Connect with us

INFORMATION

എന്താണ് കപട ശാസ്ത്രം അഥവാ Pseudo science

ശാസ്ത്രം എന്ന പേരിൽ വിശ്വസിക്കപ്പെടുകയോ പ്രചരിക്കപ്പെടുകയോ ചെയ്യുന്ന വിശ്വാസങ്ങളോ, സമ്പ്രദായങ്ങളോ, അവകാശവാദങ്ങളോ ആണ് കപടശാസ്ത്രം (Pseudo science) എന്ന്

 77 total views

Published

on

ശാസ്ത്രം എന്ന പേരിൽ വിശ്വസിക്കപ്പെടുകയോ പ്രചരിക്കപ്പെടുകയോ ചെയ്യുന്ന വിശ്വാസങ്ങളോ, സമ്പ്രദായങ്ങളോ, അവകാശവാദങ്ങളോ ആണ് കപടശാസ്ത്രം (Pseudo science) എന്ന് സാമാന്യേന വിശേഷിപ്പിക്കപ്പെടുന്നത്. ഇവകൾക്ക് ഉപോൽബലകമായ തെളിവുകളോ, വിശ്വാസ്യതയോ ഉണ്ടാവുകയില്ല. ഇവ പലപ്പോഴു അംഗീകൃതമായ അടിസ്ഥാനശാസ്ത്ര സിദ്ധാന്തങ്ങൾക്ക് നിരക്കാത്തതും ശാസ്ത്രീയമാർഗങ്ങളിലൂടെ പരീക്ഷിച്ച് ബോധ്യപ്പെടാൻ കഴിയാത്തവയും ആയിരിയ്ക്കും. അവ്യക്തവും പരസ്പരവിരുദ്ധവുമായ ആശയങ്ങൾ, വ്യക്ത്യനുഭവങ്ങളിൽ അടിസ്ഥാനപ്പെടുത്തിയുള്ളതും പരീക്ഷണങ്ങളിലൂടെ ആവർത്തിക്കാൻ ശേഷിയില്ലാത്തവയുമായ അവകാശവാദങ്ങൾ, വിദഗ്ദ്ധപരിശോധനയോട് തുറന്ന സമീപനം കാണിക്കുന്നതിനുള്ള വൈമുഖ്യം എന്നിവയാണ് കപടശാസ്ത്രങ്ങളുടെ പൊതുവായ സ്വഭാവങ്ങൾ. പൊതുജനത്തിന് ശാസ്ത്രവിഷയങ്ങളിൽ ഉള്ള അറിവില്ലായ്മയോ, പരിമിതമോ അവ്യക്തമോ ആയ അറിവോ ഒക്കെ മുതലെടുത്ത് സാമ്പത്തികചൂഷണത്തിനും പ്രശസ്തിക്കും ആൾബലം ഉണ്ടാക്കുന്നതിനും ഒക്കെയുള്ള വിദഗ്ദ്ധമായ ഒരു ഉപാധി എന്ന നിലയിലാണ് പല കപടശാസ്ത്ര ശാഖകളും നിലനിൽക്കുന്നത് കപടശാസ്ത്രങ്ങളെ തിരിച്ചറിയുവാൻ പൊതുവേ ശാസ്ത്രീയ രീതിശാസ്ത്രത്തിനെയാണ് ഉപയോഗപ്പെടുത്തുന്നത്. രീതിശാസ്ത്രങ്ങൾ അവ പ്രയോഗിക്കപ്പെടുന്ന ശാസ്ത്രശാഖയ്ക്കനുസരിച്ച് മാറാറുണ്ട് എങ്കിലും പരക്കെ അംഗീകരിക്കപ്പെട്ട ചില അടിസ്ഥാനസത്യങ്ങൾ സാമാന്യമായി ശാസ്ത്രജ്ഞർ ഉപയോഗിക്കാറുണ്ട്. അവകാശപ്പെടുന്ന ഫലങ്ങൾ എല്ലാവർക്കും സ്വയം ബോധ്യപ്പെടുന്ന വിധത്തിലുള്ളതാണോ എന്ന് പരീക്ഷിക്കുകയാണ് ഒരു രീതി. മറ്റൊന്ന് സമാനമായ സാഹചര്യങ്ങളിൽ ഇതേ ഫലം കൃത്യമായി പുനഃസൃഷ്ടിക്കാനും അംഗീകൃതശാസ്ത്രസിദ്ധാന്തങ്ങളിലൂടെയോ, അവകളുടെ സമ്മിശ്രണങ്ങളിലൂടെയോ ആ ഫലം വിശദീകരിക്കാനും കഴിയുമോ എന്ന് പരീക്ഷിക്കലാണ്. തെറ്റാണെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് മറ്റൊരു മാർഗം. ജർമൻകാരനായ കാൾ പോപ്പർ ആണ് ശാസ്ത്രത്തെയും കപടശാസ്ത്രത്തെയും വേർതിരിച്ചറിയാൻ ഈ രീതി മുന്നോട്ട് വെച്ചത് ഉദാഹരണത്തിന് ‘മോഹൻലാൽ ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ്’ എന്ന പ്രസ്താവന ശരിയെന്നോ തെറ്റെന്നോ തെളിയിക്കാൻ കഴിയാത്തതാണ് എന്നതിനാൽ ഇത് ശാസ്ത്രീയഅന്വേഷണത്തിന്റെ പരിധിയിൽ വരുന്ന ഒന്നല്ല. അവ്യക്തവും പർവതീകരിക്കപ്പെട്ടതുമായ ഭാഷാപ്രയോഗങ്ങളും അംഗീകൃത ശാസ്ത്രങ്ങളിലെ സാങ്കേതികപദങ്ങളുടെ ദുരൂഹമായ മിശ്രണങ്ങളുമാണ് കപടശാസ്ത്രങ്ങളുടെ മറ്റൊരു പ്രകടമായ ലക്ഷണം. ഉദാഹരണത്തിന്, “ഭൂമിയിലെ ജൈവിക ഊർജ്ജത്തിന്റെ വിതാനം കാരണം കാന്തികബലരേഖകൾക്ക് മാറ്റം വരുത്തുകയും ന്യൂട്രോൺ കണങ്ങളെ ഉത്തരധ്രുവത്തിൽ നിന്നും ഭൂവൽക്കശിലകളിലൂടെ മധ്യരേഖാപ്രദേശങ്ങളിലേക്ക് നീക്കുകയും ചെയ്യുന്നു” എന്ന പ്രസ്താവന അടിസ്ഥാനശാസ്ത്രം അറിയാത്തവർക്ക് വളരെ ആധികാരികമായ ഒന്നായി തോന്നിയേക്കാം. അതിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികപദങ്ങളാണ് അതിനു കാരണം. എന്നാൽ ഇത്തരം പ്രസ്താവനകൾ പലപ്പോഴും പൊതുഭാഷയിൽ ‘വെളുത്ത വേദന’, ‘നീളം കൂടിയ ജലദോഷം’ എന്നൊക്കെ പറയുന്നതുപോലെ അബദ്ധപ്രസ്താവനയാണ്.(കാൾ ഹോപ്പറിനെ ഓർമ്മിക്കുന്നു.)

 

 78 total views,  1 views today

Advertisement
Entertainment4 hours ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment7 hours ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 day ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement