൽ ഹൌസുകൾ സ്ഥാപിക്കുക വഴി നിറവേറ്റപ്പെടുന്നത്. ഒട്ടുമിക്ക ക്രിമിനൽ കുറ്റങ്ങളും ഇതോടെ ശമിക്കും.ലൈംഗിക സമ്പർക്കം പണത്തിനു പകരമായി നൽകുന്നവരാണ് ലൈംഗിക തൊഴിലാളി എന്നറിയപ്പെടുന്നത്. പൊതുവേ ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന ആളുകളാണ് ഇക്കൂട്ടരെ സമീപിക്കാറുള്ളത്. ചരിത്രത്തിലെ ഏറ്റവും പുരാതനമായ തൊഴിൽ എന്ന് ലൈംഗികത്തൊഴിൽ അറിയപ്പെടുന്നു. ലോകത്ത് എല്ലായിടത്തും ലൈംഗികത്തൊഴിലാളികളെ കാണാം.
പല രാജ്യങ്ങളിലും ലൈംഗികതൊഴിൽ നിയമം മൂലം വിലക്കിയിട്ടുണ്ടെങ്കിലും അനേകം രാജ്യങ്ങളിൽ ഇത് നിയമപരമായി അനുവദിനീയമാണ്. ലൈംഗികദാരിദ്ര്യം മൂലം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളും, മനുഷ്യാവകാശങ്ങളും, ലൈംഗികനീതിയും, ആരോഗ്യസംരക്ഷണവും, വിനോദസഞ്ചാരവും ഒക്കെ പരിഗണിച്ചാണ് ഇത്തരം നിയമങ്ങൾ അവിടങ്ങളിൽ നടപ്പിലാക്കിയിട്ടുള്ളത്. തായ്ലൻഡ്, ഫിലിപ്പിൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ ലൈംഗികതൊഴിൽ വിദേശനാണ്യം നേടുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. സെക്സ് ടൂറിസം വളർന്ന രാജ്യങ്ങളും ധാരാളം. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന എയ്ഡ്സ്, ഹെർപ്പിസ്, ഹെപ്പറ്റെറ്റിസ് ബി തുടങ്ങിയ എസ്ടിഡി രോഗങ്ങളുടെ ഭീഷണി നേരിടുന്നവരിൽ ഭൂരിപക്ഷവും ലൈംഗിക തൊഴിലാളികളാണ്. അതിനാൽ പല രാജ്യങ്ങളിലും ഗർഭനിരോധന ഉറകളും ഹെൽത്ത് ചെക്കപ്പും ലൈംഗികത്തൊഴിലാളികൾക്ക് സർക്കാർ ലഭ്യമാക്കാറുണ്ട്.

Prostitutes Kamathipura Bombay Mumbai Maharashtra India
പുല്ലിംഗം ഇല്ലാത്ത പദങ്ങളിൽ ഒന്നാണ് “വേശ്യ (Prostitute)”. വേശ്യ എന്നത് ഏകപക്ഷീയമായി സ്ത്രീകളെ അപമാനിക്കാൻ വേണ്ടിയുള്ള ഒരു നീച വാക്കായി ആണ് ഉപയോഗിച്ചിരുന്നത്. “ലൈംഗികത്തൊഴിലാളി” എന്ന പദമാണ് ഇന്ന് സാർവത്രികമായി ഉപയോഗിച്ചു വരുന്നത്. “ജിഗ്ളോ (Gigolo)” എന്ന ഇംഗ്ലീഷ് വാക്ക് പുരുഷ ലൈംഗിക തൊഴിലാളിയെ ഉദ്ദേശിച്ചുള്ളതാണ്. ധാരാളം പുരുഷന്മാരും ഈ തൊഴിലിൽ ഏർപ്പെടുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. ലൈംഗികാസ്വാദനം ആഗ്രഹിക്കുന്ന സ്ത്രീകളും സ്വവര്ഗാനുരാഗികളും ഇവരെ സമീപിക്കാറുണ്ട്.
തല കൊണ്ട് ജോലി ചെയ്യുന്ന ഒരു ശാസ്ത്രജ്ഞനും, വാ കൊണ്ട് പഠിപ്പിക്കുന്ന ഒരു അധ്യാപകനും, കായികമായി അദ്വാനിക്കുന്ന ഒരു കൃഷിക്കാരനെയും പോലെ ശരീരം കൊണ്ട് ജോലി ചെയ്യുന്നവർ തന്നെയാണ് ലൈംഗിക തൊഴിലാളികൾ (നളിനി ജമീലയുടെ “ഒരു ലൈഗീക തൊഴിലാളിയുടെ ആത്മ കഥ “). എന്നാൽ ഒരു കപട സദാചാര സമൂഹത്തിൽ പ്രസ്തുത തൊഴിലിനു വേണ്ടത്ര അംഗീകാരം കിട്ടാതെ പോകുന്നു. പുരുഷൻ പലപ്പോഴും അന്യ സ്ത്രീകളുമായി ബന്ധപ്പെടുന്നത് ഒരു വലിയ കാര്യമായി കരുതുകയും അതേ സമയം ലൈംഗിക തൊഴിലാളിയായ സ്ത്രീയെ ഒരു തെറ്റുകാരിയായി ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണത യാഥാസ്ഥികമോ പുരുഷാധിപത്യപരമോ ആയ സമൂഹങ്ങളിൽ കാണാറുണ്ട്. ലൈംഗികത്തൊഴിലാളികൾ സമൂഹത്തിന് വലിയ സേവനമാണ് ചെയ്യുന്നത് എന്ന് നളിനീ ജമീല ചൂണ്ടിക്കാട്ടുന്നു.
അവിവാഹിതർ അഥവാ ലൈംഗിക പങ്കാളി ഇല്ലാത്തവർ, വിഭാര്യർ, വിധവകൾ, വിവാഹം കഴിക്കാൻ സാഹചര്യം ഇല്ലാത്തവർ, ലൈംഗികജീവിതം നിഷേധിക്കപെട്ടവർ, ലൈംഗിക സംതൃപ്തി ലഭിക്കാത്തവർ, അമിത ലൈംഗികതാല്പര്യം ഉള്ളവർ, ദാമ്പത്യത്തിൽ വിരസത അനുഭവപ്പെടുന്നവർ, ലൈംഗിക ജീവിതത്തിൽ വ്യത്യസ്തത ആഗ്രഹിക്കുന്നവർ, കൗതുകം കൂടുതലുള്ള ചില കൗമാര പ്രായക്കാർ, വൃദ്ധർ, ഭിന്നശേഷിയുള്ളവർ തുടങ്ങി സമൂഹത്തിന്റെ വിവിധ ശ്രേണികളിലുള്ളവർ വരെ ലൈംഗികത്തൊഴിലാളികളെ സമീപിക്കാറുണ്ട് എന്ന് വിലയിരുത്തപ്പെടുന്നു. ജനതികപരമായി ബഹുപങ്കാളികളെ തേടുന്ന മനുഷ്യർ തങ്ങളുടെ ലൈംഗിക സംതൃപ്തിക്കായി ലൈംഗികത്തൊഴിലാളികളെ തേടിപ്പോകാൻ സാധ്യതയുണ്ട്. എന്നിരുന്നാലും വിവാഹേതര ലൈംഗികബന്ധം പാപമായി കാണുന്ന സമൂഹങ്ങളിൽ ലൈംഗികത്തൊഴിലാളികൾക്ക് പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അതിനാൽ അത്തരം സമൂഹങ്ങളിൽ രഹസ്യസ്വഭാവത്തോടെയാവും ഇത് നടക്കാറുണ്ടാവുക.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന എച്ച്ഐവി/എയ്ഡ്സ്, ഹെർപ്പിസ്, ഹെപ്പറ്റെറ്റിസ് ബി തുടങ്ങിയ എസ്ടിഡി രോഗങ്ങളുടെ ഭീഷണി നേരിടുന്നവരിൽ ഭൂരിപക്ഷവും ലൈംഗിക തൊഴിലാളികളാണ്. അതിനാൽ പല രാജ്യങ്ങളിലും ഗർഭനിരോധന ഉറകളും ഹെൽത്ത് ചെക്കപ്പും ലൈംഗികത്തൊഴിലാളികൾക്ക് സർക്കാർ ലഭ്യമാക്കാറുണ്ട്. എയ്ഡ്സ് പോലെയുള്ള രോഗങ്ങളുടെ പ്രതിരോധ പ്രവർത്തനത്തിന് ലൈംഗിക തൊഴിലാളികൾ പ്രധാനപെട്ട പങ്കു വഹിക്കാറുണ്ട്. ഗർഭനിരോധന ഉറകൾ ഉപയോഗിക്കാൻ ഇടപാടുകാരെ പ്രേരിപ്പിക്കാനും ഇവർക്ക് സാധിക്കാറുണ്ട്. ഇന്ത്യയിൽ സുരക്ഷാ ക്ലിനിക് എന്ന പേരിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ എയ്ഡ്സ് കണ്ട്രോൾ ഓർഗണൈസേഷൻ (NACO) എച്ഐവി ഉൾപ്പെടെയുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെ നിയന്ത്രിക്കാൻ പ്രത്യേക ആരോഗ്യപദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ലൈംഗിക തൊഴിലാളികൾ ഇതിന്റെ ഭാഗമായി നല്ല പ്രവർത്തനം കാഴ്ചവച്ചു വരുന്നുണ്ട്.
എയ്ഡ്സ്, എസ്ടിടി ബോധവൽക്കരണം, ഗർഭനിരോധന ഉറ ഉപയോഗം, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇവരുടെ സേവനം ആരോഗ്യവകുപ്പ് ഉപയോഗപ്പെടുത്തി വരുന്നു. അതിനുവേണ്ടി പ്രത്യേക സംവിധാനം തന്നെ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. ധാരാളം സ്വകാര്യ ഏജൻസികളും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കാറുണ്ട്. കേരളത്തിലും സുരക്ഷാ പദ്ധതി വിജയകരമായി നടന്നു വരുന്നു.
തായ്ലൻഡ്, ബ്രസീൽ, കരീബിയൻ ദ്വീപുകൾ, കിഴക്കൻ ക്കൂട്ടങ്ങൾ എന്നറിയപ്പെടുന്ന പോളണ്ട്, ബൾഗേറിയ, ഹംഗറി, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലുമാണ് ഏറ്റവും വ്യാപകമായി ഈ തൊഴിൽ ചെയ്യ്തുവരുന്നത്. സെക്സ് ടൂറിസം ഇത്തരം രാജ്യങ്ങളിൽ വികസിച്ചിട്ടുണ്ട്.
യഥാസ്തിക സമൂഹങ്ങളിൽ പെട്ടതോ ലൈംഗികദാരിദ്ര്യം അനുഭവിക്കുന്നവരോ ആയ ആളുകൾ ഇവിടങ്ങൾ സന്ദർശിച്ചു വരുന്നു. ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ബെൽജിയം, ഡെൻമാർക്ക്, ഇക്വഡോർ, ജർമ്മനി, ഗ്രീസ്, ഇന്തോനേഷ്യ, നെതർലൻഡ്സ്, കാനഡ, ഫ്രാൻസ്, ബംഗ്ലാദേശ് തുടങ്ങിയ ധാരാളം രാജ്യങ്ങളിൽ ലൈംഗിക തൊഴിൽ നിയമപരമായി അനുവദിനീയമാണ്. ചില രാജ്യങ്ങളിൽ ഇവർക്ക് കൃത്യമായ ആരോഗ്യപരിരക്ഷയും പെൻഷനും ലഭ്യമാണ്. അത്തരം രാജ്യങ്ങളിൽ ഇതൊരു സാധാരണ തൊഴിൽ കൂടിയായി കണക്കാക്കപ്പെടുന്നു. എന്നാൽ മറ്റു ചില രാജ്യങ്ങളിൽ ലൈംഗികത്തൊഴിൽ അനുവദിക്കുമ്പോഴും ഇടനിലക്കാരായി പ്രവർത്തിക്കുക അഥവാ പിമ്പിങ് ഒരു കുറ്റകൃത്യമായി നിലനിർത്തിയിട്ടുണ്ട്.
960 total views, 8 views today